കൊവിഡ് പ്രതിസന്ധി; പ്രവാസജീവിതം മതിയാക്കി ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങി കടക്കെണിയിലായ സ്ഥാപന ഉടമ തൂങ്ങി മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മൂലം കടക്കെണിയിലായ സ്ഥാപന ഉടമ തൂങ്ങി മരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് അവിട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ നായരാണ് (44) മരിച്ചത്. വഞ്ചിയൂരില്‍ യു.കെ. ഗ്രാഫിക്സ് എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. സ്ഥാപനം അടച്ചുപൂട്ടൽ വക്കിലെത്തിയതോടെ തിങ്കളാഴ്ച രാത്രിയാണ് ഉണ്ണികൃഷ്ണന്‍ നായര്‍ ബന്ധുവിനെ വിവരം അറിയിച്ച ശേഷം സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ചത്. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ നായര്‍ കൊവിഡ് വരുന്നതിന് രണ്ടു മാസം മുമ്പാണ് ഫ്ളക്സ് പ്രിന്റിംഗ് ഉള്‍പ്പടെയുള്ള സ്ഥാപനം തുടങ്ങിയത്. കൊവിഡ് രൂക്ഷമായതോടെ സ്ഥാപനം അടച്ചിട്ടു. […]

ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗി ആശുപത്രി മുറ്റത്തെ ആംബുലന്‍സില്‍ കിടന്നത് മണികൂറുകളോളം; ആരോ​ഗ്യമന്ത്രിയുടെ ജില്ലയിലെ ജനറല്‍ ആശുപത്രിയുടെ നേര്‍മുഖം പുറത്ത്

സ്വന്തം ലേഖിക പത്തനംതിട്ട: കിടക്ക കിട്ടാതെ ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗി കിടന്നത് ആശുപത്രി മുറ്റത്തെ ആംബുലൻസിൽ. രണ്ടര മണിക്കൂറാണ് ആരോ​ഗ്യ മന്ത്രിയുടെ ജില്ലയിലെ ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗിക്ക് കഴിയേണ്ടി വന്നത്. ഊന്നുകല്‍ കല്ലുംകൂട്ടത്തില്‍ സുഭാഷി(37)നാണ് ആശുപത്രിയില്‍ കിടക്കയില്ലാതെ മണിക്കൂറുകളോളം ആംബുലന്‍സില്‍ കഴിയേണ്ടി വന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ശസ്ത്രക്രിയക്ക് ശേഷമാണ് സുഭാഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് വിട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ച കുത്തിവെയ്പ് നൽകാനും പത്തനംതിട്ട ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ല. രാത്രിയിലും തങ്ങള്‍ ആശുപത്രി മുറ്റത്ത് […]

ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത; പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക വയനാട്: ഭര്‍തൃവീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതക്കലിലെ കാഞ്ഞിരോളി വിബിലേഷിന്റെ ഭാര്യ റെനിഷ (അമ്മു-27) യെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പെരിക്കല്ലൂര്‍ കടവ് തകിടിയേല്‍ ഷാജഹാന്റെയും ഉഷയുടെയും മകളാണ്. എട്ടു മാസം മുൻപായിരുന്നു പേരാമ്പ്ര കാഞ്ഞിരോലി വിപിലേഷുമായുള്ള റെനീഷയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച്‌ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പെരിക്കല്ലൂരിലെ വീട്ടുവളപ്പില്‍ […]

ദേഹമാസകലം വ്രണം വന്ന വീട്ടമ്മയ്ക്ക് നല്‍കിയത് മന്ത്രവാദ ചികിത്സ; രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാകാതെ ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത് ദാരുണാന്ത്യം; നൂർജഹാൻ്റെ മകൾ മരിച്ചതും മന്ത്രവാദ ചികിത്സയെ തുടർന്ന്; പരാതി നല്‍കി കുടുംബം

സ്വന്തം ലേഖിക കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ മരിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ജമാലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. രോഗത്തിന് ചികിത്സ നല്‍കുന്നതിന് പകരം മന്ത്രവാദത്തിലൂടെ മാറ്റാമെന്ന നിലപാടാണ് ഈ വീട്ടമ്മയുടെ ജീവന്‍ കവര്‍ന്നത്. ദേഹമാസകലം വ്രണം വന്ന നൂര്‍ജഹാനെ ഭര്‍ത്താവ് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്നു രോഗം ഭേദമായെങ്കിലും തുടര്‍ചികിത്സ നല്‍കാതെ വീണ്ടും ഭര്‍ത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു […]

ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് ഭാര്യ; വയോധികൻ്റെ മരണത്തില്‍ ദുരൂഹത

സ്വന്തം ലേഖിക ആലപ്പുഴ: ഭർത്താവിൻ്റെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് എൺപതു വയസുകാരി ഭാര്യ. മുതുകുളം തെക്ക് ലൗ ഡേയില്‍ സ്റ്റാലിനെ(84)യാണ് ചൊവ്വാഴ്ച വൈകീട്ട് വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കട്ടിലില്‍ ഭാര്യ ത്രേസ്യാമ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച വിരലടയാള-ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കും. ഇതിനുശേഷം മാത്രമേ മൃതദേഹ പരിശോധന നടത്തുകയുളളൂ. മുറി പോലീസ് സീല്‍ ചെയ്തു.

കോഴിക്കോട് പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞ് അപകടം; അപകടത്തിനിടയാക്കിയത് മന്ത്രിയുടെ സ്വന്തം നാട്ടിലെ കൈവരിയില്ലാത്ത പാലം

സ്വന്തം ലേഖിക കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ തകര്‍ന്ന കൈവരിയിലൂടെ താഴേക്ക് മറിഞ്ഞു. താമരശ്ശേരി സ്വദേശിയായ യാത്രക്കാരന്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.50ഓടെയാണ് അപകടം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഈ പാലം പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും വളവ് കഴിഞ്ഞുള്ള വീതി കുറഞ്ഞ പാലത്തില്‍ നിന്ന് പല തവണ വാഹനങ്ങള്‍ താഴേക്ക് പതിച്ചിട്ടുണ്ട്. കുറച്ച്‌ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ പാലത്തിന്റെ കൈവരി തകര്‍ന്നിരുന്നു. തിരക്കക്കേറിയ കൊല്ലഗല്‍ – കോഴിക്കോട് ദേശീയപാതയിലാണ് ഈ ഇടുങ്ങിയ പാലമെങ്കിലും ഇത് […]

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും യുവാവിനും മയക്കുമരുന്നു കച്ചവടം; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി

സ്വന്തം ലേഖിക കോഴിക്കോട്: നഗരത്തില്‍ എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍. മലാപ്പറമ്പ് സ്വദേശി പി അക്ഷയ്(24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ജെ ജാസ്മിന്‍(26) എന്നിവരെയാണ് മലാപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും നൂറ് ഗ്രാം കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ടെക്സ്റ്റൈല്‍ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന സംശയം പൊലീസിനുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മെഡി. കോളേജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിൽ […]

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. രേണു സുരേഷിന്റ മകന്‍ കടുവാള്‍ കണ്ണിയാറക്കല്‍ വീട്ടില്‍ അക്ഷയ് സുരേഷ് (26), കടുവാള്‍ വടക്കേക്കരപ്പറമ്പില്‍ അനില്‍കുമാര്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പെരുമ്പാവൂര്‍ ഭജനമഠം റോഡിൽ സംഘം ചേര്‍ന്ന് മാര്‍ഗതടസമുണ്ടാക്കി പരസ്പരം സംഘര്‍ഷം സൃഷ്ടിച്ച സംഘത്തോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പിരിഞ്ഞു പോകുന്നതിന് […]

പതിനെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മൈക്കിൾ ജോസഫ് പൊലീസ് കസ്റ്റഡിയിൽ; എ എസ് ഐ യെ കടിച്ച് രക്ഷപെടാൻ നോക്കിയ ഗുണ്ടയെ കറുകച്ചാൽ പൊലിസ് സാഹസികമായി പിടികൂടി

സ്വന്തം ലേഖകൻ കറുകച്ചാൽ: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കറുകച്ചാൽ കൊച്ചു കണ്ടുഭാഗത്ത് പറമ്പിൽ വീട്ടിൽ മൈക്കിൾ ജോസഫ് എന്ന സന്തോഷ് കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ. മക്കളെ ദേഹോപദ്രവം ഏൽപിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അവിടെ നിന്നും പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപെട്ടു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച സമയം സന്തോഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ മാത്യു വർഗീസിൻ്റെ കാലിൽ കടിച്ചു പരിക്കേൽപ്പിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തു. ഇതിനു മുമ്പും ഇത്തരത്തിൽ നിരവധി തവണ പോലീസിനെ ആക്രമിച്ച […]

സംഘപരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തു; രണ്ട് പേർ അറസ്റ്റിൽ; 40 പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖിക മഞ്ചേശ്വരം: കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറവുശാലയ്ക്ക് പ്രവർത്തന അനുമതിയില്ലെന്ന് ആരോപിച്ച് അറവുശാല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 40 പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതില്‍ കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. 50 സെന്റ് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ […]