play-sharp-fill

പാലാ രാമപുരം സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചു: എസ്.എഫ്.ഐ നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയെ രക്ഷിക്കാൻ പൊലീസിനു മേൽ പാർട്ടിയുടെ സമ്മർദം ശക്തം; പരാതിക്കാരിയായ പെൺകുട്ടിയ്ക്കും ഭീഷണി

സ്വന്തം ലേഖകൻ പാലാ: പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രാദേശിക നേതാവായ രാമപുരം ചെറുകുറിഞ്ഞി കുറ്റിപൂവത്തുങ്കൽ വീട്ടിൽ അഭിജിത്ത് സാബു (19)വിനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പീഡനം വൈദ്യ പരിശോധനയിൽ തെളിഞ്ഞെങ്കിലും പരാതി ഒത്തു തീർപ്പാക്കി അഭിജിത്തിനെ രക്ഷിക്കാൻ പൊലീസിനു മേൽ വൻ രാഷ്ട്രീയ സമ്മർദമാണ് നടക്കുന്നത്. അഭിജിത്ത് കുറ്റം ചെയ്തിട്ടില്ലെന്ന വാദം ഉയർത്തിയാണ് ഇപ്പോൾ സിപിഎം എസ്എഫ്‌ഐ പ്രവർത്തകർ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ആഴ്ചയയായിരുന്നു കേസിനാസ്പദമായ സംഭവം. രാമപുരം സ്വദേശിയായ […]

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി

സ്വന്തംലേഖകൻ ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിരൂപയുടെ തട്ടിപ്പ് നടത്തി രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ കോടതി തള്ളി. നീരവ് മോദിയെ ജൂൺ 27വരെ റിമാൻഡ് ചെയ്തു. ജാമ്യം അനുവദിച്ചാൽ രാജ്യം വിടാൻ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.ലണ്ടനിൽ ഒളിവിൽ കഴിയവെ മദ്ധ്യ ലണ്ടനിലെ മെട്രോ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ശ്രമിച്ച നീരവ് മോദിയെ സ്‌കോർട്ട്ലന്റ് യാർഡ് പൊലീസ് മാർച്ച് 19നാണ് അറസ്റ്റ് ചെയ്തത്. വാൻഡ്സ് വർത്ത് ജയിലിലാണ് 48കാരനായ നീരവ് മോദിയെ പാർപ്പിച്ചിരിക്കുന്നത്.

വാകത്താനത്തും പെൺകുട്ടിയെ ‘തട്ടിക്കൊണ്ടു’ പോകൽ: ഇരയായത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനഞ്ചുകാരി ബാഗുമായി എത്തിയ യുവാവിനെ കണ്ട് ഞെട്ടിവിറച്ച് നിലവിളിച്ചു; നാട്ടുകാർ പിടികൂടിയ യുവാവിന്റെ കഥ കേട്ട് പൊലീസും ഞെട്ടി..!

തേർഡ് ഐ ബ്യൂറോ വാകത്താനം: പട്ടാപ്പകൽ വീടിന്റെ പടികടന്ന് കയ്യിൽ ബാഗുമായി എത്തിയ യുവാവിനെ കണ്ട് പതിനഞ്ചുകാരി നിലവിളിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഭയന്നു പോയ യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെ ഓടിയ നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടി പൊലീസിനു കൈമാറി. പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കണ്ടത് തലശേരിയിൽ നിന്നും ബാഗുമായി ജീവിക്കാൻ എത്തിയ ഒരു പാവം യുവാവിനെ. തിരുവാതുക്കലിനു പിന്നാലെ വാകത്താനത്തും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായതായി വാർത്ത പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. വ്യാഴാഴ്ച വൈകിട്ട് വാകത്താനം ഞാലിയാകുഴിയിലായിരുന്നു […]

തലസ്ഥാനത്തെ ഞെട്ടിച്ച് എസ് എ റ്റി ആശുപത്രിയിലെ നഴ്‌സിനെ പുലർച്ചെ ആബുലൻസ് ഡ്രൈവർ വെട്ടി പരിക്കേൽപ്പിച്ചു

സ്വന്തംലേഖകൻ     തിരുവനന്തപുരം: മെഡിക്കൽ കോളേജ് പഴയ റോഡിൽ യുവതിക്ക് വെട്ടേറ്റു. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് മെഡിക്കൽ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.കൊല്ലം സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ നിഥിൻ (34) ആണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു മെഡിക്കൽ കോളജ് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചിങ്ങവനം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിമറ്റം പൊയ്കത്തലയ്ക്കൽ എബി മോൻ പി.ഡി (44)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 25 ന് വൈകിട്ട്ാണ് അപകടമുണ്ടായത്. ചിങ്ങവനം പുത്തൻപാലത്ത് റോഡ് മുറിച്ച് കടക്കുന്ന എബിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ നിന്നും എത്തിയ എക്‌സ് യുവി വാഹനം വാഗണാർ കാറിലും മറ്റൊരു സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ എബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നാലു ദിവത്തോളം […]

