വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍; യുവതി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ പലതവണ വിദേശത്ത് പോയിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖിക ചവറ: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്ര കല്യാണമണ്ഡപത്തിനു സമീപം കല്‍പാംകുളംവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീലത(42)യാണ് പിടിയിലായത്. ചവറയിലെ വിലാസംവെച്ച്‌ വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിച്ചതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍മാറാട്ടത്തിന് യുവതിയുടെ പേരില്‍ 2021 ഓഗസ്റ്റില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ശ്രീലത നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച്‌ പിടിയിലാകുന്നത്. വസന്ത ജനാര്‍ദനന്‍, വസന്താലയം, മുകന്ദപുരം, ചവറ എന്ന വ്യാജവിലാസത്തിലെടുത്ത […]

ഇപ്പോ പോവുന്നു, പക്ഷെ തിരിച്ചു വരും; ദിലീപ് അനുകൂല പുരുഷ സംഘടനാ മാര്‍ച്ച്‌ പൊലീസെത്തി ഓടിച്ചു; ദിലീപിന്റെ അവസ്ഥ ഇനി മറ്റൊരു പുരുഷനും ഉണ്ടാവരുതെന്ന് സംഘാടകര്‍

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ അനുകൂലിച്ച്‌ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്‌ പൊലീസെത്തി നിർത്തിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി നടത്താന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫ്ലക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സംഘടന മാറ്റി. പ്രതിഷേധ മാര്‍ച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. വന്നവരെ ഓരോരുത്തരെയായി പൊലീസ് ഓടിച്ചെന്നും ഏഴു പേരെ മാത്രാണ് പരിപാടി നടന്നിടത്ത് നില്‍ക്കാന്‍ അനുവദിച്ചതെന്നും ഫേസ്ബുക്ക് ലൈവില്‍ അജിത് […]

കോട്ടയത്തെ ഷാന്‍ വധം: പ്രതികൾ സ്ഥിരം കുറ്റവാളികൾ; ജോമോനെതിരെ 15 കേസുകൾ;രണ്ടാംപ്രതിക്കെതിരേ 17 ഉം മൂന്നാം പ്രതിക്കെതിരേ മൂന്നും കേസുകളും; നാലാം പ്രതി നേരത്തേ ഒരു കേസില്‍ പ്രതിയാണ്‌

സ്വന്തം ലേഖിക കോട്ടയം: ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരും കസ്‌റ്റഡിയിലായവരും സ്‌ഥിരം കുറ്റവാളികള്‍. ഒന്നാംപ്രതി ജോമോന്‍ കെ. ജോസ്‌, അഞ്ചാംപ്രതി ഓട്ടോ ഡ്രൈവര്‍ പാമ്പാടി സ്വദേശി ബിനു എന്നിവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയെന്ന്‌ ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു. മൂന്നുപേര്‍ കസ്‌റ്റഡിയിലുണ്ട്‌. രണ്ടാം പ്രതി ലുതീഷ്‌, മൂന്നാംപ്രതി സുധീഷ്‌, നാലാംപ്രതി കിരണ്‍ എന്നിവരാണു കസ്‌റ്റഡിയിലുള്ളത്‌. അവര്‍ അഞ്ചുപേരും ചേര്‍ന്ന്‌ മര്‍ദിച്ചാണു ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത്‌. ജോമോനെതിരെ 15 കേസുണ്ട്‌. രണ്ടാംപ്രതിക്കെതിരേ 17 ഉം മൂന്നാം പ്രതിക്കെതിരേ മൂന്നും കേസുകളുണ്ട്‌. നാലാം പ്രതി നേരത്തേ ഒരു […]

മിസ്‌ഡ് കോള്‍ വഴി ബന്ധം സ്ഥാപിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം തട്ടാന്‍ ശ്രമം; ഏഴംഗ ഹണിട്രാപ്പ് സംഘം പൊലീസ് പിടിയില്‍

സ്വന്തം ലേഖിക മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയുള്‍പ്പെടെ ഏഴംഗ ഹണിട്രാപ്പ് സംഘം പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശിയായ യുവാവിന്റെ ദൃശ്യങ്ങള്‍ പക‌ര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിലാണ് ഏഴംഗ സംഘം പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, കൊണ്ടോട്ടി സ്വദേശിക്കളായ റഷീദ്, നിസാമുദീന്‍, കോട്ടക്കല്‍ സ്വദേശികളായ മുബാറക്, നസ്‌റുദീന്‍, തിരൂര്‍ ബി പി അങ്ങാടി സ്വദേശി ഹസീം, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ പരാതിയില്‍ […]

ഗുണ്ടാ ആക്ട് നടപ്പാക്കുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു; കോട്ടയം ജില്ലയിൽ നിന്ന് 89 പേരെ കാപ്പാ ചുമത്തി തുറങ്കിലടക്കാൻ പൊലീസ് നൽകിയ ശുപാർശകളിൽ 69 ഉം ജില്ലാ കളക്ടർ തള്ളി; 20 ശുപാർശകൾ അംഗീകരിച്ചതിൽ 12 എണ്ണവും ഹൈക്കോടതിയും അഡ്വൈസറി ബോർഡും തള്ളി; നടപ്പിലാക്കിയത് എട്ടെണ്ണം മാത്രം;പിന്നെങ്ങനെ വെട്ടും കൊലയും ഇല്ലാതാകും

