
മുണ്ടക്കയം:പെരുമഴ തുടങ്ങിയതിന് പിന്നാലെ ഉറക്കം ഉണർന്നെണീറ്റ് പിഡബ്ല്യുഡി അധികൃതർ. മുണ്ടക്കയം കോസ് വേ പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും.വർഷങ്ങളായി തകർന്നു കിടന്ന പാലത്തിൻറെ അറ്റകുറ്റപ്പണികളാണ് ഇന്ന് ആരംഭിക്കുന്നത്
അറ്റകുറ്റപ്പണികളുടെ ഭാഗമായി
പാലത്തിലൂടെയുള്ള ഗതാഗതം ഒരു മാസത്തോളം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതോടെ നഗരം ഗതാഗതക്കുരുക്കിൽ ആകുമെന്ന് ഉറപ്പാണ്
മൂന്ന് വർഷം മുൻപ് പ്രളയത്തില്‍ തകർന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് പൊട്ടി നശിച്ചിരുന്നു. ഇത് പാലത്തില്‍ ഗതാഗതകുരുക്കിന് കാരണമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാല്‍നടയാത്രക്കാർക്ക് ദുരിതവും സമ്മാനിച്ചിരുന്നു. മഴയില്‍ പാലത്തില്‍ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.
ഗതാഗതം നിരോധിക്കുതോടെ വാഹനങ്ങള്‍ 34ാം മൈല്‍ ജംഗ്ഷൻ ചുറ്റിവേണം ബസ് സ്റ്റാൻഡിലെത്താൻ. കൂടുതലായി വാഹനങ്ങള്‍ എത്തുന്നതോടെ വൻ ഗതാഗതക്കുരുക്കിനും കാരണമാകും.







