ചങ്ങനാശേരി ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതികള്‍ ബംഗാളികളെന്ന് സൂചന

സ്വന്തം ലേഖിക ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണത്തിനു പിന്നില്‍ ബംഗാളികളെന്ന് സൂചന. കഴിഞ്ഞമാസം നാലിനു പുലര്‍ച്ചെയാണ് ബീവറേജസ് ഔട്ട്‌ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച്‌ പതിനായിരത്തിലേറെ രൂപയും അഞ്ചുകുപ്പി വിദേശമദ്യവും മോഷ്ടിക്കപ്പെട്ടത്. ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ പൂട്ടുപൊളിച്ച്‌ മോഷണം നടത്തുന്നതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചത്. തുടരന്വേഷണത്തിലാണ് ഇതരസംസ്ഥാനക്കാരാണ് മോഷണത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്.

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ; ലക്ഷങ്ങള്‍ തട്ടിയ യുവതിക്കെതിരെ പരാതി പ്രളയം

സ്വന്തം ലേഖിക തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പില്‍ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേര്‍ ഇത്തരത്തില്‍ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പ(26)നെതിരേയാണ് പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ട് പേര്‍ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ ആലക്കല്‍ ഹൗസില്‍ […]

മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരെ തിരിച്ചെടുക്കില്ല; സസ്പെന്‍ഷന്‍ തുടരും

സ്വന്തം ലേഖിക കോഴിക്കോട്: ഐസിയുവില്‍ പീഡനത്തിനിരയായ യുവതിയുടെ മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുക്കില്ല. ഇവരുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ചതായി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ മല്ലികാ ഗോപിനാഥ് അറിയിച്ചു. ആരോപണ വിധേയരായ അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്. സസ്പെൻഷൻ വിധിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയതായുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ അറിവില്ലാതെയാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായതെന്നാണ് […]

വൈക്കം തലയോലപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; സംഘർഷത്തെ തുടര്‍ന്ന് നാല് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക തലയോലപ്പറമ്പ്: വടയാർ മിഠായികുന്നം ഭാഗത്തെ വീട്ടിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം തെക്കിനേഴത്ത് വീട്ടിൽ ഗോപകുമാർ (28), ഇയാളുടെ സഹോദരനായ ഗോകുൽ (24), തലയോലപ്പറമ്പ്,പാറകണ്ടം പാലിയ കുന്നേൽ വീട്ടിൽ ഗിരീഷ് കുമാർ(42), പൊതി മിഠായിക്കുന്നം മനുപുഞ്ചയിൽ വീട്ടിൽ ധനീഷ് (38) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ മകളെ ദേഹോപദ്രവം ഏൽപ്പിച്ചതിനെകുറിച്ച് തിരക്കാൻ ഗോപകുമാറിന്റെയും ഗോകുലിന്റെയും വീട്ടിൽ ഗിരീഷ് കുമാറും, ധനീഷും ചെല്ലുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും […]

അത് ആത്മഹത്യാക്കുറിപ്പല്ല..! തെളിവുമായി ശ്രദ്ധയുടെ കുടുംബം; പൊലീസ് മാനേജ്മെന്റിനൊപ്പമെന്ന് വിമര്‍ശനം

സ്വന്തം ലേഖിക കോട്ടയം: അമല്‍ ജ്യോതി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ മരിച്ച ശ്രദ്ധയുടെ കുടുംബം രംഗത്ത്. ഇന്ന് കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തില്‍ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. കോളേജ് മാനേജ്മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് ശ്രദ്ധയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛനും വിമര്‍ശിച്ചു. ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം […]

നക്ഷത്രയുടെ കൊലപാതകം ആസൂത്രിതം…! പ്രത്യേകം മഴു തയ്യാറാക്കി; പുനര്‍ വിവാഹം മുടങ്ങിയതില്‍ മഹേഷ് നിരാശയിലായിരുന്നെന്ന് പൊലീസ്

സ്വന്തം ലേഖിക ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സൂചന. കൊലയ്ക്കായി പ്രതി പ്രത്യേകം മഴു തയ്യാറാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുനര്‍ വിവാഹം മുടങ്ങിയതില്‍ പ്രതി നിരാശയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാള്‍ ആക്രമിച്ചിരുന്നു. […]

വ്യാജ രേഖ: വിദ്യ കരിന്തളം കോളേജില്‍ ഹാജരാക്കിയ രേഖകളും പരിശോധിക്കും; കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല

സ്വന്തം ലേഖിക കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസര്‍കോട്ടെ കരിന്തളം കോളേജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലില്‍ കാസര്‍കോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റിന്‍റെ വിശദാംശങ്ങള്‍ കൂടി പരിശോധിക്കേണ്ട സാഹചര്യത്തില്‍ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു. അട്ടപ്പാടി രാജീവ് ഗാന്ധി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഗസ്റ്റ് […]

മാസം 60,000 രൂപ ശമ്പളം വാങ്ങുന്ന കപ്പലിലെ സീമാന്‍; ഒരു വ‍ര്‍ഷമായി സ്ത്രീകളുടെ പേടിസ്വപ്നം; ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളന്‍ ഒടുവിൽ കുടുങ്ങിയതിങ്ങനെ…..!

സ്വന്തം ലേഖിക കൊച്ചി: ഒരു വര്‍ഷത്തിലേറെയായി എറണാകുളം കണ്ടെയ്നര്‍ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പേടി സ്വപ്നമായ കള്ളനെ പൊലീസ് പിടികൂടി. മാല മോഷണ കേസിലെ പ്രതി ലക്ഷദ്വീപ് സ്വദേശി മുജീബ് റഹ്മാനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടെയ്നര്‍ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സ്വൈര്യം പോയിട്ട് നാളുകള്‍ ഏറെയായിരുന്നു. ടൂ വീലറില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് ജനം പൊറുതി മുട്ടി. ഒരു വര്‍ഷമായി പൊലീസ് തേടി നടന്ന കള്ളനാണ് ഇപ്പോള്‍ പിടിയിലായ മുജീബ് റഹ്മാൻ. ലക്ഷ്വദ്വീപ സ്വദേശിയായ […]

പത്തനംതിട്ടയില്‍ തെളിവെടുപ്പിനെത്തിച്ച പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; തെരച്ചിൽ ശക്തം

സ്വന്തം ലേഖിക പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ സീതത്തോടാണ് സംഭവം. പോക്സോ കേസില്‍ പിടിയിലായ പ്രതിയാണ് രക്ഷപ്പെട്ടത്. മീൻകുഴി സ്വദേശി ജിതിനാണ് സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഓടിപ്പോയത്. പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും ജിതിനെ കണ്ടെത്താനായില്ല. സ്ഥലത്തും പരിസര പ്രദേശങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് നേരെ കയ്യേറ്റം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പനമഠം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ പുരുഷോത്തമൻ (ഉദയൻ 50) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ സമയം പുതിയ ചീട്ട് എടുക്കാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇയാളെ പൂച്ച മാന്തിയതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി തുടർചികിത്സ നടത്തി വരികയായിരുന്നു. ഇയാൾ […]