ആലുപറാത്തയെ ചൊല്ലി വഴക്ക്; നടിയും ഗായികയുമായ രുചിസ്മിതയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ആലുപറാത്തയെ ചൊല്ലി വഴക്ക്; നടിയും ഗായികയുമായ രുചിസ്മിതയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ
ഭുവനേശ്വർ: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു ഒഡിഷയിലെ ബന്ധുവിൻ്റെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌‍മോർട്ടത്തിനായി അയച്ചു.

ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി തർക്കമുണ്ടായതായി മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും പിന്നാലെ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മകൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു നടി. മിക്കപ്പോഴും അവരുടെ ഇൻസ്റ്റാഗ്രാം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തൽക്ഷണം വൈറൽ ആകാറുണ്ട്. അവരുടെ പാട്ടുകൾക്ക് നിരവധി ആരാധകരുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )