play-sharp-fill

ബാറിൽ കസേര നീക്കിയതിനെ ചൊല്ലി തർക്കം;യുവാവിനെ കുത്തി വീഴ്ത്തി

സ്വന്തം ലേഖകൻ   പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ബാറിനു പുറത്ത് പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ. പട്ടിക്കാട് കല്ലുവെട്ടി വീട്ടിൽ മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്. അവധി കഴിഞ്ഞ് ജിദ്ദയിലേക്കു മടങ്ങാനിരിക്കെയാണു മരണം. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീമി(27)നെയാണു ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ വെച്ച് കസേര നീക്കിയിട്ടതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘവുമായുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. രാത്രി പത്തരയോടെ പട്ടാമ്പി റോഡിലെ സബ്രീന ബാറിന് സമീപത്താണു സംഭവം. സംഘർഷാവസ്ഥയുണ്ടായതോടെ ഇവരെ ബാറിൽ നിന്നു […]

ഉറങ്ങി കിടന്ന ഒരു വയസ്സുകാരനെ തട്ടിയെടുത്തു ആഭരണങ്ങൾ കവർന്നു

സ്വന്തംലേഖകൻ പെരുമണ്ണ : തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ തട്ടിയെടുത്ത ശേഷം ആഭരണങ്ങൾ കവർന്നു. തുടർന്ന് കുട്ടിയെ വീടിന്റെ കോണിക്കൂട്ടിൽ ഉപേക്ഷിച്ചു മോഷ്ടാവ് മുങ്ങി. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ മകന്റെ ആഭരണങ്ങളാണ് കവർന്നത്.കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന മാതാപിതാക്കൾ തൊട്ടിലിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളിൽ തുണകൾക്കിടയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടി അണിഞ്ഞിരുന്ന ഒരുപവൻ വരുന്ന ഇരുകാലിലെയും തള , ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിൻ, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈൽ ഫോൺ എന്നിവ നഷ്ടമായി.

റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി മോഷ്ടിച്ചു: തമിഴ്‌നാട്ടുകാരായ മോഷണ സംഘം പിടിയിൽ; പിടിയിലായത് ലോറി പൊളിച്ചു വിൽക്കുന്ന വമ്പൻ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമതയിൽ നിന്നും അടിച്ചു മാറ്റിയ ലോറി കിലോമീറ്ററുകൾ അകലെ തമിഴ്‌നാട്ടിൽ കൊണ്ടു പോയി പൊളിച്ചു വിൽക്കുന്ന വമ്പൻ വാഹന മോഷണ സംഘം പിടിയിൽ. കേരളത്തിലെ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ രാത്രിയിലെത്തി മോഷ്ടിച്ചു കടത്തുന്ന വമ്പൻ മോഷണ സംഘത്തിലെ പ്രധാനികളെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട് കന്യാകുമാരി കിരത്തൂർ വടക്കുവിള വീട്ടിൽ സുരേഷ് (28), വട്ടപ്പള്ളിവിളയിൽ തോട്ടവാരം വീട്ടിൽ ആർ.രംഗസ്വാമി (42) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ വി.എസ് പ്രദീപ്കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 16 നായിരുന്നു […]

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് ദൂർബലമാക്കും

സ്വന്തം ലേഖകൻ   കൊച്ചി: ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിനെതിരെ സേവ് ഔർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ . അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയിൽ നിന്നും മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്നാണ് ആരോപണം . ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലൻസിലേക്കാണ് മാറ്റിയത്. വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിൽ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്ന് സേവ് ഔർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു . സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണം ശക്തമാണ്.

വിഷ്ണു സോമസുന്ദറിനെ കണ്ടെത്താനാകാതെ ക്രൈബ്രാഞ്ചും ഡി ആർ ഐയും

സ്വന്തം ലേഖിക തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന െ്രൈകംബ്രാഞ്ചും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആർ.ഐയും ഒരുപോലെ തിരയുന്ന ഒരാളുണ്ട് – വിഷ്ണു സോമസുന്ദരം.വിമാനത്താവളത്തിലെ സ്വർണക്കടത്തിലെ പ്രധാന പ്രതിയായ വിഷ്ണുവിനെ കണ്ടെത്തിയാലേ ഡി.ആർ.ഐ അന്വേഷണം മുന്നോട്ടുപോവൂ. ബാലുവിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തുകാരുടെ കരങ്ങളുണ്ടോ എന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ചിനും വേണ്ടത് വിഷ്ണുവിനെത്തന്നെ.നിയമബിരുദധാരിയാണ് വിഷ്ണു. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ വിഷ്ണു സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ഇയാൾ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തിൽ വെല്ലുവിളിയാവുന്നത്. ഇയാൾ ഇന്ത്യയിൽ ഉണ്ടെന്നാണ് ഡി.ആർ.ഐ പറയുന്നത്.വിഷ്ണുവിന്റെയും സുഹൃത്ത് ജിത്തുവിന്റെയും നേതൃത്വത്തിൽ ഗൾഫിൽ […]

ബാലഭാസ്‌കറിന്റെ മരണം;വാഹനം ഓടിച്ചത് അർജുനാണെന്ന് ദൃക്സാക്ഷികളുടെ മൊഴി

സ്വന്തം ലേഖകൻ   കൊല്ലം: ബാലഭാസ്‌കർ സഞ്ചരിച്ച കാർ പള്ളിമുക്കിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോഴും ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ഉറപ്പിക്കാനാകുംവിധം ദൃക്സാക്ഷികളുടെ മൊഴി. യാത്രയ്ക്കിടെ ബാലഭാസ്‌കർ ജ്യൂസ് കുടിക്കാൻ കയറിയ കൊല്ലം പള്ളിമുക്കിലെ കടയിൽ അപ്പോഴുണ്ടായിരുന്ന ചവറ തെക്കുഭാഗം സ്വദേശികളായ അഖിൽ, ലാൽകൃഷ്ണൻ, ബിനുക്കുട്ടൻ എന്നിവരാണ് ഇന്നലെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കാർ മുന്നോട്ടെടുക്കും മുൻപുതന്നെ ബാലഭാസ്‌കർ പിൻസീറ്റിൽ കിടന്നുവെന്നും മൊഴിയിലുണ്ട്.ബാലഭാസ്‌കർ എത്തുമ്പോൾ അഖിലും സംഘവും ജ്യൂസ് കടയിൽ ഉണ്ടായിരുന്നുവെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ ബന്ധപ്പെട്ട് മൊഴി നൽകാൻ ആവശ്യപ്പെട്ടത്. […]

വിദ്യാഭ്യാസം വിറ്റ് സ്‌കൂളുകൾ സമ്പാദിച്ചത് ലക്ഷങ്ങൾ: കോട്ടയം നഗരത്തിൽ എം.ഡി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയസെക്കൻഡറി സ്‌കൂളിലും വിജിലൻസ് കണ്ടത് ലക്ഷങ്ങളുടെ ക്രമക്കേടുകൾ; സ്‌കൂളുകളിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്നും പിടിച്ചെടുത്തത് ആറുലക്ഷത്തോളം രൂപ

തേർഡ് ഐ ബ്യൂറോ കോട്ടയം: മക്കളെ പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തെ മുതലെടുത്ത് സ്‌കൂൾ മാനേജ്‌മെന്റുകൾ കൊള്ളയടിക്കുന്നതിന്റെ കണക്ക് പുറത്ത്. ജില്ലയിൽ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയർസെക്കൻഡറി സ്‌കൂളിലും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർസെക്കൻഡറി സ്‌കൂളിലും, വൈക്കം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. സ്‌കൂളുകളുടെ തട്ടിപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് കൂട്ടു നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പിമാരായ എസ്.സുരേഷ്‌കുമാർ, എം.കെ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു […]

