video
play-sharp-fill

അൻപത് സ്ത്രീകളെ വശീകരിച്ച ഹരിയുടെ ലാപ്പ് ടോപ്പ് കണ്ട് പൊലീസ് ഞെട്ടി..! അശ്ലീല വീഡിയോയുടെയും ചിത്രങ്ങളുടെയും വൻ ശേഖരവുമായി ഹരിയുടെ ലാപ്പ്‌ടോപ്പ്; ഹരിയെ കുടുക്കിയത് അരീപ്പറമ്പുകാരിയുടെ ധൈര്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: അൻപതിലേറെ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച പീഡനവീരൻ ഹരിയുടെ ലാപ്‌ടോപ്പിൽ നിറയെ താൻ കുടുക്കിലാക്കിയ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും. ഹരിയുടെ കെണിയിൽ കുടുങ്ങിയവരിൽ പലരും ഈ കുടുക്കിൽ നിന്നും രക്ഷപെടാനാവാതെ ശ്വാസം മുട്ടുമ്പോഴാണ് ആശ്വാസവുമായി പൊലീസ് […]

മദ്യപിച്ച് വാഹനം ഓടിച്ചതായി ആരോപിച്ച യുവാവിന് പാമ്പാടി എസ്.ഐയുടെ മർദനം: മർദിച്ചത് ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ച ഹോം ഗാർഡിനെ ചോദ്യം ചെയ്തതിന്റെ പേരിൽ

സ്വന്തം ലേഖകൻ പാമ്പാടി: മദ്യപിച്ച് വാഹനം ഓടിച്ചെന്നാരോപിച്ച് പിടികൂടിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പാമ്പാടി മധുമല വീട്ടിൽ ജോവാൻകുമാർ വി.കെ യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പാമ്പാടി എസ്.ഐയെക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച […]

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ?തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ മാനേജർക്ക് പങ്ക്

സ്വന്തംലേഖകൻ   സ്വർണ്ണകടത്ത് കേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയേറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവർക്ക് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നു.കേസിൽ പിടിയിലായ പ്രകാശൻതമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ […]

ഭർത്താവിനെ കൊലപ്പെടുത്തിയ കാമുകനെ രക്ഷിക്കാൻ വീട്ടമ്മയുടെ ശ്രമം ; മകന്റെ രഹസ്യമൊഴി എതിരായി,ബ്യൂട്ടിപാർലർ ഉടമയായ രാഖി അറസ്റ്റിൽ

സ്വന്തംലേഖിക   വെമ്പായം: വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിൽ വിനോദിൻറെ ഭാര്യ രാഖിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൻറെ രഹസ്യ മൊഴിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വിനോദിൻറെ വധവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് […]

വിവാഹാഭ്യർത്ഥന നിരസിച്ചതിന് നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടികൊല്ലാൻ ശ്രമിച്ച സംഭവം;അറ്റ ചെവി തുന്നിച്ചേർക്കാനായില്ല

സ്വന്തംലേഖിക   തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി പുഷ്പയ്ക്കാണ് (39) വെട്ടേറ്റത്. മുൻ ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആട്ടോറിക്ഷ ഡ്രൈവറുമായ കൊല്ലം അസീസീയ മെഡിക്കൽ […]

കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി: രാത്രിയിൽ തിരച്ചിൽ നടത്തി അഗ്നിരക്ഷാ സേന; യുവാവിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ല

സ്വന്തം ലേഖകൻ കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ ചുങ്കം ഭാഗത്തായിരുന്നു സംഭവം.  ദിവാന് കവല മണ്ണഞ്ചേരിയിൽ ഹരിദാസിന്റെ മകൻ അമലിനെ(21)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. […]

കുടുംബം കുളമാക്കി ഹരി തകർത്തത് അൻപത് സ്ത്രീകളുടെ ജീവിതം: കുടുംബം തകർക്കാൻ ഹരിയുടെ വ്യാജ അക്കൗണ്ട് ചാറ്റി്ംഗ് ; വ്യാജ സ്ത്രീകളുടെ അക്കൗണ്ട് വഴി ഭർത്താക്കൻമാരോട് അശ്ലീല ചാറ്റിംഗ്: സ്ത്രീകളെ കെണിയിൽ വീഴ്തി ചതിക്കുന്ന വിരുതൻ അരീപ്പറമ്പ് ഹരി ഒടുവിൽ പൊലീസിന്റെ പിടിയിലായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടുംബം തകർത്ത് മറ്റുള്ളവരുടെ ഭാര്യമാരെ തട്ടിയെടുത്ത് ലൈംഗികമായി ഉപയോഗിക്കാൻ പ്രത്യേക വിരുതുണ്ട് ഹരിയ്ക്ക്. അൻപതിലേറെ സ്ത്രീകളുടെ കുടുംബം തകർത്ത ശേഷം, ഇവരെ സ്വന്തം വരുതിയിൽ നിർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു ഹരിയുടെ പരാതി. ഹരിയുടെ ഭീഷണിയ്ക്ക് […]

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി

സ്വന്തംലേഖകൻ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി. കൊച്ചി ഡി.ആർ.ഐ ഓഫീസിലെത്തിയാണ് ബിജു മോഹൻ കീഴടങ്ങിയത്. കേസിൽ പി.പി.എം ചെയിൻസ് ഉടമ മുഹമ്മദാലിക്ക് വേണ്ടി ഡി.ആർ.ഐ റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്ടെ വസതിയിലായിരുന്നു റെയ്ഡ് നടത്തിയത്.

പാലാ രാമപുരം സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചു: എസ്.എഫ്.ഐ നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയെ രക്ഷിക്കാൻ പൊലീസിനു മേൽ പാർട്ടിയുടെ സമ്മർദം ശക്തം; പരാതിക്കാരിയായ പെൺകുട്ടിയ്ക്കും ഭീഷണി

സ്വന്തം ലേഖകൻ പാലാ: പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രാദേശിക നേതാവായ രാമപുരം ചെറുകുറിഞ്ഞി കുറ്റിപൂവത്തുങ്കൽ വീട്ടിൽ അഭിജിത്ത് സാബു (19)വിനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പീഡനം […]

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി

സ്വന്തംലേഖകൻ ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിരൂപയുടെ തട്ടിപ്പ് നടത്തി രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ കോടതി തള്ളി. നീരവ് മോദിയെ ജൂൺ 27വരെ റിമാൻഡ് ചെയ്തു. ജാമ്യം അനുവദിച്ചാൽ രാജ്യം […]