‘ഒന്നും മനപ്പൂർവം ചെയ്തതല്ല: എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്ന് വിൻസി അലോഷ്യസ്

Spread the love

കൊച്ചി: സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും പറഞ്ഞു.

video
play-sharp-fill

എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും, ഒന്നും മനഃപൂര്‍വം ചെയ്തതല്ലന്നും ഷൈൻ ടോം പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച്‌ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി. ഈ പരാതി സിനിമ മേഖലയില്‍ വന്‍ വിവാദമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് വിന്‍സി അലോഷ്യസിനോട് ഷൈന്‍ ടോം ചാക്കോ പരസ്യമായി മാപ്പ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, താൻ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു.