play-sharp-fill

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മുണ്ടക്കയം ചെളിക്കുഴി സ്വദേശി എബിനാണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെളിക്കുഴിയിൽലാണ് സംഭവം. പെൺകുട്ടിയോട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ മണർകാട് എത്തുകയും കാടുപിടച്ച സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പല ദിവസങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നുമാണ് കേസ്. മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രക്തസാക്ഷി മണ്ഡപം തോട്ടിൽ എറിഞ്ഞു; പാർട്ടിയുടെ വളർച്ചയിൽ വിളറി പൂണ്ട വർഗ്ഗ ശത്രുക്കളെന്ന് സി.പി.ഐ

സ്വന്തം ലേഖിക കുമരകം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ( സി.പി.ഐ) രക്തസാക്ഷി മണ്ഡപം തോട്ടിൽ എറിഞ്ഞ നിലയിൽ കാണപ്പെട്ടു. കുമരകം പള്ളിച്ചിറയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുമരകത്ത് സി.പി.ഐയുടെ വളർച്ചയിൽ വിളറിപൂണ്ട വർഗ്ഗ ശത്രുക്കളാണ് സംഭവത്തിന് പിന്നിലെന്ന് ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ പ്രസ്താവിച്ചു. പള്ളിച്ചിറ ബ്രാഞ്ച് സമ്മേളത്തിനായി ശനിയാഴ്ച രാത്രി കൊടിമരവും കൊടി തോരണങ്ങളും കൊണ്ട് പള്ളിച്ചിറ കവല അലങ്കരിച്ചിരുന്നു. ഇതിനോടൊപ്പം പുഷ്പാർച്ചനയ്ക്കായി സ്ഥാപിച്ച രക്തസാക്ഷി മണ്ഡപമാണ് സമീപത്തെ തോട്ടിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പ്രവർത്തകർ പിരിഞ്ഞതിന് ശേഷമാണ് […]

മൂലമറ്റം വെടിവെയ്പ്പ്; ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ല; സനലിന് വെടിയേറ്റത് ആളുമാറിയാകാമെന്ന് സുഹൃത്തിന്റെ പിതാവ്

സ്വന്തം ലേഖിക ഇടുക്കി: മൂലമറ്റത്തുണ്ടായ വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ്. സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു. യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് […]

ഹലോ കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല” ; കോളേജ് വിദ്യാർത്ഥിനിക്ക് സംഭവിച്ച അബദ്ധം; ഒരു ന്യൂജെന്‍ തട്ടിപ്പ് വിവരിച്ച്‌ മുന്നറിയിപ്പുമായി കേരള പോലീസ്

സ്വന്തം ലേഖിക തൃശൂര്‍: കേരള പൊലീസ് അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്‌ക്കുന്ന വിവരങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കാറുണ്ട്. ഇപ്പോള്‍ തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ച്‌ പോലീസ് പങ്കുവച്ച ഒരു പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. തൃശൂരിലെ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് സംഭവിച്ച അബദ്ധമാണ് കുറിപ്പില്‍ പറയുന്നത്. അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ വാങ്ങിക്കുന്നതും, തുടര്‍ന്ന് അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളുമാണ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കേരള പോലീസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം, തൃശൂരില്‍ നടന്ന ഒരു സംഭവം. കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി […]

നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുറ്റിയാണിക്കാടില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അജയന്‍ (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന ഇറച്ചിക്കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടായിരുന്നു അപകടം. കുറ്റിയാണിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്‌ നടക്കുന്ന അന്നദാനത്തിന് സദ്യ വട്ടങ്ങള്‍ ഒരുക്കിയ ശേഷം അജയന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടുമാസം മുൻപും ഇവിടെ സമാനമായ അപകടം ഉണ്ടായിരുന്നു. തുടര്‍ച്ചയായി […]

ഫോണില്‍ നിന്ന് നീക്കിയതില്‍ വിചാരണ കോടതിയിലെ രേഖകളും; തിരിച്ച് കിട്ടാത്തവിധം നശിപ്പിക്കണമെന്ന് ദിലീപ് അവശ്യപ്പെട്ടെന്ന് സായ് ശങ്കര്‍; വാട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; വധഗൂഢാലോചന കേസില്‍ ദിലീപിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത രേഖകള്‍ ക്രൈംബ്രാഞ്ചിന്. വാട്സാപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കോടതി രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം നശിപ്പിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. വിചാരണ കോടതി രേഖകള്‍ എങ്ങനെ ദിലീപിന്റെ ഫോണില്‍ വന്നുവെന്നതിനെ സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്തുവച്ചെന്നും […]

ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍; വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്. ആനമുളി വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം ചാലുകുന്നിന് സമീപം ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നു; ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ഉന്നതനും, ജിയോളജി വകുപ്പും, രാഷ്ട്രീയ നേതാവും; പാവപ്പെട്ടവൻ വീട് പണിയാൻ രണ്ട് സെൻ്റ് മണ്ണിട്ടു നികത്തിയാൽ നോട്ടീസ് നല്കുന്ന നഗരസഭ സ്വർണ്ണ കട മുതലാളിയുടെ അനധികൃത കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ചാലുകുന്നിന് സമീപം ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നു. ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ഉന്നതനും, രാഷ്ട്രീയനേതാവും ജിയോളജി വകുപ്പും ചേർന്ന്. പാവപ്പെട്ടവൻ വീട് പണിയാൻ രണ്ട് സെൻ്റ് മണ്ണിട്ടു നികത്തിയാൽ നോട്ടീസ് കൊടുക്കുകയും പണി നിർത്തിവെപ്പിക്കുകയും ചെയ്യുന്ന നഗരസഭയാണ് സ്വർണ്ണ കട മുതലാളിയുടെ അനധികൃത കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നത്. കോട്ടയം ചാലുകുന്ന് അണ്ണാൻകുന്ന് ചുങ്കം റോഡിലാണ് ഇവിടെ വസ്തുവുള്ള സ്വർണ്ണകട മുതലാളി ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നത്. പ്രദേശത്ത് വ്യാപക കൈയേറ്റമാണെന്ന് പരാതി ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. […]

ബിവറേജ് ഔട്ട്ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ചു; തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസുകൾ; കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ്; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക ഇടുക്കി: തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. ഭാര്യ വീടായ ഇടുക്കി കമ്പംമെട്ട് കൂട്ടർ ഈറ്റക്കാനത്തുള്ള ചെരുവിള പുത്തൻ വീട്ടിൽ നിന്നും ഷാജിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേത്യത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി തൃശ്ശൂർ ജില്ലയിലെ പീച്ചി പോലീസിന് കൈമാറി. ഇടുക്കി ജില്ലയിലെ നെടുംകണ്ടം പോലീസ് സ്‌റ്റേഷനിൽ മോഷണ കേസും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസുള്ള പ്രതി തൃശ്ശൂർ പാലക്കട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ സംശയിക്കപ്പെടുന്ന […]

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് വാട്സ്ആപ്പിൽ നിരന്തരമായി അശ്ലീല സന്ദേശം അയച്ചു; നാല് യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നിരന്തരമായി അശ്ലീല സന്ദേശം അയച്ച പരാതിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശി അല്‍ അമീന്‍,​ ഒറ്റപ്പാലം സ്വദേശികളായ ഫര്‍ഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ് എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം റൂറല്‍ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജി എസ് രതീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സതീഷ് ശേഖര്‍,​ ഷംഷാദ്,​ സിപിഒമാരായ അദീന്‍ അശോക്,​ ശ്യാം കുമാര്‍,​ റിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.