സ്പെഷ്യൽ ഡ്രൈവ്; ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; 23 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം:  ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ നടന്ന വ്യാപക റെയ്ഡിൽ 23 കോട് പാ കേസുകൾ രജിസ്റ്റർ ചെയ്തു.  സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു സ്കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് കർശനമായി തടയുന്നതിനുള്ള മുൻകരുതൽ നടപടി എന്ന നിലക്കാണ് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നത്. കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്തവർക്കും  സ്കൂൾ കുട്ടികൾക്കും മറ്റും വില്പനക്കായി കറുകച്ചാൽ വാഴൂർ റോഡ് ഭാഗത്തു പെട്ടിക്കടയിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു. പ്രതി ബാബു […]

പള്ളിക്കത്തോട്ടിൽ വീട്ടമ്മയുടെ എടിഎം ഉപയോഗിച്ച് തട്ടിപ്പ്: എ ടി എം കാർഡ് ഉപയോഗിച്ച് ഫ്ളിപ്പ്കാർട്ടിൽ നിന്നും സ്വർണം തട്ടിയ പ്രതി പിടിയിൽ

ക്രൈം ഡെസ്ക് പള്ളിക്കത്തോട്: അയൽവാസിയായ മുതിർന്ന വീട്ടമ്മയുടെ എടിഎം കാർഡ് നമ്പർ മനസിലാക്കി അതുപയോഗിച്ചു ഫ്ലിപ്കാർട്ട് വഴി സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ 4 ലക്ഷത്തിൽ പരം രൂപയുടെ സാധനങ്ങൾ വാങ്ങിയ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാൽ അജേഷ് കുമാർ (26) അറസ്റ്റിൽ. പള്ളിക്കത്തോട് സ്വദേശിയായ 73 വയസ്സുള്ള മേരിക്കുട്ടിതന്റെ പാസ്സ്ബുക്ക് ബാങ്കിൽ നിന്നും പതിച്ചു വാങ്ങിയപ്പോഴാണ് അക്കൗണ്ടിൽ നിന്നും പലപ്പോഴായി പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് ഐഎസ്എച്ച്ഓ നോബിൾ എ ജെ, എസ് ഐ […]

ബസ് ജീവനക്കാരെ ആക്രമിച്ച് പണവുമായി കടന്നവർ പിടിയിൽ

സ്വന്തം ലേഖകൻ എരുമേലി പള്ളിപ്പറമ്പിൽ ബസ്സിലെ ജീവനക്കാരെ ബുധനാഴ്ച എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് അതി ക്രൂരമായി ആക്രമിച്ച് പണവുമായി കടന്ന പ്രതികൾ പിടിയിൽ. ചരള പനച്ചിയിൽ നൗഷാദിനെ മകൻ ജെസ്സൽ(24), നേർച്ചപ്പാറ അഖിൽ നിവാസിൽ അജിയുടെ മകൻ അഖിൽ(22) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്. നെടുംകുന്നം സ്വദേശിയായ സന്തോഷിനെ ബസ് സർവീസ് നടത്തി വരവെ ബുധനാഴ്ച നാലുമണിയോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയാത്രക്കാരെ ഇറക്കുന്നതിനിടയിൽ ജെസ്സലും അഖിലും ചേർന്ന് ബസ്സിൽ നിന്നും വലിച്ചിറക്കുകയും സന്തോഷിന്റെ കയ്യിലിരുന്ന ടിക്കറ്റ് മെഷൻ വങ്ങി […]

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തംലേഖകൻ   പെരുമ്പാവൂർ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് മാസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റു. ഈസ്റ്റ് ഒക്കൽ മൈലാച്ചാൽ ചോരനാട്ട് വീട്ടിൽ ബിജു (ഒടിയൻ ബിജു – 35)നാണ് വെട്ടേറ്റത്. ടൂവീലറിൽ പോകവെ ഐമുറി കൂടാലപ്പാട് വച്ചായിരുന്നു ബിജുവിനെ സംഘം ചേർന്ന് വെട്ടിവീഴ്ത്തിയത്. കാലിനും കൈക്കുമാണ് പരിക്ക്. രാത്രിയായതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാത്രിയിൽ അയൽവാസികളുടെ വീടുകളിൽ കയറി ഒളിഞ്ഞുനോട്ടവും അടിവസ്ത്ര മോഷണവും പതിവാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഇയാൾ വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനാണ് പിടിയിലായത്. ജയിലിൽ […]

കെവിൻ കേസിൽ എസ്.ഐയെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു: ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ; നടപടി കെവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ രണ്ടു ദിവസം മുൻപ് സർവീസിൽ തിരിച്ചെടുത്ത ഗാന്ധിനഗർ എസ്.ഐആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ എസ്.ഐ ആയി ഷിബുവിനെ ഇടുക്കിയിൽ നിയമിച്ച നടപടിയും സർക്കാർ മരവിപ്പിച്ചു. കെവിൻ കേസിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ച് വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഷിബു കൊച്ചി റേഞ്ച് ഐ.ജി വിജയ് […]