കേന്ദ്രസർക്കാറിന്റെ ഇന്റർനെറ്റ് നിരോധനം; മറുപടിയുമായി ഡൽഹി സർക്കാർ,  സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകി കെജരിവാൾ

  സ്വന്തം ലേഖകൻ ഡൽഹി : കേന്ദ്ര സർക്കാരിന്റെ ഇന്റെർനെറ്റ് നിരോധത്തിന് മറുപടി നൽകി ഡൽഹി സർക്കാർ. പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുയാണ് കേന്ദ്രസർക്കാർ. ഇതിന്  മറുപടിയുമായാണ് ഡൽഹി സർക്കാർ രംഗത്തെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ സൗജന്യമായി വൈഫൈ സംവിധാനം ഏർപ്പെടുത്തി. പ്രക്ഷോഭങ്ങൾ വ്യാപകമായതിനെ തുടർന്ന് നേരത്തെ ഡൽഹിയിൽ ടെലഫോൺ ഇന്റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എയർടെൽ, വോഡാഫോൺ ഐഡിയ, റിലയൻസ് ജിയോ സർവീസുകളാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരമാണ് ഇന്റർനെറ്റ് സർവീസുകൾ നിർത്തിവെച്ചതെന്ന് എയർടെൽ കമ്പനി അറിയിച്ചു. […]

ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി : തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ഫെബ്രുവരി നാലിന് ശേഷമെന്ന് ഡൽഹി ഹൈക്കോടതി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്തെത്തി . ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി ഈ ആവശ്യം സമ്മതിച്ചില്ല. ഫെബ്രുവരി നാലിന് ശേഷമേ ഹർജികൾ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് പ്രതിഷേധവുമായി അഭിഭാഷകർ രംഗത്തെത്തി. ഷെയിം ഷെയിം എന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. വിഷയത്തിൽ ഡൽഹി പോലീസിനും കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി നാലിന് ശേഷം […]

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് ദിലീപ് കോടതിയിലെത്തി ; മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും ദിലീപിനൊപ്പം കോടതിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ദിലീപ് വിചാരണ കോടതിയിലാണ് എത്തിയത്. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമായിരുന്നു ദിലീപ് ദൃശ്യങ്ങൾ കാണാനെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് നടനെത്തിയത്. മറ്റു പ്രതികൾ രാവിലെ തന്നെ കോടതിയിൽ ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ദൃശ്യങ്ങൾ കാണുന്നതിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നടനു വേണ്ടി മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. നേരത്തെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളിൽ കൃത്രിമത്വം […]

ജനനേതാക്കളേയും ജനങ്ങളേയും തടവിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും പ്രതിഷേധം ഇല്ലാതാക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം മാത്രമാണ് : പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സർവ്വകലാശാലകളെയും വിദ്യാർത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ഭരണഘടനാ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യൻ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും […]

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധത്തിനിറങ്ങിയവരെ പട്ടിണിക്കിടാതെ ഡൽഹി പോലീസ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം നടത്തുന്നവരെ പട്ടിണിക്കിടാതെ ഡൽഹി പോലീസ് . പ്രതിഷേധവുമായി തെരുവിലറങ്ങിയവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കാണ് പഴമുൾപ്പടെയുള്ള ഭക്ഷ്യപദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണം ഡൽഹി പോലീസ് നൽകിയത്. സുരാജ്മാൽ സ്റ്റേഡിയത്തിലാണ് ഡൽഹി പോലീസ് പ്രതിഷേധക്കാർക്ക് പഴങ്ങളും മറ്റും വിതരണം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് പഴങ്ങൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ ഡൽഹി പോലീസ് അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. അതേസമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞും രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. ചെങ്കോട്ടയ്ക്ക് സമീപവും ജന്തർമന്ദറിലുമെല്ലാം വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചിരിക്കുകയാണ്. […]

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ദീപക് ചഹാറിന് പകരം നവ്ദീപ് ഇന്ത്യൻ ടീമിൽ

  സ്വന്തം ലേഖകൻ ഡൽഹി: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന ഇന്ത്യൻ ടീമിൽ ദീപക് ചഹാർ ഇല്ല. ചഹാറിന് പകരം നവ്ദീപ് സയിനി ആകും ഇന്ത്യൻ ടീമിലേക്ക് എത്തുക പരിക്ക് കാരണമാണ് ദീപക് ചഹാർ പുറത്തായിരിക്കുന്നത്. താരത്തിന് ഇന്നലെ നടന്ന മത്സരത്തിനിടെ പുറം വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് സാരമുള്ളതിനാൽ താരത്തെ മൂന്നാം ഏകദിനത്തിൽ കളിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്.

കുളിമുറി ദൃശ്യങ്ങൾ കാട്ടി പീഡിപ്പിച്ച സംഭവം : പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചവരിൽ പൊലീസുകാരനും ; പെൺകുട്ടിയെ പീഡിപ്പിച്ചത് ഇരുപത്തിയഞ്ചിലധികം പേർ ; കേസ് എട്ട് പേരിൽ ഒതുക്കാൻ ശ്രമം

  സ്വന്തം ലേഖിക കൊല്ലം: കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പലർക്കായി കാഴ്ച വച്ച ഇടപാടിൽ പൊലീസുകാരും ഉൾപ്പെട്ടിട്ടുള്ളതായി സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെതുടർന്ന് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കേസിൽ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ യുവതികളുൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. കേസ് ഇവരിൽ ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പനയം സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പെൺകുട്ടി യുവാവിനെതിരെ മൊഴി നൽകാത്തതിനാൽ യുവാവിനെ വിട്ടയച്ചു. ബാങ്ക് ഉദ്യോഗസ്ഥനടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനകൾ […]

എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേ വാട്‌സ് ആപ്പിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ

  സ്വന്തം ലേഖകൻ ചേലക്കര: എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേ വാട്‌സ് ആപ്പിൽ പ്രകോപനപരമായ രീതിയിൽ പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു . കായാംപൂവം കുന്നത്ത് വീട്ടിൽ വിഷ്ണുവി (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .   എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേ വധഭീഷണി മുഴക്കിയായിരുന്നു ഇയാളുടെ പോസ്റ്റെന്ന് പോലീസ് പറഞ്ഞു. എസ്.ഡി.പി.ഐ. പ്രവർത്തകരുടെ പരാതിയിൽ എസ്.ഐ. അനുദാസിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പിടിയിലായ വിഷ്ണു ബി.ജെ.പി. പ്രവർത്തകനാണ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു .

സവോളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു ; കിലോയ്ക്ക് 75 രൂപവരെ

  സ്വന്തം ലേഖിക ന്യൂഡൽഹി: സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഉരുളക്കിഴങ്ങിനും വില കുതിച്ചുയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വില 75 ശതമാനം ഉയർന്നു. കൊൽക്കത്തയിലും മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന്റെ വില രണ്ടു മടങ്ങായി കൂടിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ ചില്ലറ വിൽപ്പനയിൽ വിലവർദ്ധനവ് പല നഗരങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഒരു കിലോയ്ക്ക് ഡൽഹിയിൽ 18 രൂപ വാങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 32 രൂപയാണ്. ഡൽഹിയുടെ ചിലയിടങ്ങളിൽ 40 രൂപ വരെയുണ്ട്. കൊൽക്കത്തയിൽ 12 […]

ടിക് ടോക് പ്രണയം തലയ്ക്കുപിടിച്ചു ; പതിനാറുകാരി കാമുകനെ തേടി ചെന്നെയിൽ , ഇരുവരെയും കോടതിയിൽ ഹാജാരാക്കി

  സ്വന്തം ലേഖകൻ അത്തോളി: ടിക് ടോക്ക് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയം തലയ്ക്കുപിടിച്ചതോടെ പതിനാറുകാരി കാമുകനെ തേടി ചെന്നൈയിലെത്തി. പെൺകുട്ടിക്ക് 16 വയസു മാത്രമേ പ്രായമായുള്ളൂവെന്ന് അറിഞ്ഞതോടെ യുവാവ് തിരികെ നാട്ടിലെത്തിച്ചു. അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെൺകുട്ടിയാണ് രണ്ടു ദിവസം മുമ്പ് ചെന്നൈയിൽ ജോലി ചെയ്യുന്ന തൃശൂർ പഴയന്നൂർ സ്വദേശിയായ യുവാവിനെ തേടിയെത്തിയത്. പെൺകുട്ടി വിളിച്ചതനുസരിച്ച് യുവാവ് റെയിൽവെ സ്റ്റേഷനിലെത്തി. തുടർന്ന് പെൺകുട്ടിക്ക് 16 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്ന് തിരിച്ചറിഞ്ഞ യുവാവ് പെൺകുട്ടിയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ തിരിച്ചു പോകാൻ തയ്യാറാകാത്തതിനെ […]