നഗരത്തിൽ വൻ ലഹരിവേട്ട; വലയിലായത് ബംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍ക്കുന്ന സംഘം; യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ പറവൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വല്ലം ഉളവങ്ങാട് വീട്ടില്‍ ബിജു (43) എന്നയാളെ പിടികൂടുകയും തുടരന്വേഷണത്തില്‍ നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റില്‍ നിന്ന് മാള വലിയപറമ്പ് പാറേപ്പറമ്പില്‍ ഷെബിന്‍ ഷാജഹാന്‍ (30 ), കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി എറിയാട്ട് വീട്ടില്‍ സിന്ധു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സപെക്ടറുടെ നേതൃത്വത്തില്‍ പറവൂര്‍, ആലങ്ങാട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പടിഞ്ഞാറേ വെളിയത്തുനാട് അക്വ സിറ്റി ആല്‍പെയ്ന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. […]

വളാഞ്ചേരിയില്‍ നിന്നും കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ അയല്‍വാസി പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയില്‍ മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഹാനെ കാണാതായത്. ഫ്ലാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. അപ്പാര്‍ട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇവരുടെ അയല്‍വാസിയായ പത്തൊൻപത് വയസുകാരന്‍ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. […]

ഇടുക്കിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

സ്വന്തം ലേഖിക ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. സിങ്കുകണ്ടം ചെക്ക് ഡാം റോഡിന് സമീപമുള്ള വീടിന് മുന്നില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ചെക്ക്ഡാം ഭാഗത്ത് നടക്കാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. രാത്രി 12 മണിയോടെ ആ പ്രദേശത്ത് ആന നിലയുറപ്പിച്ചിരുന്നു. രാവിലെയാണ് ബാബുവിന്റെ വീടിന് സമീപം കാട്ടാന എത്തിയത്.

വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നഗരസഭാംഗത്തിന് വെട്ടേറ്റു

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു. മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ മജീദിനാണ് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ മജീദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ മജീദ്.

വധഗൂഢാലോചന കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും; വ്യവസായി ശരത്തിനെ ഇന്നും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. പൊലീസ് കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് നടന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഫോണ്‍ രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായി ശരത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ആറ് മണിക്കൂറാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശരത്തിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ […]

സിവില്‍ സപ്ലൈസ് അനാസ്ഥ: നശിച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ രാത്രിയുടെ മറവില്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ മട്ടാഞ്ചേരി: സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് നശിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗജന്യ റേഷന്‍ കിറ്റ് വിതരണ പാക്കിങ്ങിന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ നിന്ന് നീക്കം ചെയ്തു. ഞായറാഴ്ച രാത്രി രഹസ്യമായാണ് ഇവ നീക്കിയത്. മട്ടാഞ്ചേരി പാലസ് റോഡിലെ സാമുദ്രി സദന്‍ (ബാങ്ക് ഹൗസ് ) ഹാളിലും അടുത്തുള്ള സംഭരണ കേന്ദ്രത്തിലുമാണ് ഭക്ഷ്യവസ്തുക്കള്‍ നശിച്ചത്. ഇവ കെട്ടിക്കിടന്ന് നശിക്കുന്നത് സംബന്ധിച്ച്‌ വാര്‍ത്ത വരുകയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്ത പശ്ചാത്തലത്തിലാണ് രഹസ്യമായ നീക്കംചെയ്യല്‍. മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റുന്നതെന്ന് സംഭരണ കേന്ദ്രത്തിന്‍റെ […]

അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

സ്വന്തം ലേഖകൻ പാലക്കാട്: അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് കൊച്ചിയില്‍ നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്‌പിയും സംഘവും പിടികൂടിയത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായ ഹംസയ്ക്കു വേണ്ടിയാണ് ഇയാള്‍ മരിച്ചയാളുടെ പേരില്‍ വ്യാജ രേഖ ചമച്ച്‌ കേസ് ഒഴിവാക്കാന്‍ ശ്രമം നടത്തിയത്. ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച്‌ ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് […]

‘ഉത്തരവാദികള്‍ സുഹൃത്തും കുടുംബവും’; പൊന്നുരുന്നിയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ പൊന്നുരുന്നി: പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ജനുവരിയില്‍ അജിയെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്ന പരാതിയിലായിരുന്നു പോക്സോ കേസ് ചുമത്തിയത്. രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങിയിരുന്നു. കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. മരണത്തിന് ഉത്തരവാദി സുഹൃത്താണ് എന്ന് ആരോപിക്കുന്ന […]

കോട്ടയം നഗരത്തിൽ സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ ഗുണ്ടായിസവും ഭീഷണിയും; നിരവധി യുവതികൾ വെട്ടിലായി; കുടുംബ ജീവിതം തകർന്നത് നിരവധി പെൺകുട്ടികൾക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ സ്വർണ്ണ കച്ചവടത്തിൻ്റെ പേരിൽ വിവാഹം കഴിഞ്ഞ യുവതികളെ വെട്ടിലാക്കി നഗരത്തിലെ ചില സ്വർണ്ണക്കടകൾ. വിവാഹ ആവശ്യത്തിന് സ്വർണ്ണം കടം കൊടുക്കുകയും ഈടായി വിവാഹം കഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഒരു മാസമോ രണ്ട് മാസമോ മാത്രമാകും കടത്തിൻ്റെ കാലാവധി. സമയത്ത് പണം കൊടുക്കാൻ സാധിക്കാതെ വന്നാൽ പെൺകുട്ടിയുടെ ചെക്ക് ഭീമമായ തുക എഴുതി ബാങ്കിൽ നൽകുകയും ചെറുക്കൻ വീട്ടുകാരെയടക്കം കടത്തിൻ്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഈ കൂട്ടരുടെ രീതി. ടി.ബി റോഡിൽ പ്രവർത്തിക്കുന്ന […]

പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചുപറ്റി; 13 വയസുകാരിയെ വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിച്ചത് നിരവധി തവണ; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക വണ്ടന്‍മേട്:13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാമാണ് പിടിയിലായത്. പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചു പറ്റിയ ശേഷം പലതവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച്‌ വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി പ്രതി വിവിധ സ്ഥലങ്ങളില്‍ പോയിരുന്നതായും പൊലീസ് […]