ഓടുന്ന കാറില്‍ നിന്ന് യുവതി വീണ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; തള്ളിയിട്ടത് കൊല്ലാനെന്ന് വ്യക്തം, സിസിടിവി ക്യാമറയില്‍ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി

സ്വന്തം ലേഖിക ഓടുന്ന കാറിൽ നിന്ന് യുവതി റോഡിലേക്ക് വീണത് ഭർത്താവും വീട്ടുകാരും നടത്തിയ കൊലപാതക ശ്രമമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.ആരതിയുടെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് സംഭവം നടന്നത്. ഇവർക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തർക്കമുണ്ടാകുകയും അരുൺ ആരതിയെ കാറിൽ നിന്നും ചവിട്ടി പുറത്തേക്കിടുകയായിരുന്നു.ഭർത്താവ് മാതാപിതാക്കളുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.ആരതി അരുൺ(38) എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. 2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. […]

കോടികൾ കൈക്കൂലി വാങ്ങിയ അബ്ദുള്ള ഇനി സബ് ജയിലിന്റെ സിമന്റ് തറയിൽ കിടക്കും: ഡോ.അബ്ദുള്ളയ്ക്ക് സസ്‌പെൻഷൻ: കൈക്കൂലിക്കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു: അബ്ദുള്ളയുടെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലാബിൽ നിന്നും നൽകിയ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡോക്ടർ അബ്ദുള്ളയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അബ്ദുള്ളയെ റിമാൻഡ് ചെയ്തു. കൈക്കൂലി വാങ്ങിക്കൂട്ടി ഇന്നലെ വരെ പട്ടുമെത്തയിൽ കിടന്നിരുന്ന അബ്ദുള്ള റിമാൻഡിലായതോടെ സബ് ജയിലിലെ സിമന്റ് തറയിൽ കിടക്കും. ഇതിനിടെ അബ്ദുള്ളയുടെ മുറിയിൽ നിന്നും ലഭിച്ച 28,000 രൂപ ലാബുകളിൽ നിന്നും കമ്മിഷനായി ലഭിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.വയസ്‌ക്കരയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അഴിമതി വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പിടികൂടിയ മർമ്മ സ്‌പെഷഷ്യലിസ്റ്റ് ഡോക്ടർ […]

കളക്ടറോട് കൈക്കൂലി ചോദിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ; ഇപ്പോൾ മാപ്പ് അപേക്ഷയുമായി നെട്ടോട്ടം ഓടുകയാണ്

സ്വന്തം ലേഖിക   മറയൂർ: സംസ്ഥാന പാതയിൽ കേരള- തമിഴ്‌നാട് അതിർത്തിയായ ചിന്നാറിൽ കൊക്കയിലേക്ക് മറിഞ്ഞ കളക്ടറുടെ കാർ എടുക്കാൻ 10,000 രൂപ കൈക്കൂലി ചോദിച്ച് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അഹമ്മദാബാദ് ജില്ലാ കളക്ടറും മറയൂർ മാശിവയൽ സ്വദേശിയുമായ അരുൺ മഹേഷ് ബാബുവിന്റെ കാറാണ് തമിഴ്‌നാട് വനംവകുപ്പ് ചെക്‌പോസ്റ്റിന് സമീപം മറിഞ്ഞത്. കാറിൽ അരുൺ മഹേഷിന്റെ അച്ഛൻ ഷൺമുഖവും അമ്മ പാപ്പാത്തിയും സഹായിയും ഡ്രൈവർ ശെൽവരാജുമാണ് ഉണ്ടായിരുന്നത്. വനംവകുപ്പിന്റെ ജീപ്പ് കടന്നു പോകാനായി റോഡരികിലേക്ക് ഒതുക്കിയപ്പോൾ കാർ […]