play-sharp-fill

അതൊരുതരം സൈക്കോളജിക്കൽ ഡിസോഡറാണ് , അതുകൊണ്ടുതന്നെ ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട് : നടൻ ആസിഫ് അലി

സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയ യുവനടന്മാരിലൊരാളാണ് ആസിഫ് അലി .ഏറ്റെടുത്ത ചിത്രങ്ങളൊക്കേയും ഒന്നിന് പുറമെ ഒന്നായി വിജയങ്ങൾ നേടിയെടുക്കുകയാണ്.പരസ്യ മോഡലും വീഡിയോ ജോക്കിയിമായിരുന്ന ആസിഫ് അലിയുടെ സ്വപ്നമായിരുന്നു സിനിമ രംഗത്തേക്ക് കടന്ന് വരിക എന്നത്. ആ സ്വപ്നം യാഥാർത്ഥ്യമാക്കികൊണ്ടിരിക്കുകയാണ് കഴിഞ്ഞ പത്തുവർഷമായിട്ട്. എന്നിട്ടും ഇപ്പോഴും ജീവിത വിജയത്തിന്റെ ആ എക്‌സൈറ്റ്‌മെന്റ് താരത്തിന് മാറിയിട്ടില്ല. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകളുമായി മുന്നേറുകയാണ് ആസിഫ്. പണ്ടുമുതലേ ആസിഫ് അലിയെ ഫോണിൽ വിളിച്ചാൽ കിട്ടില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. ആരു വിളിച്ചാലും ഫോൺ എടുക്കാത്ത ആ […]

താക്കീത് നൽകിയിട്ടും ജഡ്ജിയുടെ വാഹനത്തിന് പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ ഡ്രൈവറെ ജഡ്ജി പൊക്കി ; വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ തടവുശിക്ഷയും

സ്വന്തം ലേഖകൻ മഞ്ചേരി : താക്കീത് നൽകിയിട്ടും തിരക്കേറിയ റോഡിൽ ജഡ്ജിയുടെ വാഹനത്തിനു പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ ജഡ്ജി പൊക്കി. വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ തടവുശിക്ഷയും. മഞ്ചേരി-വഴിക്കടവ്-മരുതക്കടവ് റുട്ടിലോടുന്ന കെഎൽ 10 എഇ 8637 എവൺ ബസ് ഡ്രൈവർ മരുത തെച്ചിയോടൻ അബ്ദുൾ റാഷിക്കിനെതിരെയാണ്(28) നടപടി. മരണവീട്ടിലേക്കു കോടതി ജീവനക്കാരൊത്തു പോവുകയായിരുന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി നാരായണൻ. നിലമ്പൂർ ചെട്ടിയങ്ങാടിയിലെത്തിയപ്പോൾ റോഡിൽ ഗതാഗത തടസം നേരിട്ടു. ഈ സമയം പിറകിലെത്തിയ സ്വകാര്യ […]

സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26); ഡോ. എം. ലീലാവതി അടക്കം ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകീട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്മവിഭൂഷണ്‍ ശ്രീ. ഇ. ശ്രീധരന്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ശ്രീ. ഹൈബി ഈഡന്‍ എംപി, ശ്രീ. ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ ശ്രീ. എസ്. സുഹാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. രജത ജൂബിലിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറ് വനിതകളെ […]

പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടെന്ന് സങ്കൽപ്പിച്ചു നോക്കൂ ; സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടാകുമെന്ന് സങ്കൽപ്പിച്ചു നോക്കൂ. സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികൾ ചേർന്ന് അക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ യുവതിയെ പിന്തുണച്ച് ഇപ്പേൾ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഈ […]

‘കാവി നിറം ആരുടേയും കുത്തകയല്ല,മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്,ഞങ്ങളും കാവിയാണ്’ ; പതാക കാവിയാക്കി നവനിർമാണ സേന

സ്വന്തം ലേഖകൻ മുംബൈ: തീവ്രഹിന്ദുത്വ പാതയിലേക്ക് മുന്നേറാനൊരുങ്ങുകയാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന. ഇതിന്റെ ഭാഗമായി പാർട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂർണമായും കാവി നിറത്തിലുള്ളതാണ് പുതിയ പതാക. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമായ വ്യാഴാഴ്ച നടന്ന മഹാ സമ്മേളനത്തിലാണ് പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാവിനിറം ആരുടെയും കുത്തകയല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്, ഞങ്ങളും കാവിയാണ്. ഈ പതാകമാറ്റം മഹാരാഷ്ട്രയ്ക്കാകെ പുതു ഊർജം പകരുമെന്നുറപ്പാണെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ […]

അവസാനമായി ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ…? എതെങ്കിലും മതഗ്രന്ഥങ്ങൾ വായിക്കണോ…? നിർഭയ കൊലക്കേസിലെ നാല് പ്രതികളോടും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ? നിർഭയ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാല് പ്രതികൾക്കും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹർജി നൽകിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് […]

കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഇവരെപോലുള്ളവരാണ് , നിർഭയ കേസിലെ കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് പറയാൻ അഭിഭാഷകയ്ക്ക് എങ്ങനെ ധൈര്യമുണ്ടായി ; ഇന്ദിര ജയ്‌സിങ്ങിനെ പ്രതികൾക്കൊപ്പം ജയിലിൽ അടയ്ക്കണം : ബോളിവുഡ് താരം കങ്കണ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയകേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജയ്സിങിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ രംഗത്ത്. ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഇവരെ പോലെയുള്ളവരാണെന്നും ഇന്ദിര ജെയ്സിങിനെ നിർഭയ കേസ് പ്രതികൾക്കൊപ്പം നാല് ദിവസം ജയിലിൽ അടയ്ക്കണമെന്നും കങ്കണ പറഞ്ഞു. കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെടുന്ന ജെയ്സിങിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ താരം, അത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവർക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും തുറന്നടിച്ചു. നിർഭയയുടെ മാതാപിതാക്കളെ ഇന്ദിര ഇതുവരെ കണ്ടിട്ടില്ലെന്നും അവരുടെ അവസ്ഥ […]

ചൂരൽ പ്രയോഗം ; രണ്ടാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

സ്വന്തം ലേഖിക കോട്ടയം: കുറുപ്പന്തറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചതായി പരാതി . മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് എൽപി സ്‌കൂളിലാണ് സംഭവം. മലയാളം അക്ഷരം പഠിപ്പിക്കുന്നതിനിടെയാണ് അധ്യാപിക കുട്ടിയെ കണ്ണിൽച്ചോരയില്ലാതെ ചൂരൽ ഉപയോഗിച്ച് തല്ലിയത്. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റത്തിന്റെ നിരവധി പാടുകളുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയും കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യയുടെ മകനുമായ പ്രണവ് രാജിനെയാണ് അധ്യാപികയായ മിനിമോൾ ജോസ് മർദിച്ചത്. കുട്ടിയുടെ രണ്ട് കാലുകളിലുമായി അടി കിട്ടിയ ഇരുപതിലധികം പാടുകളുണ്ട്. അവശനിലയിലായ കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ കുറവിലങ്ങാട് താലൂക്ക് […]

മോഷണശ്രമത്തിനിടെ എടിഎമ്മിൽ തീപിടുത്തം ; സിസിടിവി കാമറയിൽ കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിറകെ പൊലീസ്

സ്വന്തം ലേഖകൻ കൃഷ്ണഗിരി: ബാങ്കിലെ മോഷണ ശ്രമത്തിനിടെ എടിഎമ്മിൽ നിന്നും തീപിടുത്തം. സിസിടിവി കാമറയി. കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിന്നാലെ പോലീസും. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് വെൽഡിങ് മെഷീൻ പ്രവർത്തിപ്പിച്ചത്. ബാങ്കിന്റെ ജനാല വെൽഡിങ് മെഷീൻ ഉപയോഗിച്ച് ഇളക്കിയ ശേഷം അകത്ത് കടക്കാനായിരുന്നു ശ്രമം. എന്നാൽ വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരി ബാങ്കിനകത്തെ ചില കടലാസുകളിൽ വീഴുകയും തീപിടിക്കുകയുമായിരുന്നു. ഇതിനിടെ തീയണക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ ഗ്യാസ് സിലിണ്ടർ ഓഫ് […]

മിൽമ മേഖല യൂണിയൻ തെരഞ്ഞെടുപ്പ് ; ജില്ലയിൽ യുഡിഎഫിന് ഉജ്ജ്വല നേട്ടം

സ്വന്തം ലേഖകൻ കോട്ടയം : മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ 16 അംഗ ഭരണസമിതിയിലേക്ക് ജില്ലയിൽ നിന്നും നാല് യുഡിഎഫ് പ്രതിനിധികളെ തെരഞ്ഞെടുത്തു.നാല് സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തോടെയാണ് ഉജ്ജ്വല നേട്ടം കൈവരിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ യുഡിഎഫ് മത്സരത്തിനിറങ്ങിയത്.നിലവിലുള്ള ഭരണസമിതി അംഗങ്ങളായ സോണി ജോസഫ് ,ജോമോൻ മറ്റം,വനിതാ വിഭാഗത്തിൽ ലൈസാമ്മ ജോർജുകുട്ടി എന്നിവരാണ് മറ്റ് വിജയികൾ.ജില്ലയിലെ വോട്ടർമാരായ 190 ക്ഷീര സംഘം പ്രസിഡന്റുമാരിൽ 189 പേരും വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ 35 വോട്ടുകൾ മാത്രമാണ് എൽഡിഎഫ് പാനലിന് […]