play-sharp-fill

ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശി ചിക്കു പിടിയിൽ; അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന ഹാൻസ് വിൽക്കുന്നത് അൻപത് രൂപയ്ക്ക്

ക്രൈം ഡെസ്ക് കോട്ടയം: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. കോടിമത മഠത്തിൽപ്പറമ്പിൽ സുജേഷി (ചിക്കു -35)നെയാണ് കോടിമതയിൽ നിന്നും പൊലീസ് പിടികൂടിയത്. ഇയാളുടെ കടയുടെ അടിയിലെ അറയിൽ സൂക്ഷിച്ചിരുന്ന 4150 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ചിങ്ങവനം എസ്.ഐ സനലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറിച്ചി സതീഷ് ഭവനിൽ സുകുമാരന്റെ (70) കടയിൽ നിന്നും 500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ചിങ്ങവനം പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ […]

തിരുവല്ലയിൽ ബൈക്ക് അപകടം: ഇലക് ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തല തകർന്ന് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവല്ല: നിയന്ത്രണം വിട്ടബൈക്ക് പോസ്റ്റിൽ ഇടിച്ച് തലതകർന്ന് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശിയായ അൻഷാദ് ഷാഹിദ് (18)ആണ് മരിച്ചത്. ചങ്ങനാശേരിയിൽ നിന്നും എംസി റോഡിലൂടെ അമിത വേഗത്തിൽ തിരുവല്ല ഭാഗത്തേയ്ക്ക് പോയ ബൈക്കാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവല്ല അമ്പലപ്പുഴ റോഡിൽ വെട്ടുതോട് ക്‌നാനായ പള്ളിയ്ക്ക് സമീപത്തു വച്ചാണ് ബൈക്ക് അപകടമുണ്ടായത്. സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അൻഷാദ് ബൈക്കിൽ പോയത്. ചങ്ങനാശേരിയിൽ നിന്നും അതി വേഗത്തിൽ ബൈക്കിൽ കുതിക്കുകയായിരുന്നു. […]

അമ്മമാരുടെ അവിഹിത ബന്ധങ്ങൾ കുഞ്ഞുങ്ങളെ കൊലയ്ക്കുകൊടുക്കുന്നു: ക്രൂരതയ്ക്കിരയാകുന്ന കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അമ്മയുടെ കാമുകൻമാർ; കൂട്ടുനിൽക്കുന്നത് നൊന്തുപെറ്റ അമ്മമാർ

ശ്രീകുമാർ കോട്ടയം: നൊന്തുപെറ്റ അമ്മമാരുടെ അവിഹിത ബന്ധങ്ങൾ കുരുന്നുകളെ കൊല്ലാക്കൊല ചെയ്യുന്നതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. തൊടുപുഴയിൽ ഏഴുവയസുകാരനെ തല്ലിക്കൊന്നത് അമ്മയുടെ കാമുകനായ ക്രിമിനലാണ്. മകനെ തല്ലിക്കൊല്ലുന്നതിന്് ആ അമ്മയും കൂട്ടു നിന്നെന്നാണ് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിൽ അടുത്തിടെ കുട്ടികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവങ്ങളിൽ എല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് അമ്മയുടെ കാമുകന്മാരാണ്. കുട്ടികൾ പീഡനത്തിന് ഇരയാകുമ്പോഴും എല്ലാം കണ്ട് മിണ്ടാതിരിക്കുകയാണ് അമ്മമാരിൽ പലരും. ഇതിന് സ്ത്രീപക്ഷവാദികൾ പറയുന്ന ന്യായമാണ് ഏറെ രസകരം. അമ്മമാർ നിസഹായരാണ്, അവർക്ക് വിദ്യാഭ്യാസം കുറവാണ്, പ്രതികരിക്കാൻ […]

പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ഓഫിസിൽ അക്രമം: ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോടിമത പ്രൈവറ്റ് ബാങ്കേഴ്‌സ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫിസിർ അതിക്രമിച്ച് കയറി അക്രമണവും മോഷണവും നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫിസിൽ അക്രമം നടത്തിയത്. ഓഫിസ് അടിച്ചു തകർക്കുകയും, ഇവിടെ സാധനങ്ങൾ മോഷ്ടിക്കുകയുമായിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നായിരുന്നു പരാതി. തുടർന്ന് നിലവിലുള്ള സംസ്ഥാന ഭാരവാഹികൾ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമണത്തിന് നേതൃത്വം നൽകിയ തോട്ടയ്ക്കാട് ചോതിരക്കുന്നേൽ വീട്ടിൽ സിജി ജോസഫിനെയാണ് ചിങ്ങവനം എസ്എച്ച്ഒ […]

കോട്ടയത്തെ ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ വാഗ്ദാനം; നഗരത്തിൽ സുന്ദരികളായ കോളേജ് വിദ്യാർത്ഥികൾ എന്തിനും തയ്യാർ: നഗരമധ്യത്തിലെ ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരനെ കണ്ട് പൊലീസ് ഞെട്ടി; പെണ്ണിനെ തേടിയെത്തി പണി കിട്ടിയവരിൽ നഗരത്തിലെ പ്രമുഖരും: പണം പോയവർക്ക് പക്ഷേ പരാതിയില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ കോളേജുകളിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളെ വാഗ്ദാനം ചെയ്ത് നഗരത്തിൽ ഓൺലൈൻ പെൺവാണിഭ സംഘം. പെൺകുട്ടികളെ വാഗ്ദാനം ചെയ്ത് ആളുകളെ വിളിച്ചു വരുത്തി കബളിപ്പിക്കുന്ന യുവാവിനെയാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പെൺകുട്ടികളെ മുറിയിൽ താമസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതി പണം വാങ്ങിയ ശേഷം പ്രവാസി മലയാളിയെ നഗരത്തിലെ പ്രമുഖ ഹോട്ടലിലെ മുറിയിലേയ്ക്ക് തട്ടിപ്പ് കാരനായ യുവാവ് പറഞ്ഞു വിട്ടു. പെൺകുട്ടിയെ കാണാതെ വന്നതോടെ തട്ടിപ്പിന് ഇരയായ ആൾ ഹോട്ടൽ ജീവനക്കാരോടു പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് […]

നല്ല നടപ്പിന് ശിക്ഷിച്ച പ്രതി വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും, രണ്ടായിരം രൂപ പിഴയും

സ്വന്തം ലേഖകൻ കോട്ടയം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും പിഴയും. പെരുമ്പായിക്കാട് മള്ളൂശേരി ഇളംമ്പള്ളിൽ വീട്ടിൽ അജിൻ ബാബു(23)വിനെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പായിക്കാട് സ്വദേശിയായ സിദ്ധാർത്ഥിന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഇവിടെ നിന്നും  സ്വർണമാലയും, ലോക്കറ്റും, വിവാഹ മോതിരവും മോഷ്ടിച്ചതായാണ് കേസ്. മോഷ്ടിച്ച ആഭരണങ്ങൾ കോട്ടയം നഗരത്തിലെ സിറ്റി ഗോൾഡ് എന്ന സ്ഥാപനത്തിൽ വിൽക്കുകയായിരുന്നു. സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് […]

ടിബി ജഗ്ഷനിലെ ലക്ഷ്യഅക്കാദമിയിലെ കൊലപാതകം: പ്രതിയെ ബംഗളൂരുവിൽ നിന്നും പൊലീസ് സംഘം പിടികൂടി; പ്രതിയെ കോട്ടയത്ത് എത്തിച്ചു; കൊലപാതകം പണത്തിന് വേണ്ടി

സ്വന്തം ലേഖകൻ കോട്ടയം: ടിബി ജംഗ്ഷനിലെ ലക്ഷ്യ അക്കാദമിയിൽ ബംഗാൾ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് സംഘം പിടികൂടി. ബംഗാൾ ജയ്പാൽഗുരി സ്വദേശി സൈബി (പുഷ്പകുമാർ)യെയാണ് കഴിഞ്ഞ മാസം 16 ന് ലക്ഷ്യ അക്കാദമിയുടെ നാലാം നിലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ ബംഗാൾ സ്വദേശി അപ്പു റോയിയെ പൊലീസ് സംഘം പിടികൂടി. കോട്ടയത്തു നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട പൊലീസ് സംഘം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെയുമായി പൊലീസ് സംഘം കോട്ടയത്ത് എത്തും. […]

റോബിൻ മാത്യുവിന്റെ കോടികളുടെ തട്ടിപ്പ്: പ്രതിയുടെ അക്കൗണ്ടിൽ ആകെയുള്ളത് അയ്യായിരം രൂപ; മുങ്ങും മുൻപ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് 55 ലക്ഷം രൂപ; കൂട്ടുപ്രതികളെയും സ്വന്തം അച്ഛനെയും റോബിൻ പറ്റിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എസ്.എച്ച് മൗണ്ട് ഫിനിക്‌സ് തട്ടിപ്പു കേസിലെ പ്രതിയായ റോബിൻ കടന്നത് സ്വന്തം അക്കൗണ്ടിൽ നിന്നും പിൻ വലിച്ച 55 ലക്ഷം രൂപയുമായി. നാടു വിടുന്ന 24 ന് തലേന്ന് റോബിൻ സ്വന്തം എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും 55 ലക്ഷം രൂപ പിൻവലിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. റോബിന്റെ അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് അയ്യായിരം രൂപ മാത്രമാണെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ റോബിൻ മാത്യുവിന്റെ ഫിനിക്‌സ് സ്്ഥാപനത്തിലെ ജീവനക്കാർ നാട്ടകം പള്ളം കരിമ്പിൻകാല വഴിയിൽപ്പറമ്പിൽ കരുണാകരൻ മകൻ നവീൻകുമാർ (29), […]

ജില്ലയിൽ വൻ കഞ്ചാവ് വേട്ട: ഒറ്റ ദിവസം പിടി കൂടിയത് നാലര കിലോ കഞ്ചാവ്: അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികൾ അടക്കം ഏഴു പേർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ എക്‌സൈസും പൊലീസും ഒറ്റ ദിവസം കൊണ്ടു പിടിച്ചെടുത്തത് നാലരകിലോ കഞ്ചാവ്. ഞായറാഴ്ച വൈകിട്ട് അ്ഞ്ചരയോടെ ആരംഭിച്ച കഞ്ചാവ് വേട്ട തിങ്കളാഴ്ച വൈകിട്ട് സമാപിക്കുമ്പോഴേയ്ക്കും തമിഴ്‌നാട് സ്വദേശികൾ അടക്കം എട്ടു പേർ വലയിലായിരുന്നു. കോട്ടയം നഗരത്തിൽ തിരുനക്കരയിൽ നിന്നും അരകിലോ കഞ്ചാവുമായി പിടിയിലായ അഞ്ചു വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരിയിലും, തൃക്കൊടിത്താനത്തു നിന്നും ഓരോ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. പൊൻകുന്നം ചിറക്കടവ് താമരക്കുഴിയിൽ വിഷ്ണു(23), കോടിമത പുഞ്ചിരിച്ചിറയിൽ ജിന്റോ(23), കുമാരനെല്ലൂർ തക്കിപറമ്പിൽ […]

കോടിമത ലക്ഷ്യ അക്കാദമിയിലെ കൊലപാതകം: മരിച്ചത് എരുമേലിയിൽ നിന്ന് കാണാതായ ബംഗാൾ സ്വദേശിയെന്ന് സംശയം: തിരിച്ചറിയാൻ ബന്ധുക്കളെ തേടി പൊലീസ്

ക്രൈം ഡെസ്ക് കോട്ടയം: നഗരമധ്യത്തിൽ എം സി റോഡിൽ ലക്ഷ്യ അക്കാദമിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാൾ സ്വദേശി എന്ന് സംശയം. ഏപ്രിൽ 18 നാണ് ലക്ഷ്യ അക്കാദമിയുടെ നാലാം നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എരുമേലിയിൽ ജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന കൽക്കട്ട സ്വദേശിയായ പുഷ്‌നാഥ് സൈബിയാ (29) എന്ന യുവാവ് ആണെന്നാണ് വെസ് റ്റ് പൊലീസിന് ലഭിച്ച സൂചന. കൊലപാതകം നടന്നതിന് തൊട്ടടുത്ത ദിവസമാണ് പുഷ്പനാഥിനെ എരുമേലിയിൽ നിന്ന് കാണാതായത്. നാട്ടിൽ പോകാൻ ആറു […]