play-sharp-fill

ന്യൂസിലൻഡ് പള്ളിയിലെ വെടിവെയ്പ്പ്: കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയും; ജീവൻ നഷ്ടമായത് പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിക്കുമ്പോൾ

സ്വന്തം ലേഖകൻ വെല്ലിങ്ടൺ : പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ കൊലയാളിയുടെ തോക്കിന് ഇരയായവരിൽ മലയാളി യുവതിയും. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനി കൊച്ചി മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ അൻസി(23)യും ഉണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.  കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അൻസി കഴിഞ്ഞ വർഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തിൽ മരിച്ചത്. നേരത്തെ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് […]

തൃക്കൊടിത്താനം പള്ളിയിൽ വൈദികരെ കെട്ടിയിട്ട് മോഷണം: എട്ടാം ദിവസം രണ്ടു പ്രതികൾ പിടിയിൽ; പിടിയിലായവൻ വമ്പൻ മോഷ്ടാക്കൾ; ഒരാഴ്ചകൊണ്ട് ജില്ലയിൽ നിന്നു മോഷ്ടിക്കാൻ ലക്ഷ്യമിട്ടത് കോടികൾ; പിടിയിലായതോടെ പൊളിഞ്ഞത് വൻ മോഷണ പ്ലാൻ; പാറമ്പുഴയിലും മോഷണം നടത്തിയത് ഇതേ സംഘം

സ്വന്തം ലേഖകൻ കോട്ടയം: തൃക്കൊടിത്താനത്ത് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറു ലക്ഷത്തോളം രൂപ മോഷ്ടിച്ച വമ്പൻ അന്തർ സംസ്ഥാന മോഷണ സംഘം പിടിയിലായതോടെ തെളിഞ്ഞത് സംസ്ഥാനത്തെമ്പാടും നടന്ന വൻ മോഷണങ്ങൾ. പാറമ്പുഴയിൽ വീട്ടമ്മയെ കബളിപ്പിച്ച് സ്വർണമാലയും, ബൈക്കും കവർന്ന് മുങ്ങിയ സംഭവത്തിനു പിന്നിലും ഇതേ സംഘം തന്നെയാണെന്നും അന്വേഷണത്തിൽ വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. കണ്ണൂർ തലശേരി പനമ്പറ്റ റാഷിദാ മൻസിലിൽ അലിയുടെ മകൻ റൗഫ് (28), ബംഗളൂരു കടപ്പക്കര ക്രോസ് റോഡ് ജനപ്രിയ അപ്പാർട്ടമെന്റിൽ മാത്യു മകൻ അലക്‌സ് കുര്യൻ (23) എന്നിവരെയാണ് ജില്ലാ […]

അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന: കഞ്ചാവ് വിറ്റ് സമ്പാദിച്ചത് കോടികൾ; കോട്ടയം നഗരത്തിലെ പ്രധാന കഞ്ചാവ് മാഫിയ തലവൻ പാൽക്കാരൻ കുഞ്ഞുമോൻ പിടിയിലായത് എക്‌സൈസിന്റെ രഹസ്യനീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക് കോട്ടയം: അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന നടത്തി കോടികൾ സമ്പാദിച്ച നഗരത്തിലെ പ്രധാന മാഫിയ തലവൻ പാൽകാരൻ കുഞ്ഞുമോൻ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇയാളിൽ നിന്ന് ഒരു കിലോയ്ക്കു മുകളിൽ കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. വടവാതൂർ കൊല്ലംകൊമ്പ് കോളനിയിലെ കുഴിയിൽ സൈനുദ്ദീൻ (പാലുകാരൻ കുഞ്ഞുമോൻ-78) ഇരുപതാം വയസിലാണ് നഗരത്തിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ചത്. നിരവധി തവണ ജില്ലയിലെ വിവിധ സ്റ്റേഷനിൽ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണക്കാരി കളത്തൂർ ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നതായി […]

മുസ്ലിം വിരുദ്ധത കത്തിപ്പടരുന്ന യൂറോപ്പ്: ന്യൂസിലൻഡിൽ നടന്നത് ട്രമ്പിന്റെ ഐഡിയോളജി; ഭീകരാക്രമണത്തിന് മാപ്പു പറഞ്ഞ് യുട്യൂബ്; ആക്രമണത്തിൽ കാണാതായവരിൽ മലയാളിയും

ന്യൂസ് ഡെസ്‌ക് ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ തങ്ങൾ പരോക്ഷമായി സ്വാധീനം ചെലുത്തിയെന്ന് തിരിച്ചറിഞ്ഞ യു ട്യൂബ് ഒടുവിൽ മാപ്പ് പറഞ്ഞു. ന്യൂസിലൻഡിലെ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനായി പ്രതി യുട്യൂബ് ദൃശ്യങ്ങൾ കണ്ട് പഠനം നടത്തിയെത്തിയെന്ന് വ്യക്്തമായതോടെയാണ് സംഭവത്തിൽ ഒടുവിൽ യു ട്യൂബ് മാപ്പ് പറഞ്ഞത്. ഇത് ആദ്യമായാണ് തീവ്രവാദി ആക്രമണത്തിന്റെ പേരിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് പറയുന്നത്. ഇതിനിടെ 49 പേർ കൊല്ലപ്പെട്ട ന്യൂസിലൻഡ് പള്ളിയിലെ ഭീകരാക്രമണത്തിൽ ഒരു ഇന്ത്യാക്കാരൻ മരിച്ചെന്ന് […]

പേരൂരിൽ അമ്മയെയും രണ്ടു മക്കളെയും കാറിടിച്ച് കൊലപ്പെടുത്തിയ യുവാവിന് മുൻകൂർ ജാമ്യം: അറസ്റ്റും ജയിൽവാസവുമില്ലാതെ പ്രതി ഷോൺ; മൂന്നു ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന് മാത്രം; അശ്രദ്ധമായി വാഹനം പാഞ്ഞതിന് മൂന്നു രക്തസാക്ഷികൾ..!

സ്വന്തം ലേഖകൻ കോട്ടയം: പേരൂരിൽ അമ്മയെയുംം രണ്ടു പെൺകുട്ടികളെയും കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷോണിന് മുൻ കൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് കേസിലെ പ്രതി പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ മാത്യു(19)വിനാണ് ജാമ്യം അനുവദിച്ചത്. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പേരൂർ കണ്ടംഞ്ചിറ കാവിൻപുറം കോളനി അശ്വതിയിൽ ബിജുവിന്റെ ഭാര്യ ലെജി (45), ഇവരുടെ മക്കളായ അന്നു (19) നീനു (നൈനു – 16) എന്നിവർ പേരൂർ ബൈപ്പാസ്് റോഡിൽ വച്ച് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് മരിച്ചത്. കാർ […]

തിരുവനന്തപുരത്തും കെവിൻ മോഡൽ കൊലപാതകം: തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയിട്ടും പൊലീസ് അനങ്ങിയില്ല; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറിയത് കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ജില്ലകൾക്കപ്പുറത്തുള്ള തോട്ടിൽ കൊന്ന് തള്ളിയ സംഭവത്തിനു സമാനമായ കൊലപാതകമെന്നു സൂചന. കെവിൻ കേസിൽ പൊലീസിന്റെ ഒത്താശയോടെ യുവാവിനെ തട്ടിക്കൊണ്ടു പോയ ഗുണ്ടാ സംഘം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെങ്കിൽ, ഇവിടെ കോൺഗ്രസ് പ്രവർത്തകനായ യുവാവിനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന വിവരം അറിഞ്ഞിട്ടും പൊലീസ് അനങ്ങിയിട്ടില്ല. യുവാാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ […]

കുറിച്ചിയിൽ അജ്ഞാത വാഹനത്തിൽ എത്തിയ സംഘം യുവാവിനെ ‘തട്ടിക്കൊണ്ടു പോയി’: തട്ടിക്കൊണ്ടു പോയത് മുറുക്കാൻ കട ഉടമയായ യുവാവിനെ; മണിക്കൂറുകൾ നീണ്ട ആശങ്കകൾ നീങ്ങിയത് സത്യം പുറത്തു വന്നപ്പോൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുറിച്ചിയിൽ അജ്ഞാത വാഹനത്തിലെത്തിയ സംഘം മുറുക്കാൻ കട നടത്തുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി. സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കൊടുവിൽ സത്യം അറിഞ്ഞതോടെ പ്രതികരണ ശേഷിയ്ക്കായി എത്തിയ നാട്ടുകാർ ചമ്മി..! ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ കുറിച്ചി ബോർമ്മക്കവലയിലായിരുന്നു സംഭവങ്ങൾ. ഇവിടെ മുറുക്കാൻകടയിലെ ഉടമയായ യുവാവിനെയാണ് കാറിലെത്തിയ സംഘം സിനിമാ സ്‌റ്റെലിൽ വലിച്ച് അകത്തിട്ട് കൊണ്ടു പോയത്. ഓടിയെത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അജാനുബാഹുക്കളായ സംഘാംഗങ്ങൾ ചേർന്ന് തടഞ്ഞതോടെ തടയാനെത്തിയ നാട്ടുകാർ പിൻതിരിഞ്ഞു. ഈ സമയം കൊണ്ട് യുവാവിനെ വലിച്ച് […]

അയ്മനത്ത് ഗ്യാസ് സബ്‌സിഡിയുടെ പേരിൽ വീട്ടമ്മയുടെ മാല കവർന്ന പ്രധാന പ്രതി പിടിയിൽ: പിടിയിലായത് കായംകുളം കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് മാഫിയ സംഘം; പ്രതികളുടെ പേരിൽ സംസ്ഥാനത്തെമ്പാടും തട്ടിപ്പ് കേസ്

സ്വന്തം ലേഖകൻ കോട്ടയം: അയ്മനത്ത് ഗ്യാസ് സബ്സിഡിയുടെ പേരിൽ വയോധികയെ കബളിപ്പിച്ച് രണ്ടര പവന്റെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കോണം രണ്ടാംകുറ്റി കുന്നത്ത വിട്ടീൽ സജീറിനെ (29)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. മാർച്ച് എട്ടിന് വൈകിട്ട് നാലരയോടെ അയ്മനത്തായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കല്ലുങ്കത്ര വട്ടക്കാട്ട് ജാനകിയുടെ (83) വീട്ടിലാണ് പ്രതികൾ എത്തിയത്. ഗൃഹോപകരണങ്ങൾ […]

ഉത്സവത്തിനിടെ തർക്കം: കറുകച്ചാലിൽ സ്ത്രീകളെയും കുട്ടികളെയും അടക്കം വീട് കയറി ആക്രമിച്ചു; നാലു പേർ പൊലീസ് പിടിയിൽ; ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം

സ്വന്തം ലേഖകൻ കോട്ടയം: ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനിടെ വീട്ടമ്മയും സ്ത്രീയും അടങ്ങുന്ന കുടുംബത്തെ വീട് കയറി ആക്രമിച്ചു വീഴ്ത്തിയ സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എം ൽ എൽ യുടെ ഡ്രൈവർ അടക്കം നാല് പ്രതികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മാന്തുരുത്തി ഉള്ളാട്ട് വീട്ടിൽ ഉമേഷ്‌കുമാർ (28) സഹോദരൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ (22), ചമ്ബക്കര കാവുംനടകിഴക്കേതിൽ ആദർശ് മധുസൂധനൻ (21), ചമ്ബക്കര പള്ളിപ്പടി മണിയലവീട്ടിൽ വിഷ്ണു ജി കുറുപ്പ്(27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്ത്. കാഞ്ഞിരപ്പള്ളി എം എൽ എ ഡോ എൻ […]

കേരളം അത്ര അഭിമാനിക്കേണ്ട: ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനം..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബീഹാറിലും ഉത്തരേന്ത്യയിലും നോക്കി മൂക്കത്ത് വിരൽവയ്ക്കുന്ന കേരളത്തിന് അപമാനത്തിന്റെ മറ്റൊരു നേട്ടം കൂടി. ആൾക്കൂട്ട ആക്രമണങ്ങളിൽ രാജ്യത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണെന്ന കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദേശീയ ശരാശരിയിൽ കേരളം ഒന്നാമതാണെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ ദേശീയ ന്യൂനപക്ഷ കമ്മിഷൻ പുറത്ത് വിട്ടിരിക്കുന്നത്. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു അടക്കമുള്ളവരെ തല്ലിക്കൊന്ന കേരളത്തിന് വീണ്ടും നാണക്കേടാകുന്നതാണ് ഈ കണക്ക്. വിദ്യാസമ്പന്നരാണെന്നും ഇത്തരം അതിക്രമങ്ങളൊന്നും കേരളത്തിൽ ഉണ്ടാകില്ലെന്നതുമായിരുന്നു ഇതുവരെയുള്ള കേരളത്തിന്റെ മനസിലിരുപ്പ്. എന്നാൽ, ഇത് തെറ്റാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന […]