കോട്ടയം ജില്ലയില്‍ വൻ എംഡിഎംഎ വേട്ട; ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി തിരുവാർപ്പ് സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയത്ത് എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരം മലരിക്കൽ ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ അജി മകൻ അക്ഷയ് സി. വിജയ് (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസും, ഡാൻസാഫ് (DANSAF) ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 14 ഗ്രാം എംഡിഎംഎയുമായി കോട്ടയം ബേക്കർ സ്കൂളിന് സമീപത്ത് വച്ച് […]

ബേക്കര്‍ ജംഗ്ഷനില്‍ പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി പ്രതി അന്തര്‍ സംസ്ഥാന ബസില്‍ വന്നിറങ്ങിയ ഉടന്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍; അക്ഷയ് വലയിലായത് സ്‌ക്വാഡിന്റെ ദിവസങ്ങള്‍ നീണ്ട ഓപ്പറേഷന് ശേഷം; ലഹരിസംഘത്തിന്റെ ലക്ഷ്യം നഗരത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളും; എംഡിഎംഎ കേസില്‍ അകത്തായിട്ടും കുലുക്കമില്ലാതെ ചിരിച്ചുകൊണ്ട് അക്ഷയ്; വീഡിയോ കാണാം

സ്വന്തം ലേഖകന്‍     കോട്ടയം: ബേക്കര്‍ ജംഗ്ഷനില്‍ നിന്നും പൊലീസിന്റെ ലഹരി വിരുദ്ധ സംഘം വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎ പിടികൂടിയത് ദിവസങ്ങള്‍ നീണ്ട ഓപ്പറേഷന് ശേഷം. കാഞ്ഞിരം ചുങ്കത്തില്‍ വീട്ടില്‍ അക്ഷയ് സി.അജി(25)യെ ആണ് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎയുമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഇന്ന് രാവിലെ പിടികൂടിയ്ത. ജില്ലയിലെ യുവാക്കള്‍ക്കും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് അക്ഷയ്.       അക്ഷയ് ബാംഗ്ലൂരില്‍ നിന്നും സ്ഥിരമായി എംഡിഎംഎ ഉള്‍പ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്‌സ് വന്‍ […]

ജയലളിതയുടെ മരണത്തിൽ ദുരൂഹത, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം’; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാർശ ചെയ്തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി […]

ഷാഫി ആഭിചാരങ്ങളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷം; അവയവ മാഫിയ ആരോപണം തള്ളി പൊലീസ്

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ആഭിചാര ക്രിയകളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷമെന്ന് പൊലീസ്. പുത്തന്‍കുരിശില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ 2020ലായിരുന്നു ഷാഫിയുടെ ജയില്‍വാസം. ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ദുര്‍മന്ത്രവാദ കേസുകളില്‍ പിടിയിലായവര്‍ ഒപ്പമുണ്ടായിരുന്നോയെന്നും ദുര്‍മന്ത്രവാദികളുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും. നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളുകയാണ് പൊലീസ്. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റം നടത്താനാകില്ലെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിച്ചോ എന്ന് […]

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ അഡ്രസ് പാഴ്സല്‍ കമ്പനികളില്‍ നിന്നും ശേഖരിക്കും; ഉപഭോക്താക്കളെ സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ സമ്മാനം അടിച്ചതായി തെറ്റിദ്ധരിപ്പിച്ച്‌ തട്ടിയെടുത്തത് ലക്ഷങ്ങള്‍; പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ തേടിപ്പിടിച്ച്‌ സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ സമ്മാനം അടിച്ചതായി തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റിൽ. കൃഷ്ണപൂര്‍, നോര്‍ത്ത് 24 ഫര്‍ഗാനാ സജര്‍ഹട്ട്, ചണ്ടിബേരിയ ഇഋ356ല്‍ ബിക്കി ദാസാണ് (22) പിടിയിലായത്. നാപ്‌ടോള്‍, സ്നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരും വിലാസവും പാഴ്സല്‍ സര്‍വീസ് കമ്പനികളില്‍ നിന്ന് ശേഖരിച്ച്‌ ആ വിലാസം ദുരുപയോഗം ചെയ്ത് ഉപഭോക്താക്കള്‍ക്ക് സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ […]

കൊടിയത്തൂര്‍ സ്കൂളിലെ ബസ്സ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഒത്തുകളിച്ച്‌ സ്കൂള്‍ അധികൃതരും എംവിഡിയും; ബസിന് അപകടസമയത്ത് പെര്‍മിറ്റുണ്ടായിരുന്നില്ല

സ്വന്തം ലേഖിക കോഴിക്കോട്: കൊടിയത്തൂര്‍ സ്കൂളിലെ ബസ്സ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെയും മോട്ടോര്‍ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കി. അപകടം നടക്കുമ്പോള്‍ ബസ്സിന് പെര്‍മിറ്റ് ഇല്ലായിരുന്നു എന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സ്കൂള്‍ അധികൃതര്‍ പെര്‍മിറ്റ് പുതുക്കിയത്. ഈ വര്‍ഷം ആഗസ്റ്റിലാണ് ബസിന്റെ പെര്‍മിറ്റ് കാലാവധി അവസാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പെര്‍മിറ്റ് പുതുക്കാന്‍ സ്കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു എന്നും 7500 രൂപ പിഴതുക […]

പതിനേഴുകാരിയെ പ്രണയം നടിച്ച്‌ വാടക വീട്ടിലും ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ഒരു കുട്ടിയുടെ പിതാവായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക കിളിമാനൂര്‍: പതിനേഴുകാരിയെ പ്രേമം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു കുട്ടിയുടെ പിതാവാണ്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായശേഷം കൂട്ടിക്കൊണ്ടുപോയി ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്. മുളയ്ക്കലത്തുകാവില്‍ നിന്ന് നഗരൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കണ്ണില്ലാത്ത ക്രൂരത ദൈവത്തിൻ്റെ സ്വന്തം നാട്ടിലും….! പ്രസവശേഷം ഓക്‌സിജന്‍ നില താഴ്ന്നതോടെ നവജാത ശിശു മരിച്ചു; രണ്ടുലക്ഷം രൂപ അടയ്ക്കാതെ കുഞ്ഞിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മയെ സമ്മതിക്കില്ലെന്ന് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി; ഒടുവിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും…..!

സ്വന്തം ലേഖിക കൊല്ലം: പണമില്ലാത്തത് കൊണ്ട് ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന് സ്വന്തം നവജാത ശിശുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ആശുപത്രി അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് ആരോപണം. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രി അധികൃതരാണ് ക്രൂരത കാണിച്ചത്. ഒക്ടോബര്‍ 3 നാണ് കൊല്ലം സ്വദേശി തന്യാ കിരണിനെ (25) മെഡിസിറ്റി ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മൂന്നിന് അവര്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തിന് ശേഷം ഡങ്കി പനി സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യസ്ഥിതി വഷളായി. ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് നവജാത ശിശു ആശുപത്രിയില്‍ […]

വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ അറസ്റ്റില്‍. കമ്പനിപ്പടി കാപ്പിക്കര വീട്ടില്‍ ജോര്‍ജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

കോട്ടയം ജില്ലയിൽ നാളെ (18-10-2022) പൂഞ്ഞാർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (18-10-2022) പൂഞ്ഞാർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ കുഴുമ്പള്ളി, മലയിഞ്ചിപ്പാറ, മങ്കുഴിക്കുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള, ബ്രിട്ടെക്സ്, ഗുരു മന്ദിരം, പെരുമ്പനച്ചി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. 3. […]