മാസം 60,000 രൂപ ശമ്പളം വാങ്ങുന്ന കപ്പലിലെ സീമാന്‍; ഒരു വ‍ര്‍ഷമായി സ്ത്രീകളുടെ പേടിസ്വപ്നം; ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളന്‍ ഒടുവിൽ  കുടുങ്ങിയതിങ്ങനെ…..!

മാസം 60,000 രൂപ ശമ്പളം വാങ്ങുന്ന കപ്പലിലെ സീമാന്‍; ഒരു വ‍ര്‍ഷമായി സ്ത്രീകളുടെ പേടിസ്വപ്നം; ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളന്‍ ഒടുവിൽ കുടുങ്ങിയതിങ്ങനെ…..!

സ്വന്തം ലേഖിക

കൊച്ചി: ഒരു വര്‍ഷത്തിലേറെയായി എറണാകുളം കണ്ടെയ്നര്‍ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പേടി സ്വപ്നമായ കള്ളനെ പൊലീസ് പിടികൂടി.

മാല മോഷണ കേസിലെ പ്രതി ലക്ഷദ്വീപ് സ്വദേശി മുജീബ് റഹ്മാനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെയ്നര്‍ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സ്വൈര്യം പോയിട്ട് നാളുകള്‍ ഏറെയായിരുന്നു. ടൂ വീലറില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് ജനം പൊറുതി മുട്ടി.

ഒരു വര്‍ഷമായി പൊലീസ് തേടി നടന്ന കള്ളനാണ് ഇപ്പോള്‍ പിടിയിലായ മുജീബ് റഹ്മാൻ. ലക്ഷ്വദ്വീപ സ്വദേശിയായ മുജീബ് മാസം അറുപതിനായിരം രൂപ ശമ്ബളം വാങ്ങുന്ന കപ്പല്‍ ജീവനക്കാരൻ കൂടിയാണ്.

കൊച്ചി – ലക്ഷദ്വീപ് യാത്രാ കപ്പലിലെ സീമാനായ മുജീബ് കപ്പല്‍ അറ്റകുറ്റപ്പണിക്കായി തീരത്തടുക്കുന്ന ദിവസങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദിവസങ്ങളില്‍ ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള ബൈക്കില്‍ നഗരത്തില്‍ കറങ്ങും.

സന്ധ്യയ്ക്ക് ബോള്‍ഗാട്ടി ജംക്‌ഷനിലെത്തി ഇരയ്ക്കായി കാത്തിരിക്കും. ഇരുചക്രവാഹനങ്ങളില്‍ സ്വര്‍ണ മാലയും ധരിച്ചെത്തുന്ന സ്ത്രീകളെ നോട്ടമിട്ട് പിന്തുടരുന്നതാണ് പ്രതിയുടെ രീതി.

വെളിച്ചം കുറഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തുമ്ബോള്‍ മാല പൊട്ടിക്കുന്നതായിരുന്നു മുജീബിന്റെ രീതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വല്ലാര്‍പാടം പള്ളിയില്‍ നിന്ന് മടങ്ങിവരുകയായിരുന്ന കൊങ്ങോര്‍പ്പിള്ളി സ്വദേശിനിയുടെ നാല് പവനുള്ള മാല പൊട്ടിച്ച കേസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.