play-sharp-fill
ജി.ജയദേവ് കോട്ടയം എസ്.പി; പത്തനംതിട്ടയിൽ നിന്നും ജയദേവ് എത്തുമ്പോൾ കോട്ടയം എസ്.പി പി.എസ് സാബു കാസർകോട്ടേയ്ക്ക്; ജില്ലാ പൊലീസ് മേധാവിമാർക്ക് സ്ഥാനചലനം; കൂടത്തായി എസ്.പിയ്ക്കും മാറ്റം 

ജി.ജയദേവ് കോട്ടയം എസ്.പി; പത്തനംതിട്ടയിൽ നിന്നും ജയദേവ് എത്തുമ്പോൾ കോട്ടയം എസ്.പി പി.എസ് സാബു കാസർകോട്ടേയ്ക്ക്; ജില്ലാ പൊലീസ് മേധാവിമാർക്ക് സ്ഥാനചലനം; കൂടത്തായി എസ്.പിയ്ക്കും മാറ്റം 

എ.കെ ശ്രീകുമാർ

കോട്ടയം: ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ കാസർകോട്ടേയ്ക്കു സ്ഥലം മാറ്റിയത് അടക്കം സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാർക്കു സ്ഥാനചലനം. കോട്ടയം ജില്ലയിൽ  ജി.ജയദേവ് ജില്ലാ പൊലീസ് മേധാവിയായി എത്തും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കാസർകോട് , വടകര ജില്ലാ പൊലീസ് മേധാവിമാർക്കും സ്ഥലം മാറ്റമുണ്ട്.


 

2019 ഫെബ്രുവരി 14 നാണ് ജി.ജയദേവ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി നിയമിതനായത്. ഒരു വർഷം പൂർത്തിയാകും മുൻപാണ് ഇദ്ദേഹത്തെ കോട്ടയം എസ്.പിയായി നിയമിക്കുന്നത്. പാലക്കാട് എസ്.പി ആയിരിക്കെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ കോട്ടയത്തേയ്ക്കു മാറ്റിയത്. ഇതിനു പിന്നാലെ പി.എസ് സാബുവിന്റെ നേതൃത്വത്തിൽ നിരവധി കേസുകൾ കോട്ടയത്ത് അന്വേഷിക്കുകയും തുമ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തെയും സ്ഥലം മാറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിച്ച വടകര റൂറൾ എസ്.പി കെ.ജി സൈമണാണ് ഇനി പത്തനംതിട്ടയുടെ ജില്ലാ പൊലീസ് മേധാവിയായി ചുമതലേയറ്റെടുക്കുന്നത്. കൂടത്തായി കേസ് മികച്ച രീതിയിൽ അന്വേഷിച്ച് തുമ്പ് കണ്ടെത്തുകയും, പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് കെ.ജി സൈമൺ. ഇത് തന്നെയാണ് ഇപ്പോൾ ഇദ്ദേഹത്തെ കൂടുതൽ പ്രാധാന്യമുള്ള പത്തനംതിട്ടയിലേയ്ക്കു എത്തിച്ചിരിക്കുന്നത്.

കാസർകോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചിരിക്കുന്നത്.