play-sharp-fill

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയ്ക്ക് മാംഗല്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയ്ക്ക് മാംഗല്യം . ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ . എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് അഥർവിന്റെയും ഹെയ്ദിയുടെയും വിവാഹം നടത്തുന്നത് . ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ച് വിവാഹം നടക്കുമെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോൻ പറഞ്ഞു . രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്തി സ്വകാര്യ വാർത്താ ചാനലിൽ അവതാരികയാണ്. ഹരിപ്പാട് കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ […]

കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കടവന്ത്ര കതൃക്കടവ് ജെയിൻ ഫ്‌ളാറ്റ് പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38) ആണ് മരിച്ചത്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. മകൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

അസംതൃപ്തി പുകയുന്നു ; കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനമായില്ല ; കെപിസിയുടെ ജംബോ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് സോണിയ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കെപിസിസി ജംബോ പട്ടികയ്‌ക്കെതിരെ വിമർശനം ശക്തമായതോടെ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ നേതാക്കളുടെ നീണ്ടനിരയും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലും അസംതൃപ്തി പ്രകടിപ്പിച്ചാണ് സോണിയയുടെ പിൻമാറ്റം. പട്ടികയിൽ പ്രവർത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ കോൺഗ്രസിന്റെ പരിപാടികൾ താളം തെറ്റുമെന്ന് ഉറപ്പായി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ 155 പേരുടെ ഭാരവാഹിപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരമാണ് സമർപ്പിച്ചത്. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് […]

കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു ; യുവ സംരംഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരസഭാ ചെയർമാൻ യുവ സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ യുവ സംരഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്‌സ്‌പോയ്ക്ക് അനുമതി നൽകുന്നതിനാണ് യുവ സംരംഭകയോട് ചെയർമാൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരി പുറത്തുവിട്ടു. ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം ഉയർന്നിരിക്കുന്നത്. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് […]

സർക്കാരിനെതിരെ തുടർ നടപടിക്കൊരുങ്ങി ഗവർണർ ; ഭരണഘടനാ വിദഗ്ധരുമായി സംസാരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സർക്കാരുമായുള്ള തർക്കത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനൊരുങ്ങി ഗവർണർ. ഭരണഘടനാ വിദഗ്ധരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചു.അതേതുടർന്ന് സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും പരിശോധിക്കുകയാണ്. നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവർണർ ചോദിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിൻറെ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിൻറെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഗവർണറിന്റെ ഭാഗത്ത് […]

വിമാനത്താവളത്തിൽ ജോലി ലഭിക്കുന്നതിന് രണ്ട് തവണ ഇന്റർവ്യൂവിന് ഹാജരായി, എന്നിട്ടും ജോലി കിട്ടിയില്ല ; ഈ വൈരാഗ്യത്തിലാണ് അന്ന് ബാഗ്ലൂർ എയർപോട്ടിൽ ബോംബ് വെച്ചത് : വെളിപ്പെടുത്തലുമായി ആദിത്യ റാവു

സ്വന്തം ലേഖകൻ മംഗളൂരു: പല തവണ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിക്കുന്നതിന് ഇന്റർവ്യൂവിന് ഹാജരായി. എന്നിട്ടും ജോലി ലഭിച്ചില്ല. ഈ വൈരാഗ്യത്തിലാണ് അന്ന് ബാഗ്ലൂർ വിമാനത്താവളത്തിൽ ബോംബ് വെച്ചത്. വെളിപ്പെടുത്തലുമായി മംഗളൂരു വിമാനത്താവളത്തിൽ ലാപ്‌ടോപ് ബാഗിനുള്ളിൽ ഉഗ്രശേഷിയുള്ള ബോംബ് വെച്ചു രക്ഷപ്പെട്ട യുവാവ് ആദിത്യ റാവു. മണിപ്പാൽ സ്വദേശി ആദിത്യ റാവുവാണ് ബംഗളൂരു ഐ.ജി ഓഫീസിൽ കഴിഞ്ഞ ദിവസം രാവിലെ കീഴടങ്ങിയത്. ഇയാളെ ഹലസൂരു പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തു. എം.ബി.എ ബിരുദധാരിയായ ആദിത്യ റാവു 2018 ആഗസ്റ്റ് 30ന് ബംഗളൂരു വിമാനത്താവളത്തിന് […]

ശിൽപം പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി ; ശേഷം മിനുക്കുപണികൾ മാത്രം ബാക്കിയുണ്ടായിരുന്ന പ്രതിമ എറിഞ്ഞുടച്ചു : നടൻ ഭരത് മുരളിയുടെ പ്രതിമ നശിപ്പിച്ചവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: നടൻ ഭരത് മുരളിയുടെ കളിമൺ ശിൽപം പൂർത്തിയാക്കാൻ പറ്റില്ലെന്ന് ഭീഷണി.ശേഷം മിനിക്കുപണികൾ മാത്രം ബാക്കി നിൽക്കെ ശിൽപം എറിഞ്ഞുടച്ചു. സംഗീത നാടക അക്കാദമിക്ക് കൈമാറാനായി വിൽസൺ പൂക്കായി നിർമ്മിക്കുന്ന പ്രതിമയാണ് തകർത്തത്. എരുരിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ കളിമൺശിൽപമാണ് സാമൂഹ്യവിരുദ്ധർ തകർത്തു കളഞ്ഞത്. ശിൽപിയുടെ പരാതിയിൽ എരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ച് മാസത്തോളം നീണ്ട അധ്വാനത്തിനൊടുവിൽ 90 ശതമാനം ജോലികളും പൂർത്തിയായ ശിൽപം സാമൂഹ്യവിരുദ്ധർ ഉയരത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതിമയുടെ കണ്ണുകളും മുക്കും ചെവിയുമെല്ലാം വികൃതമാക്കി. തലയുടെ […]

റെയിൽവെ ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണം സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയ ശേഷം : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊച്ചുവേളിയിൽ റെയിൽവെ ഉദ്യോഗസ്ഥനെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് റെയിൽവേ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായ എസ് ആർ സജിത്തിനെ കൊച്ചുവേളി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ട്രെയിൻ തട്ടി മരിച്ചു എന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. ആത്മഹത്യയാണെന്നും ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. എന്നാൽ അഞ്ചര മണിക്ക് ഭാര്യ അശ്വനിയെ ഫോണിൽ വിളിച്ച സജിത്ത്, ജോലി കഴിഞ്ഞെന്നും ഉടൻ വീട്ടിൽ എത്തുമെന്നും അറിയിച്ചിരുന്നു. 12 കൊല്ലം മുമ്പ് വിവാഹം […]

റിപ്പബ്ലിക് ദിനത്തിൽ ജമ്മു കാശ്മീരിൽ ഭീകരാക്രമത്തിന് സാധ്യത ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മുവിലും കശ്മീരിലും അശാന്തി പരത്തുന്നതിനായാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദേശി ഭീകരനായ ഇദ്രിസിനൊപ്പം പ്രാദേശിക ഭീകര കമാൻഡറായ സാഹിദ് മൻസൂർ വാനി എന്നിവരാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ഇന്റലിജൻസ് കണ്ടെത്തി. ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ സാഹിദ് നസീർ ഭട്ട് ജമ്മുവിലെ നർവാൽ മേഖലയിലുണ്ടെന്നും ഇയാൾക്കൊപ്പം മൂന്നോ നാലോ വിദേശി ഭീകരർ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജയ്ഷെ മുഹമ്മദും ഇതേ ദിവസത്തിൽ രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. […]

രണ്ട് വയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പടിയിറങ്ങി ; ഭർത്താവിന്റെ പരാതിയിൽ കാമുകനും യുവതിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്: രണ്ട് വയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പടിയിറങ്ങി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് യുവതിയും കാമുകനും അറസ്റ്റിലായി. കുട്ടിയുടെ അമ്മ ഷഫ്‌നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് റഫീക്കിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.