ഭാര്യയെ കുറിച്ച് സഞ്ജുവിന് പറയാന്‍ നല്ല ഓര്‍മ്മകള്‍ ഒന്നുമില്ല; നോമ്പെടുക്കുന്ന ഉമ്മക്കും മകനും നോമ്പെടുക്കാത്ത ഷജനക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല; പാചകം ചെയ്യാൻ അനുവദിക്കാത്തതിലുള്ള സൗന്ദര്യ പിണക്കം; റൂബിയെ കൊലപ്പെടുത്തിയത് മുടിക്കുത്തില്‍ പിടിച്ച്‌ തറയിലടിച്ച്‌; അബുദാബി പൊലീസിനോട് എല്ലാം ഏറ്റുപറഞ്ഞ് കോട്ടയത്തുകാരി

സ്വന്തം ലേഖകൻ അബുദാബി: ഷജനയെകുറിച്ച്‌ ഭര്‍ത്താവ് സഞ്ജുവിന് പറയാന്‍ നല്ല ഓര്‍മ്മകള്‍ ഒന്നുമില്ല. കഴിഞ്ഞ ജനുവരി 25ന് ഓണ്‍ലൈനിലൂടെയായിരുന്നു സഞ്ജുവും ഷജനയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവ് സ്ഥിരം മദ്യപനായിരുന്നുതിനാലാണ് വിവാഹമോചനം നേടിയതെന്നായിരുന്നു ഷജ്ന സഞ്ജുവിനോട് പറഞ്ഞിരുന്നത്. പിന്നീട് അമ്മയുമൊത്ത് അബുദാബിയില്‍ എത്തിയപ്പോഴാണ് ഭാര്യയെ സഞ്ജു ആദ്യമായി കാണുന്നതും. വന്ന അന്നുമുതല്‍ അമ്മയുമായി വഴക്കായിരുന്നെന്നും യുവാവ് വെളിപ്പെടുത്തുന്നു. രണ്ട് ദിവസമായി ഇരുവരും തമ്മിൽ പരസ്പരം സംസാരം ഇല്ലായിരുന്നു. ഷാജന പെട്ടന്ന് ഒരു ദിവസം അക്രമാസക്തമായി. ചീത്ത വിളിച്ച്‌ അമ്മായി അമ്മയ്ക്ക് നേരെ […]

ഞാലിയാകുഴിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് നാല് പേർ

സ്വന്തം ലേഖകൻ വാകത്താനം: ഞാലിയാകുഴി ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. വാകത്താനം പന്ത്രണ്ടാംകുഴി പനച്ചിമൂട്ടിൽ ജോയൽ (23), തൃക്കോതമംഗലം കളരിക്കൽ അഭിലാഷ് കുട്ടപ്പൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വാകത്താനം തൃക്കോതമംഗലം കളരിക്കൽ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു (24) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഞാലിയാകുഴിയിലെ ബാറിനുമുന്നിലുണ്ടായ സംഘർഷത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് […]

അമിതവേഗതയിലെത്തിയ സ്വകാര്യ ബസും മിനിലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; മിനിലോറി ഡ്രൈവർക്ക് ദാരുണാന്ത്യം; പത്ത് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം കാരക്കുന്നില്‍ ബസും മിനിലോറിയും ജീപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മിനിലോറി ഡ്രൈവര്‍ ബാലകൃഷ്ണനാണ് മരിച്ചത്. പൂര്‍ണമായും തകര്‍ന്ന മിനി ലോറിയില്‍ നിന്നും ഗുരുതരാവസ്ഥയിലാണ് ബാലകൃഷ്ണനെ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ യാത്ര ചെയ്തിരുന്ന പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയില്‍ സ്വകാര്യ ബസ് വന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിലെ രണ്ടു പേര്‍ക്കും പരിക്കേറ്റു.

നാട്ടുകാരുടെ ഉറക്കം കെടുത്തി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടി മോഷണ സംഘം; എട്ട് വര്‍ഷത്തോളമായിട്ടും പിടിതരാത്ത ‘ബൈസിക്കിള്‍ തീവ്സ്’ ഇപ്പോള്‍ സ്കൂട്ടര്‍ മോഷണത്തിലേക്കും

സ്വന്തം ലേഖകൻ കണ്ണൂര്‍: എട്ട് വര്‍ഷത്തോളമായിട്ടും ഇനിയും പിടിതരാതെ വിലസി കേളകത്തെ കുട്ടി മോഷണ സംഘം. ‘ബൈസിക്കിള്‍ തീവ്‌സ്’ എന്ന പേരില്‍ കുപ്രസിദ്ധമായ മോഷണ സംഘത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മോഷണം നടത്തുന്നത്. സ്ഥിരം സൈക്കിള്‍ മോഷ്ടിക്കുന്നതിനാലാണ് നാട്ടുകാര്‍ ഇവരെ ബൈസിക്കിള്‍ തീവ്സ് എന്ന് വിളിച്ചു തുടങ്ങിയത്. കേളകം, കണിച്ചാര്‍, മണത്തണ, തൊണ്ടിയില്‍, കോളയാട്, പേരാവൂര്‍ ടൗണുകളില്‍ നിന്നെല്ലാം ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നിരുന്നു. നെടുംപുറം ചാലില്‍നിന്ന് സ്‌കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചുകടത്താനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. മറ്റിടങ്ങളില്‍ […]

‘ഐ ലവ് യു ഡെത്ത്’ എന്ന് ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് എട്ടാം ക്ലാസുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ നാഗ്പൂര്‍: എട്ടാം ക്ലാസുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. 13കാരിയായ ആര്യയുടെ മൃതദേഹത്തിന് സമീപത്തു നിന്ന് ഐ ലവ് യൂ ഡത്ത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. നാഗ്പൂരിലെ ചന്ദ്രാമണി നഗറിലാണ് സംഭവം. കുട്ടിയെ അന്നേദിവസം സ്‌കൂളില്‍ വിട്ടിരുന്നു. കൂട്ടാനായി പോയപ്പോള്‍ മകള്‍ മറ്റൊരു ഓട്ടോയില്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് താന്‍ ജോലിക്ക് പോകുകയും ചെയ്തതായി അച്ഛന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഈസമയത്ത് ഭാര്യയും സഹോദരനും വീട്ടിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും നോട്ടുബുക്കുകളും […]

വൈക്കം ചിട്ടിതട്ടിപ്പ്: ഇരകള്‍ക്ക് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നീതിയില്ല; മേഖലയില്‍ ചിട്ടിതട്ടിപ്പ് പതിവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്ത് ചിട്ടി തട്ടിപ്പില്‍ കുടങ്ങിയ നൂറുകണക്കിന് പേര്‍ക്ക് ഏഴ് വര്‍ഷമായിട്ടും നീതിയില്ല. വൈക്കപ്രായറില്‍ അമൃത ശ്രീ ചിട്ടിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. 2014ല്‍ ആണ് വൈക്കപ്രയാറില്‍ അമൃത ശ്രീ ചിട്ടി തുടങ്ങിയത്. വീട്ടില്‍ എത്തി പണം പിരിക്കുന്ന രീതിയിലായിരുന്നു നടത്തിപ്പ്. ഇതോടെ വീട്ടമ്മമാരും പ്രായമേറിയവരും ചിട്ടിയില്‍ ചേര്‍ന്നു. ആദ്യമൊക്കെ കൃത്യമായി പണം തിരികെ കിട്ടിയതോടെ കൂടുതല്‍ പേര്‍ ചിട്ടിയിലെത്തി. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമായി. 2015 അവസാനത്തോടെ ചിട്ടിക്കമ്പനിയുടെ ഓഫീസ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. കമ്പനിയുടെ എറണാകുളത്തെയും ചേര്‍ത്തലയിലേയും ഓഫീസുകളും പൂട്ടിയ […]

ഉത്സവപറമ്പിൽ സ്ത്രീകളുടെ പൊരിഞ്ഞ അടി; പുരുഷന്മാർ നോക്കിനിൽക്കെ വനിതകൾ നടത്തിയ അടി കണ്ട് മൂക്കത്ത് വിരൽ വെച്ച് പൊലീസും നാട്ടുകാരും

സ്വന്തം ലേഖകൻ കൊല്ലം: ആണുങ്ങള്‍ ഉല്‍സവപ്പറമ്പുകളില്‍ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. എന്നാൽ അടി പെണ്ണുങ്ങൾ തമ്മിലായല്ലോ..? നാട്ടിലെ സകല പകയും ശത്രുതയും അണപൊട്ടി ഒഴുകുന്നത് ഉല്‍സവപറമ്പുകളിലാണ്. ചില സ്ഥലങ്ങളില്‍ കൊലപാതങ്ങള്‍ പോലും നടക്കാറുണ്ട്. അതിനാല്‍ ഉല്‍സവപറമ്പില്‍ കമ്മിറ്റിക്കാരും പൊലീസും ജാകരൂകരായിരിക്കും. ഇതിനിടെ ചിലപ്പോള്‍ പൊലീസിനും കമ്മിറ്റിക്കാര്‍ക്കും അടികിട്ടാറുമുണ്ട്. എന്നാൽ ഇത്തവണ ആണുങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ് സ്ത്രീകൾ. കരുനാഗപ്പള്ളി ഇടക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആണുങ്ങളെ നിഷ്പ്രഭരാക്കി പെണ്ണുങ്ങള്‍ തമ്മിലടിച്ചു. ബന്ധുക്കളായ യുവതികളാണ് ഉല്‍സവത്തിൻ്റെ സമാപന ദിവസം രാത്രി പരിപാടിക്കിടെ ഏറ്റുമുട്ടിയത്. ഇടക്കുളങ്ങര സ്വദേശിയായ യുവതി മാസങ്ങള്‍ക്ക് മുന്‍പു […]

വിവാഹ വാഗ്ദാന ലംഘനം പീഡനകുറ്റം ചുമത്താനുള്ള കാരണമല്ല; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം പ്രതി മറ്റൊരു വിവാഹം കഴിച്ച സംഭവത്തിൽ കീഴ് കോടതി ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചെന്നതുകൊണ്ടു മാത്രം വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതേ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ രാമചന്ദ്രന്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. […]

ഇരുപത്തിയേഴുകാരിക്ക് വയറുവേദന; കോട്ടയം മെഡിക്കൽ കോളേജ് ലാബിലെ പരിശോധന ഫലത്തിൽ ഗുരുതര പിഴവ്; സംശയം തോന്നിയ ഡോക്ടർ പുറത്തെ രണ്ട് സ്വകാര്യ ലാബിലും പരിശോധിപ്പിച്ചു; മൂന്ന് ലാബുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഫലം; എങ്ങനെ വിശ്വാസിക്കും ഈ ലാബുകളെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ ഒരു ലാബിലും നടത്തിയ രോഗിയുടെ പരിശോധനാഫലം മൂന്ന് തരത്തില്‍. ഏതാണ് ശരിയെന്നറിയാതെ ഡോക്ടര്‍മാര്‍. തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെത്തുടര്‍ന്നാണ് കഴിഞ്ഞ 23ന് മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോള്‍ സ്‌കാനിങിന് നിര്‍ദേശിച്ചു. 27ന് പരിശോധനാഫലവുമായി എത്തിയപ്പോള്‍ ഗാസ്‌ട്രോ വിഭാഗത്തിലേക്ക് അയച്ചു. പരിശോധനയില്‍ കരള്‍ വീക്കം കണ്ടെത്തി. തുടര്‍ന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാന്‍ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചു. സാമ്പിളുകള്‍ മെഡിക്കല്‍ കോളേജിലെ പൊടിപാറ ലാബില്‍ […]

സോളാര്‍ പീഡനക്കേസ്; മുന്‍ സ്റ്റാഫംഗം വഴി എ പി അനില്‍കുമാര്‍ പരാതിക്കാരിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങി; കേരള ഹൗസ് കേന്ദ്രീകരിച്ച്‌ സിബിഐ അന്വേഷണം; ജീവനക്കാരുടെ മൊഴിയെടുത്തു

സ്വന്തം ലേഖിക ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ ഡല്‍ഹി കേരള ഹൗസ് ജീവനക്കാരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു. മുന്‍ മന്ത്രി എ പി അനില്‍കുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012ല്‍ അനില്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും ‌സിബിഐ അന്വേഷിച്ചു. കേരള ഹൗസില്‍ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ പരാതിക്കാരിയില്‍ നിന്ന് പി.പി നസറുള്ള വഴി […]