play-sharp-fill

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം; വില കൂടിയ മദ്യവും പണവും ഒപ്പം സിസിടിവിയും കൊണ്ടുപോയി

സ്വന്തം ലേഖിക തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. മദ്യക്കുപ്പികള്‍ക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാര്‍ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്‌കോയുടെ കണക്ക്. മദ്യത്തിന് പുറമേ, 27000 രൂപയും സിസിടിവി ക്യാമറയുടെ ഡിവിഡിയും മോഷണം പോയിട്ടുണ്ട്. സിസിടിവി ക്യാമറയുടെ പ്രധാന ഭാഗം മോഷണം പോയത്, അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ, സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴില്ലാത്തതും കള്ളന്‍മാര്‍ക്ക് എളുപ്പമായി. കെട്ടിടത്തിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍, മേശയില്‍ സൂക്ഷിച്ചിരുന്ന […]

പ്രവാസിയായ ഭാര്യ നാട്ടിലെത്തിയത് മുതല്‍ കുടുംബവഴക്ക്; യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ കുന്നത്തൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കോവൂര്‍ ഗവ. സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് (45) മരിച്ചത്. ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ലീനയെ ആശുപത്രിയിലെത്തിച്ചത്. ഈ […]

പള്‍സര്‍ സുനിയുടെ ഒറിജിനല്‍ കത്ത് കിട്ടി; ലഭിച്ചത് സഹതടവുകാരന്റെ വീട്ടില്‍ നിന്ന്; ദിലീപിന് കുരുക്ക് കൂടുതല്‍ മുറുകുന്നു

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്തിന്റെ ഒറിജിനല്‍ ലഭിച്ചത്. നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. 2018 മേയ്‌ ഏഴിനായിരുന്നു ജയിലില്‍ […]

അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ പിടിയില്‍

സ്വന്തം ലേഖകൻ ചാലക്കുടി: അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പോട്ട പനമ്പിള്ളി കോളേജിന് സമീപം താമസിക്കുന്ന വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുന്‍പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടായതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിലും മലപ്പുറം ജില്ലയില്‍ അരങ്ങേറിയ നിരവധി ഹൈവേ കേന്ദ്രീകരിച്ചുള്ള കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പോട്ട, പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച […]

ടൂറിസം കേന്ദ്രത്തില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സ്വന്തം ലേഖകൻ വര്‍ക്കല: വര്‍ക്കല ടൂറിസം കേന്ദ്രത്തില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം വെങ്ങാനൂര്‍ കോവളം കെ.എസ് റോഡില്‍ തുണ്ടുവിള വീട്ടില്‍ ദിവര്‍ (22) ആണ് എക്സൈസിന്റെ പിടിയിലായത്. വര്‍ക്കല ടൂറിസം കേന്ദ്രത്തില്‍ ലഹരി വില്‍പ്പനയും ഉപഭോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പാപനാശം ബീച്ച്‌, ഹെലിപ്പാട്, കുരയ്ക്കണ്ണി,തിരുവമ്പാടി എന്നീ ഭാഗങ്ങളിലായാണ് എകസൈസ് ടീം പരിശോധന നടത്തിയത്. തിരുവമ്പാടിയില്‍ അഡാക്കിന്റെ അക്വാറിയത്തിന് മുന്‍വശത്തു വെച്ചാണ് പിടിയിലായത്. പിടിയിലാവുമ്പോള്‍ ഇയാളുടെ […]

മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി ഹോട്ടല്‍ മുറിയില്‍ നിന്നും രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കോഴിക്കോട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും രണ്ടു യുവാക്കളെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. 210 മിഗ്രാം എംഡിഎംഎ യുമായി മാത്തോട്ടം സ്വദേശിയായ സജാദ് (24) , നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടിയിലായത്. കോഴിക്കോട് ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് […]

നാൽപ്പത്തിയഞ്ചുകാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍

സ്വന്തം ലേഖിക കൊച്ചി: 45 കാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ബൈക്കില്‍ കാറിടിച്ച്‌ തെറിപ്പിച്ചു; കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം

സ്വന്തം ലേഖിക തിരുവനന്തപുരം: ചാക്കയില്‍ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. മൂന്നംഗ സംഘം വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സുമേഷിനെ കാറിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുമേഷ് തത്ക്ഷണം മരിച്ചതായി വഞ്ചിയൂര്‍ പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് സുമേഷ്. തുടക്കത്തില്‍ വാഹനാപകടമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മരിച്ചത് കൊലക്കേസ് […]

ആശുപത്രിയിലെ ‘അജ്ഞാതവാസം’; ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം തടഞ്ഞത് ആരെന്ന ചോദ്യം ഉയര്‍ത്തി അന്നത്തെ നിയമമന്ത്രി; ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാര്…? ചൂണ്ടുവിരല്‍ ശശികലയ്‌ക്കെതിരെ; ജുഡിഷ്യല്‍ അന്വേഷണം യാഥാര്‍ത്ഥ്യമാക്കി ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ട്; ഒടുവില്‍ റിപ്പോര്‍ട്ട് സ്റ്റാലിന്റെ കൈകളിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: അഭിനേത്രിയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകയായി, ആറ് തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായ ജെ.ജയലളിത മരിച്ചിട്ട് ആറ് വര്‍ഷമാകുന്നു. ചെന്നൈയെന്ന ദക്ഷിണേന്ത്യന്‍ നഗരത്തിലിരുന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഉരുക്കുവനിതയായി ചരിത്രം രേഖപ്പെടുത്തുമ്പോഴും ആ മരണത്തിന്റെ പേരിലുള്ള ഊഹാപോഹങ്ങളുടെ ചുരുള്‍ ഇനിയും അഴിഞ്ഞിട്ടില്ല. 2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയായിരുന്നു അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ മരണം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു അന്ത്യം. 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള പല അഭ്യൂഹങ്ങളും ഇപ്പോഴും തമിഴകത്തെ വിട്ടുമാറിയിട്ടില്ല. വലിയ മാര്‍ജിനില്‍ കഴിഞ്ഞ തവണ […]

ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കം

സ്വന്തം ലേഖകൻ കണ്ണൂര്‍: ബലാത്സംഗത്തിനിരയായ വയോധിക ആത്‍മഹത്യ ചെയ്‌ത കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 70കാരിയാണ് ലൈംഗിക പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച്‌ മുന്‍ ജില്ല ഗവ. പ്ലീഡറും ക്രിമിനല്‍ അഭിഭാഷകനുമായ ബി.പി. ശശീന്ദ്രനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. 2017 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനാണ് പ്രതി. വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ […]