ഗവർണർ നിലപാട് തിരുത്തുന്നതുവരെ നിസ്സഹകരണം തുടരും : ഉമ്മൻചാണ്ടി

ഗവർണർ നിലപാട് തിരുത്തുന്നതുവരെ നിസ്സഹകരണം തുടരും : ഉമ്മൻചാണ്ടി

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് തിരുത്തുന്നതുവരെ നിസ്സഹകരണം തുടരുമെന്ന് ഉമ്മൻചാണ്ടി. നിയമസഭയിൽ ഗവർണറെ തടഞ്ഞ നടപടി തെറ്റല്ല. അദ്ദേഹം നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത് . ഖണ്ഡിക വായിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരില്ലെന്നും പൗരത്വനിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ എല്ലായിടങ്ങളിലും നടന്നു പ്രസംഗിക്കുകയാണ് ഗവർണർ. ഇത് അംഗീകരിക്കാൻ കഴിയില്ല .

ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ യോജിച്ച സമരമാണ് നടത്തുന്നത്. അതാത് പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യമനുസരിച്ച് യോജിച്ച സമരം വേണോയെന്ന് തീരുമാനിക്കും അദ്ദേഹം പറഞ്ഞു .
ഇവിടെ യോജിച്ച് ഉപവാസസമരം നടത്തി. അതിന് പ്രതിപക്ഷ നേതാവാണ് മുൻകൈയെടുത്തത്. മനുഷ്യമഹാശൃംഖല ഏകപക്ഷീയമായാണ് സി.പി.എം. പ്രഖ്യാപിച്ചതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group