play-sharp-fill

കെജിഎഫ് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്; നിറയൊഴിച്ചത് മൂന്ന് തവണ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ ബെംഗളുരു: കെജിഎഫ്: ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെപ്പ്. അജ്ഞാതര്‍ രണ്ടുതവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 27കാരന് പരിക്കേറ്റു. കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഷിഗ്ഗോവിലാണ് തിയേറ്റര്‍. പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കളോടൊപ്പം സിനിമ കാണാന്‍ തിയേറ്ററിലെത്തിയ മുഗളി ഗ്രാമത്തിലെ വസന്തകുമാര്‍ ശിവപൂര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. മുന്‍ സീറ്റില്‍ കാലുകള്‍ വെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അജ്ഞാതന്‍ യുവാവിനോട് വഴക്കുണ്ടാക്കുകയും അയാള്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുകയും […]

വാഹന അപകട റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വ്യാപക അഴിമതി; ആര്‍ടി ഓഫീസുകള്‍ക്കെതിരെ വിജിലന്‍സിന്‍റെ കണ്ടെത്തല്‍; അഴിമതി തടയാന്‍ പുതിയ നിര്‍ദേശവുമായി ആഭ്യന്തര സെക്രട്ടറി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹന അപകട റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ആര്‍ടി ഓഫീസുകളില്‍ വ്യാപക അഴിമതിയെന്ന് വിജിലന്‍സ്. അഴിമതി തടയാന്‍ പുതിയ നിര്‍ദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചു. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലില്‍ മാത്രമായിരിക്കും സ്വീകരിക്കുക. അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി. പരാതിക്കാര്‍ നേരിട്ട് നല്‍കുന്ന അപേക്ഷ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പരിശോധന റിപ്പോര്‍ട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്രിന്റ് ചെയ്യുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി. അഴിമതി കണ്ടെത്തിയതിന്റെ […]

നാ​യ്ക്ക​ള്‍​ക്ക് വി​ഷം ന​ല്‍​കി സൈ​നി​ക​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മം; എ​രു​മേ​ലി പ്രദേശത്ത് അതീവ ജാഗ്രത; പകൽ വേഷം മാറി സ്ത്രീകൾ വീടുകളിൽ എത്തുന്നത് മോഷണശ്രമത്തിൻ്റെ ഭാഗമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ എ​രു​മേ​ലി: അ​ര്‍​ധരാ​ത്രി​യി​ല്‍ വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍​ക്ക് വി​ഷം ന​ല്‍​കി​യും പ​ശു​ക്ക​ളെ തൊ​ഴു​ത്തി​ല്‍ നി​ന്ന് അ​ഴി​ച്ചുവി​ട്ടും കു​ടി​വെ​ള്ള ടാ​പ്പു​ക​ള്‍ തു​റ​ന്നു​വി​ട്ടും വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച്‌ മോ​ഷ​ണം ന​ട​ത്താ​ന്‍ ആ​സൂ​ത്രി​ത ശ്ര​മം. വി​ഷം ക​ഴി​ച്ച നാ​യ്ക്ക​ളി​ല്‍ ഒ​ന്ന് തു​ട​ര്‍​ച്ച​യാ​യി കു​ര​യ്ക്കു​ന്ന​തു കേ​ട്ട് വീ​ട്ടു​ട​മ പ​രി​സ​രം നി​രീ​ക്ഷി​ച്ച​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ സ്ഥ​ലംവി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ എ​രു​മേ​ലി ക​ന​ക​പ്പ​ല​ത്ത് മു​ന്‍ സൈ​നി​ക​ന്‍ ത​ട​ത്തേ​ല്‍ സ​ജി​ത്തിന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മുൻപ് അ​പ​രി​ചി​ത​രാ​യ ര​ണ്ടു സ്ത്രീ​ക​ള്‍ വീ​ട്ടി​ല്‍ വ​ന്നി​രു​ന്നെ​ന്നും റോ​ഡ​രികി​ല്‍ ഈ ​സ​മ​യം ര​ണ്ടുപേ​ര്‍ ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ്ത്രീ​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ […]

ആര്‍ എസ് എസ് നേതാവിന്റെ കൊലപാതകം; നാല് പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് കൊലയാളി സംഘത്തിന് വാഹനം നല്‍കിയവര്‍

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ പിടിയിലായെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നല്‍കിയവരാണ് പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചന നടത്തിയവരും, കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കിയവരും അടക്കം കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പട്ടാസി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ പതിനാറിന് […]

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ യുവതിയെ കാണ്മാനില്ല; അന്വേഷണം ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂര്‍: ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ യുവതിയെ കാണാതായതായി പരാതി. രണ്ടര മാസം ഗര്‍ഭിണിയായ ഗുജറാത്ത് സ്വദേശിയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായത്. പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ 27 വയസുകാരിയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. സ്വകാര്യ ഏജന്‍സി മുഖേന പത്തനംതിട്ട സ്വദേശികളുമായി കരാറിലെത്തിയ യുവതി കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ഗര്‍ഭധാരണത്തിന് ശേഷം ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിന്മേല്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പൊലീസ് ടൗണ്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇവര്‍ ആലുവയിലാണെന്ന് കണ്ടെത്തിയെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു.

കടുത്തുരുത്തിയിൽ പ്ര​​​​​ണ​​​​​യ​​ത​​​​​ട്ടി​​​​​പ്പു​​​ കേ​​സി​​ല്‍ യു​​​​​വാ​​​​​ക്ക​​ള്‍ അ​​റ​​സ്റ്റി​​ലാ​​യ സം​​ഭ​​വം: അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​രാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ള സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളു​​​​​ടെ​​​​​യും ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യി കാ​​​​​ണു​​​​​ന്ന​​​​​താ​​​​​യി നാ​​​​​ട്ടു​​​​​കാ​​​​​ര്‍; ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍ക്ക് ആ​​ശ​​ങ്ക; ജാ​​​​​ഗ്ര​​​​​ത​​​​​യും..

സ്വന്തം ലേഖകൻ ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി: പ്ര​​​​​ണ​​​​​യ​​ത​​​​​ട്ടി​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​പ്പെ​​​​​ട്ട് ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി പൊലീ​​​​​സ് മൂ​​​​​ന്ന് യു​​​​​വാ​​​​​ക്ക​​​​​ളെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​ സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ര്‍​​ന്നു ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍ ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ല്‍. അ​​തേ​​സ​​മ​​യം ജാ​​ഗ്ര​​ത​​യി​​ലും. അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​രാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ളെ അ​​​​​ടു​​​​​ത്ത കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളു​​​​​ടെ​​​​​യും ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യി കാ​​​​​ണു​​​​​ന്ന​​​​​താ​​​​​യി നാ​​​​​ട്ടു​​​​​കാ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ​​​​​യും ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി ടൗ​​​​​ണി​​​​​ല്‍നി​​​​​ന്നു സ്‌​​​​​കൂ​​​​​ളി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്ന വ​​​​​ഴി​​​​​യി​​​​​ലും ആ​​​​​ലപ്പു​​​​​ഴ തീ​​​​​ര​​​​​ദേ​​​​​ശ റോ​​​​​ഡി​​​​​ലു​​​​​മാ​​​​​യി കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ര​​​​​യ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും യു​​​​​വാ​​​​​ക്ക​​​​​ളെ​​​​​യും ക​​​​​ണ്ടി​​​​​രു​​​​​ന്നു. സ്‌​​​​​കൂ​​​​​ള്‍ യൂ​​​​​ണി​​​​​ഫോ​​​​​മി​​​​​ല്‍ തോ​​​​​ള​​​​​ത്ത് സ്‌​​​​​കൂ​​​​​ള്‍ ബാ​​​​​ഗും തൂ​​​​​ക്കി​​​​​യി​​​​​ട്ട് പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ള്‍ കാ​​​​​മു​​​​​ക​​​​​ന്മാ​​​​​രാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ള്‍​ക്കൊ​​​​​പ്പം ചു​​​​​റ്റി​​ത്തി​​​​​രി​​​​​യു​​​​​ന്ന​​​​​താ​​ണ് നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍​പ്പെ​​​​​ട്ട​​​​​ത്. വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍ നി​​​​​ന്നും സ്‌​​​​​കൂ​​​​​ള്‍ യൂ​​​​​ണി​​​​​ഫോം ധ​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ള്‍ ആ​​​​​ളൊ​​​​​ഴി​​​​​ഞ്ഞ പു​​​​​ര​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും […]

കൈ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച പെൺകുട്ടി പിറ്റേന്ന് രാവിലെ വിഷക്കായ കഴിച്ചു; വിവരം അറിഞ്ഞ് വിഷക്കായ കഴിച്ച കൂട്ടുകാരി മരിക്കുകയും ചെയ്തു: ഉറ്റകൂട്ടുകാരികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം തേടി പൊലീസ്…!

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: ഉറ്റകൂട്ടുകാരികളായ രണ്ടു പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചു. ഒരാള്‍ മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍ തുടരുന്നു. എന്നാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. തലയോലപ്പറമ്പ് പഴമ്പട്ടി ചാലിത്തറ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ കൃഷ്ണമോള്‍ (18) ആണ് മരിച്ചത്. കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പുണ്ടായ പോക്‌സോ കേസിലെ അതിജീവിതയാണ് ഇറുന്നുയം […]

സംഘര്‍ഷ സാധ്യത; പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്‌ച വരെ നീട്ടി

സ്വന്തം ലേഖകൻ പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അടുത്ത ഞായറാഴ്ച വരെ നീട്ടി. നേരത്തെ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരാനാണ് തീരൂമാനം. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. അതേസമയം സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട സഞ്‌ജിത്തിന്റെ സുഹൃത്ത് രമേശ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലപ്പെട്ട […]

തൃക്കൊടിത്താനത്ത് കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ത്യക്കൊടിത്താനം പായിപ്പാട് കൊല്ലാപുരത്ത് ഈയോൺ കാറില്‍ കടത്തികൊണ്ടു വന്ന 9 കിലോ 10 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുറ്റൂര്‍ സ്വദേശി രഞ്ജിത്ത് തമ്പാന്‍ (26), ഈസ്റ്റ് ഒതറ സ്വദേശി വിനീത് (24), നീരേറ്റുപുറം സ്വദേശി ജിതിന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം കസ്റ്റഡിയില്‍ എടുത്തു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം ജില്ലയില്‍ എപ്രിൽ 18 മുതല്‍ നടന്നുവരുന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി . ശില്‍പയ്ക്ക് ലഭിച്ച […]

മൂന്നിലവ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; തട്ടിപ്പിന് ഇരയായവരുടെ വസ്തുവിന്മേല്‍ ജപ്തി നടപടി ആരംഭിച്ചു; ഇരകള്‍ ആത്മഹത്യ മുനമ്പില്‍

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: മൂന്നിലവ് സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതിയുടെ സാമ്പത്തിക ക്രമക്കേടിനെതിരെ തട്ടിപ്പിന് ഇരയായവരും ഓഹരി ഉടമകളും പ്രക്ഷോഭം ആരംഭിച്ചു. തട്ടിപ്പിന് ഇരയായവരുടെ വസ്തുവിന്മേല്‍ ജപ്തി ആരംഭിച്ചതിനെ തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച്‌ സമരത്തിന് തുടക്കംകുറിച്ചത്. തട്ടിപ്പ് നടത്തിയവര്‍ക്ക് അനുകൂലമായി നിലവിലെ ഭരണസമിതിയും ചേര്‍ന്നതോടെ നിരപരാധികളായ നിരവധിപേര്‍ ജപ്തി നടപടിക്ക് വിധേയമായി പെരുവഴിയിലാകും. ആന്‍റോ അന്‍റണി എം.പിയുടെ സഹോദരന്‍ പരേതനായ ജയിംസ് ആന്‍റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി 2006 മുതല്‍ 2015 വരെ മൂല്യമില്ലാത്ത വസ്തുക്കള്‍ ജാമ്യമായി നല്‍കിയും ബാങ്കില്‍ ലോണ്‍ വെച്ചിരിക്കുന്ന […]