പോത്തന്‍കോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധത്തില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. വധക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാളെ തിരഞ്ഞ് പോയ വള്ളംമറിഞ്ഞ് പൊലീസുകാരന്‍ മരിച്ചിരുന്നു. ഉണ്ണി, ശ്യാം, രാജേഷ്, എന്നിവരാണ് സുധീഷ് വധക്കേസിലെ മുഖ്യപ്രതികള്‍. ഉണ്ണിയേയും ശ്യാമിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാം. ഡിസംബര്‍ 11നാണ് സുധീഷ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറി ആക്രമിച്ച […]

ആലപ്പുഴ ഇരട്ടകൊലപാതകം: അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; 50 പേർ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര്‍ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. ഇതില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ഐജി അറിയിച്ചു. ഇനി അക്രമം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നതെന്നും ഹര്‍ഷിത അറിയിച്ചു. ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം […]

ബലമായി കൊന്തമാല കഴുത്തിലിടാന്‍ ശ്രമിച്ചു; വിവാഹാഭ്യര്‍ത്ഥനയുമായി പതിമൂന്ന്കാരിയെ പിന്തുടര്‍ന്ന യുവാവ് പിടിയില്‍

സ്വന്തം ലേഖിക അടിമാലി: വിവാഹാഭ്യര്‍ത്ഥനയുമായി പതിമൂന്ന്കാരിയെ പതിവായി പിന്തുടര്‍ന്ന യുവാവ് പിടിയില്‍. അടിമാലി സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് പിടികൂടിയത്. കുറച്ച്‌ നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുകയാണ്. ഒരാഴ്ച മുന്‍പ് 32കാരനായ ഇയാള്‍ കൊന്തമാല പെണ്‍കുട്ടിയുടെ കഴുത്തില്‍ ബലമായി ധരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ അതിക്രമിച്ച്‌ കയറി 13കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെടുകയും വിവരം സ്‌കൂള്‍ അദ്ധ്യാപികയെ അറിയിക്കുകയും ചെയ്തു. അദ്ധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അവര്‍ പൊലീസില്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് […]

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കള്‍; പൊലീസ് കേസെടുത്തത് യുവതിയുടെ പിതാവ് നാല് മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയ ശേഷം

സ്വന്തം ലേഖിക കൊല്ലം: പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പ് കുഞ്ഞിനെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തതും വലിയ വിവാദമായി. സംഭവത്തില്‍ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയിരുന്നു. ഒടുവില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം കൊട്ടിയം പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. കൊല്ലം ആയിരംതെങ്ങ് പടിഞ്ഞാറെ മണ്ണേല്‍ വിനോദിന്റെ ഭാര്യ ചാന്ദന വിനോദ് (ചിക്കു-27) ആണു മരിച്ചത്. കഴിഞ്ഞ […]

ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയം; എസ്ഡിപിഐ നിയന്ത്രണത്തിലെ ആംബുലന്‍സുകൾ പരിശോധിക്കുന്നു

സ്വന്തം ലേഖിക ആലപ്പുഴ: വെള്ളക്കിണറില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആംബുലന്‍സിലാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബിജെപി ഒബിസി സംസ്ഥാന സെക്രട്ടറിയായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി കൂടിയായിരുന്നു രഞ്ജിത്. ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് […]

ആലപ്പുഴയെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല; എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

സ്വന്തം ലേഖിക ആലപ്പുഴ: എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുൻപേ ബിജെപി നേതാവിനെയും വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ന​ഗര പരിധിയിലാണ് സംഭവമുണ്ടായത്. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പ്രത്യാക്രമണമാണ് ഇതെന്ന് ആര്‍എസ്‌എസ് ആരോപിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊലചെയ്യപ്പെടുന്നത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറില്‍ എത്തിയ സംഘം പിന്നില്‍ നിന്ന് വന്നിടിച്ചുവീഴ്ത്തിയാണ് വെട്ടിയത്. […]

ഹണ്ടര്‍’ മണംപിടിച്ചു; കാറില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സ്വന്തം ലേഖിക കൊല്ലം: വില്പനയ്ക്കായി കാറില്‍ ഒളിപ്പിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, പൊലീസ് നായ ‘ഹണ്ടര്‍’ മണം പിടിച്ചു കണ്ടെത്തി. വാഹനത്തിന്റെ ഉടമ ഇരവിപുരം വാളത്തുംഗല്‍ ലിയോ നഗര്‍ കാരാളി തൊടിയില്‍ ഇസ്മയില്‍ (50) പിടിയിലായി. വാഹനങ്ങളിലും മ​റ്റും ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്നത് തടയാന്‍ ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും കൊല്ലം സി​റ്റി കെ- 9 സ്ക്വാഡിലെ സ്‌നിഫര്‍ ഡോഗായ ഹണ്ടറും ഇരവിപുരം പൊലീസും സംയുക്തമായി വാളത്തുംഗല്‍ സ്‌കൂളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് […]

അച്ഛന്റെ ഹൃദ്രോഗം ഗുരുതരമായപ്പോൾ കിട്ടിയ ജോലിയ്ക്ക് പോയി തുടങ്ങി; എന്നാൽ നടുറോഡില്‍ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി; വീട്ടുമുറ്റത്തെ ചിതയില്‍ എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി നാട്

സ്വന്തം ലേഖിക കോഴിക്കോട്: കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുക്കിയത്. അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. അച്ഛന്‍ മനോജിന്റെ ഹൃദ്രോഗം ഗുരുതരമായപ്പോഴാണ് കൃഷ്ണപ്രിയ തന്റെ 22-ാം വയസില്‍ ജോലിക്ക് പോയി തുടങ്ങിയത്. എന്നാല്‍ ആ കുടുംബത്തിന്റെ പ്രതീക്ഷയെല്ലാം തകര്‍ക്കുന്ന സംഭവമാണ് അരങ്ങേറിയത്. എംസിഎ ബിരുദധാരിയായിരുന്നു കൃഷ്ണപ്രിയ. പക്ഷെ വീട്ടിലെ അവസ്ഥ കാരണം കിട്ടിയ ജോലിയ്‌ക്ക് പോവുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയ കൃഷ്ണപ്രിയയെ […]

കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സഹോദരി ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് 49 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഹോദരി ഭർത്താവ് അറസ്റ്റിൽ. പേരയം സ്വദേശി രാധികയാണ് (49) കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രാധിക ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടില്‍ സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീണ്‍ എന്ന യുവാവുമായി ഇവര്‍ അടുപ്പത്തിലായി. ഇക്കാര്യത്തില്‍ രാധികയുടെ സഹോദരി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാധികയെ സഹോദരി ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന പ്രവീണ്‍ സഹോദരിയെ ആക്രമിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവീണിനെ കുണ്ടറ പൊലീസ് […]

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലർ […]