കേരളം അത്ര അഭിമാനിക്കേണ്ട: ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനം..!

കേരളം അത്ര അഭിമാനിക്കേണ്ട: ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനം..!

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബീഹാറിലും ഉത്തരേന്ത്യയിലും നോക്കി മൂക്കത്ത് വിരൽവയ്ക്കുന്ന കേരളത്തിന് അപമാനത്തിന്റെ മറ്റൊരു നേട്ടം കൂടി. ആൾക്കൂട്ട ആക്രമണങ്ങളിൽ രാജ്യത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണെന്ന കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദേശീയ ശരാശരിയിൽ കേരളം ഒന്നാമതാണെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ ദേശീയ ന്യൂനപക്ഷ കമ്മിഷൻ പുറത്ത് വിട്ടിരിക്കുന്നത്. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു അടക്കമുള്ളവരെ തല്ലിക്കൊന്ന കേരളത്തിന് വീണ്ടും നാണക്കേടാകുന്നതാണ് ഈ കണക്ക്. വിദ്യാസമ്പന്നരാണെന്നും ഇത്തരം അതിക്രമങ്ങളൊന്നും കേരളത്തിൽ ഉണ്ടാകില്ലെന്നതുമായിരുന്നു ഇതുവരെയുള്ള കേരളത്തിന്റെ മനസിലിരുപ്പ്. എന്നാൽ, ഇത് തെറ്റാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യനാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ഇത് വ്യക്തമാക്കിയത്. ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ എട്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ പൊടിപ്പാറയിൽ കോയ, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു, കൊല്ലം ജില്ലയിലെ അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളിയായ മണിക് റോയ് എന്നിവരുടെ കൊലപാതകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന് റോഡിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചി പൊലീസ് കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.