Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിരൂപയുടെ തട്ടിപ്പ് നടത്തി രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ കോടതി തള്ളി. നീരവ് മോദിയെ ജൂൺ 27വരെ റിമാൻഡ് ചെയ്തു. ജാമ്യം അനുവദിച്ചാൽ രാജ്യം വിടാൻ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.ലണ്ടനിൽ ഒളിവിൽ കഴിയവെ മദ്ധ്യ ലണ്ടനിലെ മെട്രോ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ശ്രമിച്ച നീരവ് മോദിയെ സ്‌കോർട്ട്ലന്റ് യാർഡ് പൊലീസ് മാർച്ച് 19നാണ് അറസ്റ്റ് ചെയ്തത്. വാൻഡ്സ് വർത്ത് ജയിലിലാണ് 48കാരനായ നീരവ് മോദിയെ പാർപ്പിച്ചിരിക്കുന്നത്.