play-sharp-fill

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വീണ്ടും തിരിച്ചടി: പാർട്ടി ഓഫിസിൽ പീഡിപ്പിച്ച് ഗർഭിണിയാ്ക്കിയെന്ന് യുവതിയുടെ പരാതി; നവജാത ശിശു ഗുരുതരാവസ്ഥയിൽ; പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം

ക്രൈം ഡെസ്‌ക് പാലക്കാട്: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വൻ തിരിച്ചടി നൽകി വീണ്ടും ലൈംഗിക വിവാദം. പാലക്കാട് ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് പാർട്ടി നേതാവായ യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചോരക്കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി ഓഫിസിൽ വച്ച് പാർട്ടി നേതാവായ യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. സിപിഎം പാർട്ടി ഓഫീസിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാണ് താൻ ഗർഭിണിയായതെന്ന് യുവതി […]

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ: പോക്കറ്റടിക്കാരെ പോലും നിരത്തി നിർത്തി പടമെടുക്കുന്ന പൊലീസുകാർ എസ്‌ഐയുടെ ചിത്രം മുക്കി; കൊച്ചു കുട്ടിയെ പീഡിപ്പിച്ച എസ്.ഐയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്; പ്രതിയെ ബുധനാഴ്ച സസ്‌പെന്റ് ചെയ്‌തേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയെത്തി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐയെ രക്ഷിക്കാൻ ഉന്നത ശ്രമം. പെറ്റിക്കേസിൽ കുടുങ്ങുന്ന പാവങ്ങളുടെ ചിത്രവും വാർത്തയും ഉടൻ പ്രചരിപ്പിക്കുന്ന പൊലീസുകാർ സഹ പ്രവർത്തകന്റെ ചിത്രം മുക്കി. എ.ആർ ക്യാമ്പിലെ എസ്.ഐ ഷാജുദീനെയാണ് കഴിഞ്ഞ ദിവസം പ്രകൃതി വിരുദ്ധ പീഡനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നാണ് വിദ്യാർത്ഥിയെ ഷാജുദീൻ കൂട്ടിക്കൊണ്ടു പോയത്. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് […]

എൻ.ഡി.എ കൺവൻഷൻ ബുധനാഴ്ച; പി.എസ് ശ്രീധരൻപിള്ള പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൻ.ഡി.എ പാർലമെന്റ് മണ്ഡലം കൺവൻഷൻ ബുധനാഴ്ച വൈകിട്ട് 4.30 ന് കെ.സി മാമ്മൻമാപ്പിള ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ജില്ലാ ചെയർമാൻ എൻ.ഹരി അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി പി.സി തോമസ്, ബി.ജെ.പി നേതാക്കളായ അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി, അഡ്വ.എസ്.ജയസൂര്യൻ, ബി.ഡി.ജെ.എസ് നേതാക്കളായ എ.ജി തങ്കപ്പൻ, നീലകണ്ഠൻ മാസ്റ്റർ, എം.പി സെൻ, കേരള കോൺഗ്രസ് നേതാക്കളായ ഗ്രേസമ്മ മാത്യു, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, സോണി തോമസ്, പി.ജെ ബാബു, […]

ആദ്യ വലിക്ക് ഹാഷിഷ് ഫ്രീ: പിന്നെ വലിച്ചാൽ പണം നൽകണം: ഹാഷിഷ് ആയിലും വലിക്കാനുള്ള ഉപകരണവുമായി യുവാവ് പിടിയിൽ

ക്രൈം ഡെസ്‌ക്  എരുമേലി: അരലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിലും വലിയ്ക്കാനുള്ള ഉപകരണവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.  ഏരുമേലി ടൗണിന് സമീപം ശാസ്താംകോയിക്കൽ വീട്ടിൽ  ഷാഫിൻ സെയ്ദി (29)നെയാണ് ഹാഷിഷ് ഓയിലുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.  കോട്ടയം എക്‌സൈസ് നാർക്കോട്ടിക്ക്‌സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വി.പി അനുപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എരുമേലി ടൗണിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് ഹാഷിഷ് പിടിച്ചെടുത്തത്. കോട്ടയം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ എം.എം നാസ്സറിന്റെ ഇന്റലിജൻസ് ടീമംഗമായ മാമ്മൻ ശാമുവലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു […]

തമിഴ്‌നാട്ടിൽ ഹൈക്കോടതി വക്കിൽ: കേരളത്തിൽ അമ്പലക്കള്ളൻ: പത്തു വർഷം ജയിലിൽ കഴിഞ്ഞിട്ടും മോഷണം സ്ഥിരം തൊഴിലാക്കിയ ശരവണ പാണ്ഡ്യൻ കൊടും ക്രിമിനൽ: പൊൻകുന്നത്തെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ശരവണനെ കുടുക്കിയത് സ്വന്തം വിരൽ

ക്രൈം ഡെസ്‌ക് പൊൻകുന്നം: തമിഴ്‌നാട്ടിൽ ഹൈക്കോടതി വക്കീലെന്ന് പരിചയപ്പെടുത്തി, സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച് കഴിഞ്ഞു കൂടിയ വമ്പൻ മോഷ്ടാവിനെ കുടുക്കിയത് വിരലടയാളം. ക്ഷേത്രത്തിൽ നിന്നും ലഭിച്ച വിരലടയാളം സ്ഥിരം കുറ്റവാളികളുടെ വിരലടയാളവുമായി ഒത്തു നോക്കിയ പൊലീസ് സംഘം പ്രതിയെ കുടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും ഇടയിൽ നിന്നും പൊലീസ് സംഘം പൊക്കുകയായിരുന്നു. തമിഴ്‌നാട് തേനി ജില്ലയിൽ ഉത്തമപാളയം അരസമരം തെരുവിൽ  സ്വദേശിയായ ശരവണ പാണ്ഡ്യനെ (32)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  മാർച്ച് ഒൻപതിനാണ് മണക്കാട്ട് […]

റാഗിംഗിന്റെ പേരിൽ പുറത്താക്കിയ എസ്.എഫ്.ഐ പ്രവർത്തകരെ പരീക്ഷ എഴുതിപ്പിക്കാൻ സിൻഡിക്കേറ്റ് ഉത്തരവ്: അനുവദിക്കില്ലെന്ന നിലപാടെടുത്ത് കോളജ് പ്രിൻസിപ്പൽ: സി.എം.എസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; പരീക്ഷ മുടക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: റാഗിംഗിന്റെ പേരിൽ പുറത്താക്കിയ എസ്.എഫ്.ഐ പ്രവർത്തകർ സിൻഡിക്കേറ്റ് അനുമതിയോടെ എത്തിയിട്ടും പരീക്ഷ എഴുതാൻ സി.എം.എസ് കോളേജ് പ്രിൻസിപ്പൽ അനുവദിച്ചില്ല. ഇതേ തുടർന്ന് കോളേജിൽ സംഘർഷാവസ്ഥ. പൊലീസ് സംരക്ഷണയിൽ പരീക്ഷകൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് സി.എം.എസ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നീരജ്, ജോയിന്റ് സെക്രട്ടറി ആഷിഷ് എന്നിവരെ റാഗിംഗ് നടത്തിയതായി ആരോപിച്ച് കോളേജിൽ നിന്നും പുറത്താക്കിയത്. ഇതിനെതിരെ വിദ്യാർത്ഥികൾ എം.ജി സർവകലാശാല സിൻഡിക്കേറ്റിനെ സമീപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് വിദ്യാർത്ഥികളുടെ ഭാഗത്ത് വീഴച്ച […]

കോട്ടയം പൊൻകുന്നത്തും മാവോയിസ്റ്റ് സാന്നിധ്യം: ജലീലിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് പോസ്റ്റർ; ഇന്റലിജലൻസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മാവോയിസ്റ്റ് പോസ്റ്റർ. കാര്യമായ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കോട്ടയം പൊൻകുന്നത്താണ് ഇപ്പോൾ മാവോയിസ്റ്റ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഈ പ്രദേശത്ത് പോസ്റ്റർ പതിച്ചതെന്നാണ് സംശയിക്കുന്നത്. പൊൻകുന്നം ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റർ പതിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ജലീലിന്റെ മരണം, പൊറുക്കില്ല ഒരിക്കലും എന്നു രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ പ്രദേശത്തെ മൂന്നിടത്താണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്നു പോസ്റ്ററുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററുകൾ പതിച്ചത് […]

പാമ്പാടി കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് പണം കടംവാങ്ങിയ തർക്കത്തെ തുടർന്ന്: വീട് ജപ്തി ചെയ്യാൻ ബാങ്കുകാർ എത്തിയിട്ടും സുഹൃത്തിൽ നിന്നു കടം വാങ്ങിയ പണം തിരികെ നൽകിയില്ല; കലികയറിയ കൂട്ടുകാരൻ ക്വട്ടേഷൻ സംഘത്തെയുമായെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി: കണ്ടു നിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചു; ഒടുവിൽ കൂട്ടുകാർ റിമാൻഡിലുമായി: കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിലെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ പാമ്പാടി: കൂരോപ്പടയിൽ ക്വട്ടേഷൻ സംഘം യുവാവിനെതട്ടിക്കൊണ്ടു പോയത് സുഹൃത്തുക്കളിൽ നിന്നും പല തവണയായി കടം വാങ്ങിയ തുക തിരികെ നൽകാതിരുന്നതിനെ തുടർന്ന്. തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയ യുവാവിന്റെ വീടിന്റെ ജപ്തി നടക്കുമെന്ന് ഉറപ്പായതോടെയാണ് സംഘം പണം തിരികെ ആവശ്യപ്പെട്ടത്. എന്നാൽ, എന്നിട്ടും ഇരയാക്കപ്പെട്ട യുവാവ് പണം തിരികെ നൽകിയില്ല. ഇതോടെയാണ് ഇയാൾ ക്വട്ടേഷൻ സംഘത്തെയുമായെത്തി വീട് അടിച്ചു തകർത്തതും, യുവാവിനെ തട്ടിക്കൊണ്ടു പോയതുമെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് നാലരയോടെ കൂരോപ്പട ഉറുമ്പിൽ ഫെലിക്‌സ് ഷാജിയെ(27)യാണ് കാറിലെത്തിയ ആറംഗ സംഘം […]

ഓട്ടോഡ്രൈവറായി കൊച്ചിയിലെത്തി: ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപ്പന: രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ആർഭാട ജീവിതം സ്വപ്‌നം കണ്ട് കഞ്ചാവ് കച്ചവടം ചെയ്യാൻ ഇറങ്ങിത്തിരിച്ച യുവാവ് ഒടുവിൽ ജയിലിലായി. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂർ വളപട്ടണം കെ.വി ഹൗസിൽ ആഷിഖി (26) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായി എറണാകുളത്തെത്തിയ ആഷിഖ് ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു. ആവശ്യക്കാരനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. സൗത്ത് […]

പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് നാട്ടുകാർ; കാറിനെ പിൻതുടർന്ന് സാഹസികമായി പൊലീസ് സംഘം പ്രതികളെ പിടികൂടി; തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന യുവാവിന്റെ മൊഴിയിൽ വലഞ്ഞ് പൊലീസ്; മറ്റൊരു കെവിൻ കേസ് ഒഴിവായ ആശ്വാസത്തിൽ പാമ്പാടി പൊലീസ്

ക്രൈം ഡെസ്‌ക് പാമ്പാടി: പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയതായി നാട്ടുകാരുടെ പരാതി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് കാറിലെത്തിയ ആറംഗ സംഘം വീട്് അടിച്ച് തകർക്കുകയും, കൂരോപ്പട ഉറുമ്പിൽ ഫെലിക്‌സ് ഷാജിയെ (27) തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തെ കായംകുളം വരെ പിൻതുടർന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയെങ്കിലും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇരയാക്കപ്പെട്ട യുവാവ് മൊഴി നൽകിയതോടെ പൊലീസും കുഴങ്ങി. ഫെലിക്‌സ് ചില കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചിലരാണ് ഫെലിക്‌സിനെ […]