ഒരു കുടുംബത്തിലെ 12 പേരുടെയും ജീവനെടുത്ത് താനൂർ ബോട്ടപകടം വൻ ദുരന്തമായി. താനൂർ മത്സ്യതൊഴിലാളിയായ സൈതലവിയുടെ കുടുംബത്തിലെ 10 മാസം പ്രായമുള്ള കുഞ്ഞ് അടക്കമാണ് മരിച്ചത്. ഞായറാഴ്ച ആയതിനാൽ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു സൈതലവിയുടെ കുടുംബം.
സ്വന്തം ലേഖകൻ ഇതുവരെ 22 പേരുടെ മരണം സ്ഥിരീകരിച്ചു. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ചെളിയില്‍ പൂണ്ടുപോയിട്ടുണ്ടോ എന്നറിയാന്‍ എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്. 40 പേര്‍ ബോട്ടില്‍ കയറാന്‍ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ തിരക്കുമൂലം അഞ്ച് പേര്‍ ബോട്ടില്‍ കയറിയിരുന്നില്ല. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു.എന്നാല്‍ കുട്ടികള്‍ക്ക് ടിക്കറ്റ് എടുത്തിരുന്നില്ല.അതുകൊണ്ടുതന്നെഅപകടത്തില്‍പെട്ട അറ്റ്‌ലാന്റിക് ബോട്ടില്‍ ആളുകളെ കുത്തിനിറച്ച് യാത്ര പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിലല്ല താനൂരിലെ ബോട്ട് ദുരന്തത്തെ കാണേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ബന്ധപ്പെട്ട […]