നിയന്ത്രണം വിട്ട കാർ പെരിയാർ വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു;അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്

സ്വന്തം ലേഖകൻ പട്ടിമറ്റം: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ​ഗൃഹനാഥൻ കൊല്ലപ്പെട്ടു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടിൽ അബദുൾ അസീസാണ്(73) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേക്കാണ് കാർ പതിച്ചത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം – മൂവാറ്റുപുഴ പ്രധാനപാത കടന്നുപോകുന്ന ഭാ​ഗം കൂടിയായതിനാൽ ഇവിടെ […]

അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം

സ്വന്തം ലേഖകൻ വയനാട്: അട്ടപ്പാടിയിൽ പൈപ്പ് നന്നാക്കുന്നതിനിടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിന്റെ പിന്നിലുള്ള ഭാ​ഗത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നി​ഗമനം. ഇന്നലെ രാത്രി പത്തരവരെ ഇവർക്കൊപ്പം മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ അറ്റകുറ്റപ്പണികൾക്കായി പോയതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അ​ഗളി പൊലീസ് […]

തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ റിനോയ് ടി പി അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. നാളെ രാവിലെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ശാന്തികവാടത്തിൽ സംസ്കാരം നടത്തും.

പുനലൂരിൽ വാഹനാപകടത്തിൽ 21കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 3 ബൈക്കുകളും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

ആലുപറാത്തയെ ചൊല്ലി വഴക്ക്; നടിയും ഗായികയുമായ രുചിസ്മിതയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഭുവനേശ്വർ: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു ഒഡിഷയിലെ ബന്ധുവിൻ്റെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌‍മോർട്ടത്തിനായി അയച്ചു. ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി തർക്കമുണ്ടായതായി മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും പിന്നാലെ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മകൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. […]

തലസ്ഥാനത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.

നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍(77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളം സംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച നാടകങ്ങളിൽ പ്രധാനം അഗ്രഹാരം […]

വെഞ്ഞാറമ്മൂട്ടിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു;ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ എടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽനിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ. പെട്രോൾ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിൽ കയറാൻ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് […]

ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും; ഇന്നസെൻ്റിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇന്നസെന്റിന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് […]

കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവൻ (89) മരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഓ നാരായണ നായിക് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കണ്ണൂരിൽ കോവിഡ് കേസ് അവസാനമായി റിപ്പോർട്ട് ചെയ്തത് 9 മാസങ്ങൾക്കു മുൻപായിരുന്നു. മാധവന്റെ മരണത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഡിഎംഒ പറഞ്ഞു. ഇപ്പോൾ ജില്ലയിൽ മൂന്ന് പേരാണ് കോവിഡ് ചികിത്സയിൽ ഉള്ളത്. ജാഗ്രത തുടരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡിഎംഒ വ്യക്തമാക്കി. 0.03 […]