play-sharp-fill
ജുവനൈൽ ഹോമിലെ മരണം: പുതപ്പിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു ; നാല് പേർക്ക് പങ്കെന്ന് പൊലീസ്

ജുവനൈൽ ഹോമിലെ മരണം: പുതപ്പിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു ; നാല് പേർക്ക് പങ്കെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട് : വെള്ളമാടിക്കുന്നു ജുവനൈൽ ഹോമിലെ അന്തേവാസിയായ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർക്ക് പങ്കെന്നു പൊലീസ്.മുറിയിൽ ഒപ്പമുണ്ടായിരുന്ന നാല് പേർ ചേർന്നാണ് അജിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.എന്നാൽ നാലുപേരും കുറ്റം സമ്മതിച്ചിട്ടില്ല.


അജിൻ താമസിച്ചിരുന്ന മുറിയിൽ
ഏഴുപേരായിരുന്നുള്ളത്. പുതപ്പിന് വേണ്ടിയുണ്ടായ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതപ്പിനെ ചൊല്ലി തർക്കമുണ്ടാവുകയും അജിനെ താഴേക്ക് തള്ളയിട്ട് തല
നിലത്തടിക്കുകുയമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അജിൻറെ മുറിയിൽ ഒപ്പമുണ്ടായിരുന്ന ഏഴു പേരെ വീണ്ടും ചോദ്യം ചെയ്യും.

തലയോട്ടിക്കേറ്റ ക്ഷതമാണ് അജിൻറെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽകോളജിലെ ഫോറൻസിക് വിദഗ്ധർ പറയുന്നു.

സാമൂഹ്യ നീതി ഓഫീസറും സംഭവത്തിൽ അന്വേഷണം നടത്തി സാമൂഹ്യ നീതി ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ ആരോ ഉപദ്രവിച്ചതിന്റെതു പോലുള്ള പരിക്കുകൾ ആദ്യഘട്ടത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.ആർഡിഒയുടെ സാന്നിധ്യത്തിലാണ് പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ശനിയാഴ്ച രാവിലെ ആറരക്ക് ജുവനൈൽ ഹോമിലെ കുട്ടികളെ വിളിച്ചുണർത്തുന്ന സമയത്ത് അജിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജീവനക്കാർ പോലീസിനെ പറഞ്ഞത്.

ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞ് ഒന്നര വർഷമായി വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലാണ് കഴിയുന്നത്.

താമരേശ്ശരി കൈതപ്പൊയിൽ സ്വദേശിയായ കോട്ടമുറിക്കൽ വീട്ടിൽ നിത്യയുടെയും ജിഷോയുടെയും മകനാണ്. മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയി.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഒന്നര വർഷം മുമ്പാണ് കുട്ടിയെ ജുവനൈൽ ഹോമിലാക്കിയത്. കുട്ടിക്ക് ജലദോഷമല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ജുവനൈൽ ഹോം അധികൃതർ പോലീസിനോട് പറഞ്ഞത്.