സ്വന്തം ലേഖകൻ കോട്ടയം: ഗുണ്ടാ ആക്ട് നടപ്പാക്കുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു. 2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാർശകൾ കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിൽ 20 ശുപാർശകളാണ് അംഗീകരിച്ചത്. 69 ശുപാർശകൾ വിവിധ കാരണങ്ങൾ പറഞ്ഞ് ജില്ലാ കളക്ടർമാർ നിരസിച്ചു. കരുതൽ തടങ്കൽ ഉത്തരവായ 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 9 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 2 എണ്ണം ഹൈക്കോടതിയും ഒരു കരുതൽ തടങ്കൽ […]

കേരള ഹൈക്കോടതി വി‍ര്‍ച്വല്‍ ഹിയറിംഗിനിടെ പല്ലുതേപ്പും ഷേവിം​ഗും; വൈറലായി വീഡിയോ

സ്വന്തം ലേഖിക കൊച്ചി: ഹൈക്കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിനിടെ എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം. ഉണ‍ര്‍ന്നെഴുന്നേറ്റ് വന്ന ഇയാള്‍ വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ ക്യാമറ വച്ച്‌ അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ. ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ലെങ്കിലും വീഡിയോ സമൂഹ​മാധ്യമങ്ങളില്‍ പ്രചരിച്ച്‌ കഴിഞ്ഞു. നേരത്തേയും രാജ്യത്തെ വിവിധ […]

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കോളേജില്‍ ഡി ജെ പാര്‍ട്ടി; പങ്കെടുത്തത് 500ലേറെ വിദ്യാര്‍ത്ഥികൾ; പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക പാലക്കാട്: പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളേജിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഡി ജെ പാര്‍ട്ടി നടന്നത്. 500ലേറെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പാര്‍ട്ടി. പരിപാടികള്‍ക്ക് അമ്പതിലേറെ പേര്‍ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗവണ്‍മെന്‍റ് കോളേജിലെ അധ്യാപകരുടെ അറിവോടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അധ്യാപകര്‍ ഇടപെട്ട് പാര്‍ട്ടി നിര്‍ത്തിവച്ചു. നൂറ് പേര്‍ക്കുള്ള അനുമതിയാണ് നല്കിയതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ […]

ലൈംഗിക പീഡനം: യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക കൊല്ലം: പ്രമുഖ യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരുക്കുന്നത്. വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം ശ്രീകാന്തിനെതിരെയുള്ള മീ ടു വെളിപ്പെടുത്തല്‍ വന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു യുവതിയും സമാനമായ ആരോപണം അതേ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഷാൻ കൊലപാതകം; പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി; ഷാനിനെ തട്ടികൊണ്ടുപോയത് കൊല്ലാൻ തന്നെ; കേസിൽ അഞ്ച് പ്രതികൾ

സ്വന്തം ലേഖിക കോട്ടയം: ഷാൻ ബാബു കൊലപാതകത്തിൽ പൊലീസിനെതിരായ വിമർശനം അടിസ്ഥാനരഹിതമാണെന്ന് കോട്ടയം എസ് പി ഡി ശിൽപ. അന്വേഷണത്തിൻ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തെന്നും എസ്പി പ്രതികരിച്ചു. ഷാനിൻ്റെ അമ്മ പരാതി നൽകിയ ഉടനെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. നഗരത്തിലെ ഓട്ടോകളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ജോമോൻ്റെ വീട്ടിലെത്തിയും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ജോമോൻ ഷാനുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഷാനിൻ്റെ സുഹൃത്തുമായി ജോമോനുണ്ടായ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോൻ്റെ സുഹൃത്തിനെ മർദിച്ചതിൻ്റെ പ്രതികാരമായിട്ടാണ് ഷാനിനെ […]

ആദ്യം ഒറിജിനല്‍ സ്വര്‍ണം പണയം വച്ച്‌ വിശ്വാസ്യത നേടും; പിന്നെ മുക്കുപണ്ടം പണയം വച്ച് പണം തട്ടും; മകന്‍ മാത്രമല്ല അച്‌ഛനും സഹോദരിയുമെല്ലാം കേസിലെ പ്രതികള്‍

സ്വന്തം ലേഖിക വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനുസമീപം ആര്‍.എസ് ഭവനില്‍ അനുവാണ് (32) പനച്ചമൂടുള്ള സ്ഥാപനത്തില്‍ 30 പവന്‍ പണയംവച്ച്‌ എട്ടര ലക്ഷം രൂപ കൈക്കലാക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരികെ പണയമെടുക്കാന്‍ വരാത്തതിനെ തുടര്‍ന്ന് സ്ഥാപന അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് വഞ്ചിയൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ നടത്തിയ തട്ടിപ്പുകള്‍ […]