പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി ; പോക്സോ കേസിൽ യുവാവിനെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്പിൽ വീട്ടിൽ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സാ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ടയിലെ ഹാളിൽ വച്ച് നടന്ന വ്യാപാരോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ അപമര്യാദയായി പെരുമാറുകയും,ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്സിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട് സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരംപാറ ഭാഗത്ത് പള്ളിയാടിയിൽ വീട്ടിൽ അലൻ ജോസഫ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത് മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ചിങ്ങവനം സ്റ്റേഷനിൽ അടിപിടി, മോഷണം, ഭവന ഭേദനം, കഞ്ചാവ് വിൽപ്പന, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. […]

നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് കവർച്ച ; കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ് പാലാ പോലീസിന്റെ പിടിയില്‍

സ്വന്തം ലേഖകൻ പാലാ : വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് 41000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ […]

കുറവിലങ്ങാട് – വൈക്കം റോഡില്‍ ചൂളയ്ക്കല്‍ ഷാപ്പിന് സമീപം അപകടം; കരിങ്കല്ല് ഇറക്കാന്‍ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍പെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം ; നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയതായിരുന്നു ടിപ്പര്‍

സ്വന്തം ലേഖകൻ കോട്ടയം: കരിങ്കല്ല് ഇറക്കാന്‍ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍പെട്ട് കെട്ടിട ഉടമ മരിച്ചു. വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചന്‍ -64) ആണ് മരിച്ചത്. കുറവിലങ്ങാട് – വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്ക്കല്‍ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയതായിരുന്നു ടിപ്പര്‍. ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ് മാത്യു ടിപ്പറിനടിയില്‍ പെടുകയായിരുന്നു. ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ലില്ലിക്കുട്ടി മൂലംങ്കുഴയ്ക്കല്‍, കുറവിലങ്ങാട്. മക്കള്‍: പ്രിയ (ന്യൂസിലാന്റ്), പ്രിന്‍സ് (എച്ച്.ഡി.എഫ്.സി, ഡല്‍ഹി).

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്‌ഡേഷനില്‍ നിന്നും കേരളത്തിന് മാറിനില്‍ക്കാനാവില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്‌ഡേഷന്‍ നടത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്‌ഡേഷന്‍ മാത്രമായി നടത്തുന്നതാണ്.

സിപിഎമ്മിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ:താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നുവെന്നും രാജേന്ദ്രൻ

സ്വന്തം ലേഖകൻ ദേവികുളം: ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെയെന്നും ഉപദ്രവിക്കാൻ ശ്രമിക്കരുതെന്നും രാജേന്ദ്രൻ വ്യക്തമാക്കി. തനിക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി വ്യാജ തെളിവുകളുാക്കിയെന്നും തന്നെ ഉപദ്രവിച്ചാൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തോളമായി പാർട്ടിയുമായി അകന്നു കഴിയുകയാണ് എസ് രാജേന്ദ്രൻ.   സിപിഎം അംഗത്വം പുതുക്കാൻ താൽപര്യമില്ലെന്നും രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും സിപിഎമ്മിൽ താൻ […]

കോടതിയിലേക്ക് കൊണ്ടുപോയ പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി

  കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂ‍ർ ജില്ല ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജിൽ എന്നയാളാണ് കൈവിലങ്ങോടെ രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ. ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിലാണ് ഇയാൾ. റെയിൽവെ സ്റ്റേഷനിലും പരിസരത്തും ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി:

  സ്വന്തം ലേഖകൻ അടൂർ : പള്ളിക്കൽ പഞ്ചായത്തിൽ അമ്മകണ്ടകരയിൽ കിണറ്റിൽ വീണയാൾ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നേ കാലോടെ 10 അടി താഴ്ചയുള്ള കിണറിൽ വീണ പാലവിളയിൽ മധു എന്നയാളിനെയാണ് ഫയർ ഫോഴ്സ് രക്ഷപെടുത്തിയത്.

സംഗീതത്തിന് ഭാഷയില്ലന്ന് തെളിയിക്കപ്പെട്ട ചിത്രം “ശങ്കരാഭരണം “: 3 പുരസ്കാരങ്ങൾ നേടിയെടുത്ത ചിത്രം:

  കോട്ടയം: ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ മസാല പടങ്ങൾ ഇറങ്ങിയിരുന്നത് തെലുഗുഭാഷയിലാണ് . ഇടയ്ക്കിടെ മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തുന്ന ചിത്രങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും ആ ഭാഷയിലെ ചിത്രങ്ങളുടെ നിലവാരം എന്താണെന്ന് . എന്നാൽ ഇടയ്ക്കിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തെലുഗു സിനിമ തന്നെയാണെന്നും എടുത്തു പറയേണ്ടതുണ്ട്. മികച്ച ഉദാഹരണം “ബാഹുബലി ” തന്നെ. പിന്നീട് വന്ന “ആർ ആർ ആർ ” എന്ന രാജമൗലി ചിത്രം വലിയ നിലവാരമൊന്നുമില്ലെങ്കിലും സംഗീതത്തിന്റെ അത്ഭുതസിദ്ധി കൊണ്ട് ഈ ചിത്രവും , ചിത്രത്തിലെ ഒരു ഗാനവും […]

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരായ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും.

  സ്വന്തം ലേഖകൻ ഡൽഹി: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരായ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണു നിയമനം നടത്തിയത്. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. പഞ്ചാബ് കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണു സുഖ്ബിർ സിങ് സന്ധു. ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നതായും അധിർ […]