മന്ത്രിമാര്‍ ഡല്‍ഹിക്ക്​ പോകുന്നത് അര്‍ഹതപ്പെട്ടത് നേടാന്‍ -മന്ത്രി സജി ചെറിയാൻ

മന്ത്രിമാര്‍ ഡല്‍ഹിക്ക്​ പോകുന്നത് അര്‍ഹതപ്പെട്ടത് നേടാന്‍ -മന്ത്രി സജി ചെറിയാൻ

മണ്ണഞ്ചേരി: മന്ത്രിമാര്‍ എല്ലാവരും ഡല്‍ഹിക്ക് പോകുന്നത് കേന്ദ്ര സര്‍ക്കാറിനെതിരെ അല്ലെന്നും അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും മന്ത്രി സജി ചെറിയാന്‍. മണ്ണഞ്ചേരി-ആര്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയാംതോട് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം 57,400 കോടി രൂപയാണ് തരാതിരിക്കുന്നത്.

 

 

 

 

 

 

 

 

 

പൊതുമരാമത്ത് വകുപ്പ് പുന്നമട കായല്‍ കണക്ടിവിറ്റി നെറ്റ്വര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 95 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമിച്ചത്. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാലത്തോട് ചേര്‍ന്നു റോഡിന്റെ നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഉല്ലാസ്, കെ. ഉദയമ്മ, മെംബര്‍മാരായ സുജാത അശോകന്‍, ഷീന മോള്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡി. സാജന്‍, അസി. എന്‍ജിനീയര്‍ ടി. രേഖ തുടങ്ങിയവര്‍ പങ്കെടുത്തു