play-sharp-fill

മദ്യലഹരിയില്‍ എത്തിയ ടൂറിസ്റ്റുകള്‍ നഗ്നരായി കുളിച്ചത് സ്ത്രീകളുടെ കുളിക്കടവിൽ; നാട്ടുകാർ ചോദ്യം ചെയ്യാനെത്തിയതോടെ തര്‍ക്കം സംഘര്‍ഷത്തിലേക്ക്; വിതുരയിലെ കയ്യാങ്കളിയില്‍ സ്ത്രീകളെ അടക്കം മർദ്ദിച്ചതായി പരാതി

സ്വന്തം ലേഖിക തിരുവനന്തപുരം: വിതുരയില്‍ നാട്ടുകാരും റിസോര്‍ട്ടുകാരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്. കാലങ്ങളായി ഇവിടെ നാട്ടുകാരും റിസോര്‍ട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. റിസോര്‍ട്ടില്‍ വന്നവര്‍ ആറ്റില്‍ സ്ത്രീകളുടെ കുളിക്കടവില്‍ നഗ്‌നരായി കുളിച്ചതോടെ നാട്ടുകാര്‍ റിസോര്‍ട്ടില്‍ ചോദ്യം ചെയ്യാനെത്തി. പിന്നീട് സംഘര്‍ഷത്തിലേക്കും അത് വഴിവെച്ചു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഇരുവിഭാഗങ്ങളിലുള്ളവര്‍ക്കും പരിക്കേറ്റു. വിതുര ചെറ്റച്ചല്‍ ആറ്റിന്റെ കരയില്‍ പേട്ട സ്വദേശിയായ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരുവര്‍ഷമായി റിസോര്‍ട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതേ ചൊല്ലി തര്‍ക്കങ്ങളും നിലനിന്നിരുന്നു. നേരത്തെ ആറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന രീതിയില്‍ ക്യാമറകള്‍ സ്ഥാപിച്ചെന്ന് ആരോപിച്ച്‌ […]

സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് തലവേദനയായി കെ എസ് ആര്‍ ടി സി വോള്‍വോ സ്ലീപ്പര്‍ ബസ്; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചു; ബസിനുള്ളിൽ നിന്ന് മദ്യകുപ്പികളും കണ്ടെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് തലവേദനയായി കെ എസ് ആര്‍ ടി സി പുതിയതായി വാങ്ങിയ വോള്‍വോ സ്ലീപ്പര്‍ ബസുകള്‍. കെ എസ് ആര്‍ ടി സി യ്ക്ക് കൈമാറാനായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചുവെന്നാണ് പരാതി. ബസില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഒന്നിലധികം വാഹനങ്ങളെ ബസ് ഇടിച്ചുവെന്നും നിര്‍ത്താതെ പോയെന്നും ആരോപണമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഒട്ടും ശ്രദ്ധയില്ലാതെയാണ് ബസുകള്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നത്. വാഹനമിടിച്ച അമരവിളയ്ക്ക് സമീപത്തായി സംഘര്‍ഷാവസ്ഥയുണ്ടായി. വണ്ടിയിടിച്ച്‌ […]

ബാറിൽ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം; ഓട്ടോ ഡ്രൈവർ മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: ബാലരാമപുരത്തെ ബാറിൽ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. മൃതദേഹവുമായി ബന്ധുക്കൾ അൽപനേരം റോഡ് ഉപരോധിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. മാർച്ച് 22ന് രാത്രിയായിരുന്നു ബാറിൽ തർക്കമുണ്ടായത്. വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മർദനമേറ്റത് സംബന്ധിച്ച് ബൈജു പൊലീസിൽ പരാതി നൽകിയിട്ടില്ല. ബൈജു അക്രമം കാണിച്ചെന്നു കാട്ടി സംഭവദിവസം ബാർ മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് […]

അയല്‍ക്കാരി പെണ്‍കുട്ടിയുമായി കടുത്ത പ്രണയം; 18 തികയും മുൻപേ കാമുകി ഗര്‍ഭിണിയായി; 18 തികഞ്ഞപ്പോള്‍ രഹസ്യ വിവാഹം; ഒളിവിലിരുന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ കാമുകന്‍ ഒടുവില്‍ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പത്തനംതിട്ട: അയല്‍ക്കാരി പെണ്‍കുട്ടിയുമായി കടുത്ത പ്രണയം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒടുവില്‍ ഗര്‍ഭിണിയായി. പെണ്‍കുട്ടിയ്ക്ക് 18 തികയാന്‍ മൂന്ന് മാസം മാത്രമുള്ളപ്പോഴാണ് പീഡനം നടന്നത്. പിന്നാലെ ഗര്‍ഭം ധരിക്കുകയുമായിരുന്നു. ഇരക്ക് 18 തികഞ്ഞ ഉടന്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വിവാഹം. തുടര്‍ന്ന് ഹൈക്കോടതിയിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍, എറണാകുളം നേവല്‍ ബേസിന് സമീപമുള്ള കാര്‍ഗോ […]

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികൾ; പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL/IELTS പഠന കേന്ദ്രങ്ങളിൽ പലതും തട്ടിപ്പ് സ്ഥാപനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം:ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികളുമായി TOEFL/IELTS പഠനകേന്ദ്രങ്ങൾ ചുരുക്കം ചില സ്ഥാപനങ്ങൾ ഒഴിച്ച് പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമാണ്. കൃത്രിമമായി ഉണ്ടാക്കുന്ന റേറ്റിംഗ് കണ്ടാണ് വിദ്യാർത്ഥികൾ ചതിക്കുഴിയിൽ വീഴുന്നത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് സ്ഥാപനങ്ങളാണ് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്നത്. ഒരേ പേരിൽ നിലവിലുള്ള സ്ഥാപനങ്ങളുമായി സാമ്യമുള്ള പേരുകളിട്ടും സർവകലാശാലകളുടെ വെബ്സൈറ്റ് വ്യാജമായി സൃഷ്ടിച്ചും,വ്യാജ അഡ്മിഷൻ അറിയിപ്പും വിസയ്ക്കുള്ള അപേക്ഷയും അയച്ചു തന്നും തട്ടിപ്പ് നടത്തുന്നുണ്ട്. കോഴ്സ് പൂർത്തിയാക്കിയ ഉടനെ തൊഴിൽ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയെക്കുറിച്ച് […]

ആറ് മാസം മുന്‍പ് പരിചയപ്പെട്ട യുവാവുമായി കടുത്ത പ്രണയം; പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തി നാടുവിട്ടു; കമിതാക്കൾ പിടിയിൽ

സ്വന്തം ലേഖിക മഞ്ചേരി: പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം നാടുവിട്ട കമിതാക്കൾ പൊലീസ് പിടിയിൽ. ഒന്നര മാസം മുൻപ് നാടുവിട്ട പുല്‍പറ്റ മംഗലന്‍ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തില്‍ ഫൈസല്‍ റഹ്‌മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാള്‍ നഗര്‍ ഗ്രാമത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആറു മാസം മുന്‍പാണ് ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായത്. രണ്ട് വീതം പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച്‌ ഇരുവരും ബൈക്കിലാണ് നാടുവിട്ടത്. തുടര്‍ന്ന് രണ്ട് പേരുടെയും ബന്ധുക്കള്‍ ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. ഇതോടെ […]

നീതി നടപ്പാകേണ്ട പൊലീസ് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നു; അപകടത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടിട്ടും ഇടിച്ച വാഹനത്തെ കണ്ടെത്താനാവാതെ പൊലീസ്; സാക്ഷികൾ ഇല്ലെന്ന പേരിൽ കേസ് എഴുതിതള്ളിയതിൽ ദുരൂഹത; നീതി ലഭിക്കാതെ വണ്ടൻമേട്ടിലെ രാജനും കുടുംബവും; ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയർപ്പിച്ച് രാജനും കുടുംബവും

സ്വന്തം ലേഖിക വണ്ടൻമേട്: നീതി നടപ്പാകേണ്ട പൊലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയത്വം കാണിക്കുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. അത്തരമൊരു ദുരിതാവസ്ഥയിലാണ് രാജനും കുടുംബവും. 2021 ജനുവരി 27 പകൽ 10:30 നായിരുന്നു രാജനെ തകർത്ത ആ അപകടം. പാമ്പുകാട് വെച്ച് രാജൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. എന്നാൽ ഇടിച്ച വാഹനത്തെ ഓടിക്കൂടിയവരാരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. കടശിക്കടവ് പുളിച്ചുമൂട്ടിൽ രാജൻ പി ജെ ചെന്നൈയിലെ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് മൂലം കമ്പനി അടച്ചതിനാൽ നാട്ടിലേക്ക് വന്നതായിരുന്നു. രാവിലെ ബാങ്കിൽ പോകുന്ന വഴിയാണ് […]

വൈക്കത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ വിപണനം തകൃതി: ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഏഴ് പേര്‍; പരിശോധന ശക്തമാക്കി പൊലീസ്

സ്വന്തം ലേഖിക വൈ​​ക്കം: വൈ​​ക്കം ന​​ഗ​​ര​​ത്തി​​ന്‍റെ മു​​ക്കി​​ലും മൂ​​ല​​യി​​ലും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പന്ന​​ങ്ങ​​ളു​​ടെ വി​​ൽപന ത​​കൃ​​തി​​യാ​​കു​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പന്ന​​ങ്ങ​​ള്‍ വി​​റ്റ കേ​​സി​​ല്‍ ഏ​​ഴ് പേ​​രെ​​യാ​​ണ് വൈ​​ക്കം പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ബൈ​​ക്കി​​ല്‍ ക​​റ​​ങ്ങി ന​​ട​​ന്ന് വി​​ദ്യാ​​ര്‍​​ത്ഥിക​​ള്‍​​ക്കും ലോ​​റി ഡ്രൈ​​വ​​ര്‍​​മാ​​ര്‍​​കും അട​​ക്കം അ​​മി​​ത വി​​ല​​ക്ക് നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്​​പ​​ന്ന​​ങ്ങ​​ള്‍ വി​​റ്റ ഉ​​ദ​​യ​​നാ​​പു​​രം ന​​ക്കം​​തു​​രു​​ത്ത് കു​​ന്നും​​പു​​റ​​ത്ത് അ​​ന്‍​​സാ​​റി(24)​​നെ ഇ​​ന്ന​​ലെ 200 പാ​​യ്ക്ക​​റ്റു​​മാ​​യി പൊലീ​​സ് പി​​ടി​​കൂ​​ടി. വൈ​​ക്കം പൊലീ​​സ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ കൃ​​ഷ്ണ​​ന്‍​​പോ​​റ്റി​​ക്ക് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തെ തു​​ട​​ര്‍​​ന്ന് ന​​ക്കം തു​​രു​​ത്തു​​ഭാ​​ഗ​​ത്തു വ​​ന്ന പൊലീ​​സ് ബൈ​​ക്കി​​ല്‍ […]

അനധികൃത സ്വത്ത് സമ്പാദ്യം; കോട്ടയം ഡിവിഷൻ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ഡിവിഷന്റെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫീസിലും ചാലുകുന്നിലെ ഇദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സി.ബി.ഐ സംഘം ആദ്യം പബ്ലിക്ക് ലൈബ്രറിയ്ക്കു സമീപത്തെ ഓഫീസില്‍ എത്തി. തുടര്‍ന്ന്, ചാലുകുന്നിലെ വസതിയിലും സംഘമെത്തി. പരിശോധന വൈകീട്ട് അഞ്ചര വരെ നീണ്ടു. കോട്ടയത്ത് കൂടാതെ, ന്യൂഡല്‍ഹിയിലെ ഇദ്ദേഹത്തിന്റെ വസതിയിലും പരിശോധന നടത്തി. ഒരു വര്‍ഷം മുൻപാണ് പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം കോട്ടയത്ത് എത്തിയത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദ്യത്തിന് […]

എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖിക നെടുമ്പാശേരി: എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കോട്ടയം സ്വദേശി അറസ്റ്റിൽ. തിരുവാര്‍പ്പ് ചേറുവിള വീട്ടില്‍ ബിനുരാജി (39)നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല തവണയായി ഇരുപതിനായിരം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജുകളില്‍ താമസിപ്പിക്കും. എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോകുന്ന ബിനുരാജ് പിന്നീട് […]