Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു.

2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതില്‍ സുശാന്തിന്‍റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പിന്നീട് ഇത് ആത്മഹത്യയാണെന്ന് തള്ളുകയായിരുന്നു. നടനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.

സുശാന്തിന്‍റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലൂടെ ഇയാള്‍ അവകാശവാദം ഉന്നയിച്ചത്.

വൈറല്‍ വീഡിയോയില്‍ സുശാന്തിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാര്‍ ഷാ പറയുന്നത് ഇങ്ങനെയാണ് “സുശാന്ത് സിംഗ് രാജ്പുത് മരിച്ച ദിവസം, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ കൂപ്പര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ലഭിച്ചു.

ആ അഞ്ച് മൃതദേഹങ്ങളില്‍, ഒന്ന് വിഐപി ബോഡി ആയിരുന്നു, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍. അത് സുശാന്ത് ആണെന്നും, ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ടും മൂന്നും പാടുകളും ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇത് രേഖപ്പെടുത്തേണ്ടതായിരുന്നു, പക്ഷേ ഉയര്‍ന്ന അധികാരികളോട് ഇത് രേഖപ്പെടുത്താതിരിക്കാന്‍ പറഞ്ഞു. എന്നാല്‍ ശരീരത്തിന്‍റെ ചിത്രങ്ങള്‍ മാത്രമാണ് എടുത്തത്. ഇത് മുതിര്‍ന്ന അധികാരികളെ അറിയിച്ചപ്പോള്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞു.”