വീടിനുള്ളിൽ വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റ് യൂണിറ്റ്. 180 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ വാഴൂർ: ചാമംപതാൽ മൈലാടു പാറയ്ക്കു സമീപം വടക്കേ ചൂഴിക്കുന്നേൽ പുഷ്കരൻ നായർ മകൻ പി.സി ഷാജി( 56) ടിയാന്റെ വീടിനുള്ളിൽ നടത്തിവന്നിരുന്ന ചാരായം വാറ്റ് യൂണിറ്റാണു് കോട്ടയം എക്സൈസ് എൻഫോഴ്സു് മെന്റ് & ആന്റി നർക്കോട്ടിക് സ്പഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപും പാർട്ടിയും ചേർന്നു് പിടികൂടിയതു്. കന്നാസുകളിൽ സൂക്ഷിച്ച വാറ്റാൻ പാകമായ 180 ലിറ്റർ കോട, ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവ വീടിന്റെ അടുക്കളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ചാരായം വാറ്റിയ ശേഷം പരിചയക്കാർക്കും, സ്ഥിരം കസ്റ്റമേഴ്സിനും മാത്രമേ നൽകിയിരുന്നുള്ളൂ. ചെറുകിട […]

രോഗപ്രതിരോധത്തിന് ഒറ്റക്കെട്ടായി ജില്ല; പ്രതിരോധ മാർഗങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് ജില്ലാ പൊലീസ് മേധാവി; കൊറോണയെ നേരിടാൻ കേരള പൊലീസും ജില്ലാ ഭരണകൂടവും കൈകോർക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: രോഗ പ്രതിരോധത്തിലൂടെ കൊറോണയെ തുരത്താൻ ജില്ലാ ഭരണകൂടവും ജില്ലാ പൊലീസും കൈ കോർക്കുന്നു. കൊറോണയെ നേരിടാൻ വേണ്ടത് എന്താണെന്നു വ്യക്തമാക്കിയുള്ള സന്ദേശമാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തന്റെ  ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഇത് അടക്കം ശക്തമായ പ്രതിരോധ നടപടികളാണ് ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വന്ന സന്ദേശം ഇങ്ങനെ – കോവിഡ് 19 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായയും മൂക്കും മൂടുക. കൈകൾ […]

ചെങ്ങളം സ്വദേശികൾ അടക്കം നാലു പേർക്ക് കോട്ടയത്ത് കൊറോണ ബാധ സ്ഥിരീകരിച്ചു; ഒൻപതു പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ; 167 പേർ വീടുകളിൽ കഴിയുന്നു

സ്വന്തം ലേഖകൻ കോട്ടയം:  കൊറോണ ബാധിച്ച റാന്നിയിലെ കുടുംബത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ച ചെങ്ങളം സ്വദേശികൾ അടക്കം നാലുപേർക്കു ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കോട്ടയത്തുനിന്നുള്ള രണ്ടു പേർക്കും കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽനിന്നും ഇവിടെ എത്തിച്ച ഇവരുടെ രണ്ടു ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പത്തുപേരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.  സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽനിന്നു വന്ന […]

മാർച്ച് 31 വരെ ബിവറേജസ് ഷോപ്പുകൾ അടച്ചിടും..! വാട്‌സഅപ്പിലെ പ്രചാരണത്തിനു പിന്നിലെ സത്യം ഇങ്ങനെ; കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകൾ മാർച്ച് 31 വരെ അടച്ചിടുമെന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും പ്രചാരണം നടത്തിയിരുന്നത്. എന്നാൽ, വാർ്ത്ത വ്യാജമാണെന്നും ബിവറേജസ് ഷോപ്പ് അടച്ചിടുന്നതു സംബന്ധിച്ചു യാതൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നും ബിവറേജസ് കോർപ്പറേഷൻ മാനേജിംങ് ഡയറക്ടർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ബിവറേജസ് ഷോപ്പുകൾ അടച്ചിടുമെന്ന പ്രചാരണം ശക്തമായത്. ഏതോ ചാനലിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു വാട്‌സ്അപ്പിലെയും, ഫെയ്‌സ്ബുക്കിലെയും പ്രചാരണം. […]

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ യുവതിയെ കാണ്മാനില്ല ; കാമുകനൊപ്പം പോയതാവാമെന്ന് യുവതിയുടെ അച്ഛൻ

സ്വന്തം ലേഖകൻ മുള്ളേരിയ: വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിയെ കാണാതായി. ആദൂർ ജയനഗറിലെ സാരികയെ (19) ചൊവ്വാഴ്ച മുതൽ കാണാതായത്. പെൺകുട്ടിയുടെ പിതാവ് ജയരാമൻ ആദൂർ പൊലീസിൽ പരാതി നൽകി. പത്തനംതിട്ടയിൽ ഒരു സ്ഥാപനത്തിൽ ജോലിക്കാരിയായ സാരികയുടെ വിവാഹം ഈ മാസം പത്തൊൻപതിന് നടത്താൻ തീരുമാനിച്ചിരുന്നു. സഹജീവനക്കാരനായ പുത്തൂരിലെ തിലകൻ എന്നയാൾക്കൊപ്പം പോയതായാണ് സംശയിക്കുന്നതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ ബാധിച്ച രോഗികളിൽ എയ്ഡ്‌സിനുള്ള മരുന്ന് പരീഷണം : രോഗിയുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ മരുന്നുമാഫിയയുടെ ലാഭക്കൊതി

സ്വന്തം ലേഖകൻ ജയ്പൂർ: കൊറോണ രോഗികളിൽ എച്ച്ഐവിക്കുള്ള മരുന്ന് പ്രയോഗിച്ച് ഇന്ത്യ, ജയ്പൂരിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് ഇറ്റലിക്കാർക്കാണ് ലോപിനാവിർ, റിതോനാവിർ സംയുക്തം മരുന്നായി നൽകിയത്. മരുന്ന് നൽകുന്നതിന് മുമ്പ് രോഗികളുടെ അനുവാദം വാങ്ങിയെന്നും അധികൃതർ പറഞ്ഞു.   കൊറോണ രോഗികളിൽ എച്ച്ഐവി മരുന്ന് പ്രയോഗിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി വാങ്ങിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധൻ പറഞ്ഞു. നിയന്ത്രണങ്ങളോടെ അടിയന്തര ഘട്ടങ്ങളിൽ രോഗികളിൽ ഈ സംയുക്തം ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് ഹർഷ വർധൻ […]

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് വട്ടപ്പാറ പോലീസിന്റെ പ്രാഥമിക നിഗമനം.   അസ്ഥികൂടം പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അസ്ഥികൂടം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. . സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴയിൽ അമിതവേഗതയിലൂടെ പോയ കാർ ഇടിച്ച് റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനികൾ അടക്കം ആറുപേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ ആലപ്പുഴ : ആലപ്പുഴയിൽ അമിതവേഗതയിലൂടെ പോയ കാർ ഇടിച്ച് റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനികൾ അടക്കം ആറുപേർക്ക് പരിക്കേറ്റു. ആലപ്പുഴ പൂച്ചാക്കലിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. റോഡരികിൽ ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്.   അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. ഇവരെ കാർ ഇടിച്ച് കനാലിലേക്ക് ഇടുകയായിരുന്നു.അതിനുശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർഥിനിയെയും കാർ ഇടിച്ചു തെറുപ്പിച്ചു. തുടർന്ന് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. […]

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സ്വന്തം ലേഖകൻ കൊച്ചി: നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ബസ് ഉടമസ്ഥരുടെ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ബസ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.   ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിനിമം ബസ് ചാർജ് 10 രൂപയാക്കണം. കിലോ മീറ്റർ നിരക്ക് 90 പൈസയായും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയായും വർധിപ്പിക്കണമെന്നുമാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.   സംസ്ഥാനത്തെ സ്വകാര്യ ബസ് […]

ദേവനന്ദയുടെ മരണം: പൊലീസ് കൊലയാളിയിലേയ്ക്ക് എത്തിയതായി സൂചന; ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാൽ അറസ്റ്റ്

സ്വന്തം ലേഖകൻ കൊല്ലം: ദേവനന്ദയുടെ മരണം പൊലീസ് കൊലയാളിയിലേയ്ക്ക് എത്തിയതായി സൂചന. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ എഴുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരമാകും. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ കണ്ടെത്തൽ. ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറിൽ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഫോറൻസിക് റിപ്പോർട്ടിന് കഴിയും.   ആറ്റിലെ വിവിധ ഭാഗങ്ങളിലെ വെള്ളവും ചെളിയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടിയുടെ […]