കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനം കടുത്ത ജാഗ്രതയില്‍; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു.

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനം കടുത്ത ജാഗ്രതയില്‍; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു.

സ്വന്തം ലേഖക

ഡൽഹി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്ത് ഇരട്ടി വരെ വര്‍ധിച്ചതായി കണക്കുകൾ . മൂക്കിലൂടെ നല്കുന്ന വാക്സീന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ആഗോളതലത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന തുടങ്ങി. ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി. എല്ലാ ആശുപത്രികളിലും കോവിഡ് മോക്ഡ്രില്‍ നടത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചുചേര്‍ക്കും എന്നാണ് വിവരം.

ചൈന, ജപ്പാന്‍, തായ്ലാന്‍ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കും.

ഇന്ന് മുതല്‍ വിദേശത്ത് നിന്നുള്ള വിമാനങ്ങളിലെ 2 ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി. ഇതില്‍ പോസിറ്റിവാകുന്ന സാമ്ബികളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കും. നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടില്ല. ഒരാഴ്ച്ച കൊവിഡ് വ്യാപനം നിരീക്ഷിച്ച ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കുക.