Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ചരിത്രപരമായ പദ്ധതിയുടെ അന്തിമരൂപം മുഖ്യമന്ത്രിയുടെ കൈകളിലേക്ക്.

video
play-sharp-fill

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് സമർപ്പിച്ച ശുപാർശകളില്‍ മുഖ്യമന്ത്രി വൈകാതെ തന്നെ ഉന്നതതല യോഗം വിളിച്ച്‌ അന്തിമ തീരുമാനമെടുക്കും. വരുന്ന ജൂണ്‍ 15-ഓടെ പദ്ധതി യാഥാർഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നേരത്തെ മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചതുപോലെ സംസ്ഥാനത്തെ മുഴുവൻ വനിതകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് തീരുമാനം. എന്നാല്‍ ഏതെല്ലാം കാറ്റഗറി ബസുകളില്‍ ഇത് നടപ്പാക്കണമെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആർടിസി നല്‍കിയ റിപ്പോർട്ട് വിവിധ വകുപ്പുകള്‍ വിശദമായി ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് കൈമാറിയത്.

വിവിധ പാക്കേജുകളും കണക്കുകളും (3 മാസത്തെ നഷ്ടം):
ഏതൊക്കെ ബസുകളില്‍ പദ്ധതി നടപ്പാക്കിയാല്‍ എത്രത്തോളം അധിക ബാധ്യത വരുമെന്നതിന്റെ കൃത്യമായ കണക്കുകള്‍ കെഎസ്‌ആർടിസി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കണക്കുകള്‍ താഴെ പറയുന്ന രീതിയിലാണ്:

മുഴുവൻ ബസുകളിലും: 112 കോടി രൂപ.

ഓർഡിനറി ബസുകളില്‍ മാത്രം: 57 കോടി രൂപ.

ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളില്‍: 65 കോടി രൂപ.

ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളില്‍: 90 കോടി രൂപ.

നിലവില്‍ കെഎസ്‌ആർടിസിക്ക് നല്‍കുന്ന ശമ്പള-പെൻഷൻ സഹായങ്ങള്‍ക്ക് പുറമെ ഈ തുക കൂടി സർക്കാർ അധികമായി നല്‍കേണ്ടി വരും.

മുൻകൂർ തുക വേണമെന്ന് കെഎസ്‌ആർടിസി
സംസ്ഥാനത്ത് പ്രതിദിനം 10 മുതല്‍ 12 ലക്ഷം വരെ വനിതകള്‍ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. സൗജന്യയാത്ര നിലവില്‍ വരുന്നതോടെ യാത്രാക്കാരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.