play-sharp-fill

ഹോസ്റ്റലിൽ നിന്ന് മാർക്കറ്റിൽ പോയ പെൺകുട്ടികളെ കണ്ടെത്തിയത് ആയിരം കിലോമീറ്റർ അകലെ നിന്ന്: അടൂരിൽ മുങ്ങിയവരെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്നും; അടൂരിലെ പെൺകുട്ടികളുടെ കാണാതാകലിന് പിന്നിലെന്ത്

സ്വന്തം ലേഖകൻ അടൂർ: ഹോസ്റ്റലിൽ നിന്നും മാർക്കറ്റിലേയ്ക്ക് പോയ പെൺകുട്ടിളെ പിന്നീട് വീട്ടുകാർ കണ്ടത് ആയിരം കിലോമീറ്റർ അകലെ നിന്ന്. ഹോസ്റ്റലിൽ നിന്നും ഇപ്പം വരാമെന്നറിയിച്ച് പുറത്തേയ്ക്ക് പോയ മൂന്നു കുട്ടികളെയാണ് അടൂരിൽ നിന്നും ആയിരം കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിൽ കണ്ടെത്തിയത്. മൂന്ന് നഴ്‌സിങ് വിദ്യാർത്ഥിനികളെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലൂടെ ട്രെയിനിൽ യാത്ര ചെയ്യവേ റെയിൽവേ പൊലീസ് കണ്ടെത്തിയത്. എന്തിന് പോയി, എങ്ങിനെ പോയി തുടങ്ങിയ വിവരങ്ങളൊന്നും പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല. വിദ്യാർത്ഥിനികളിൽ ഒരാൾ പുണെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്പൂർ സ്വദേശിനികളാണ് മറ്റുള്ളവർ. ഇവർ […]

സെക്യൂരിറ്റി മദ്യക്കുപ്പി മോഷ്ടിച്ചു: ഒടുവിൽ മൊബൈൽ ക്യാമറയിൽ കുടുങ്ങി; എരുമേലിയിലെ മദ്യ വിൽപ്പനശാലയിലെ മോഷ്ടാവ് കുടുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ആരും അറിയാതെ മദ്യക്കുപ്പികൾ അടിച്ച് മാറ്റി അരയിൽ തിരുകിയിരുന്ന മദ്യവിൽപന ശാലയിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസ് കടവുങ്കൽ ജീവനക്കാരുടെ മൊബൈൽ ക്യാമറയിൽ കുടുങ്ങി. എരുമേലിയിലെ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ച് അരയിൽ തിരുകി അടിച്ച് മാറ്റിയ സെക്യൂരിറ്റി ജീവനക്കാരനാണ് ജീവനക്കാർ സ്ഥാപിച്ച മൊബൈൽ കാമറയിൽ കുടുങ്ങിയത്. ഇത്തരത്തിൽ പതിനയ്യായിരം രൂപയ്ക്ക് മുകളിലുള്ള മദ്യക്കുപ്പികൾ ഇയാൾ മോഷ്ടിച്ചിട്ടുള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം എരുമേലിയിലെ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലയിലായിരുന്നു സംഭവം. ഇവിടെ നിന്ന് സ്ഥിരമായി മദ്യക്കുപ്പികൾ കാണാതായിരുന്നു. ഇവിടുത്തെ […]

തിരുനക്കര ക്ഷേത്രത്തിനു സമീപം മാലപൊട്ടിക്കാൻ ശ്രമം: തയ്യൽക്കടയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ശേഷം ഇറങ്ങിയോടിയ ചങ്ങനാശേരി സ്വദേശിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു; പിടികൂടിയത് നാട്ടുകാർ ചേർന്ന്

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിലെ തയ്യൽക്കടയിലെ ജോലിക്കാരിയായ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറി. ചങ്ങനാശേരി സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ പിടികൂടിയത്. പ്രദോഷ ദിവസമായ വെള്ളിയാഴ്ച  വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി നിന്നതെന്നാണ് ലഭിക്കുന്ന സൂചന. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേ നടയിലെ പടികൾക്ക് സമീപത്ത് വൈകിട്ട് ഏഴു മണിമുതൽ യുവാവ് നിൽക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കയ്യിലൊരു ഹെൽമറ്റുമായി ഇയാൾ […]

ഹരിത ഫൈനാൻസിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്

സ്വന്തം ലേഖിക നെടുങ്കണ്ടം: നെടുങ്കണ്ടം തൂക്കുപാലത്ത് ഹരിതാ ഫൈനാൻസിന്റെ മറവിൽ നടന്നത് കോടികളുടെ ഇടപാട്. ആസൂത്രിതമായി മാസങ്ങൾക്ക് മുമ്പേ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ഓഫീസ് തുറന്നത് കഴിഞ്ഞ മാസം മാത്രമാണ്.മാസങ്ങൾക്കു മുമ്പേ ആളുകളുടെ കൈയിൽ നിന്നും വായ്പ നൽകാമെന്ന വ്യവസ്ഥയിൽ നേരിട്ട് തുക സമാഹരിച്ചതായാണ് ആരോപണം ശക്തമായിരിക്കുന്നത്. വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, സ്വയം തൊഴിൽ സംരംഭകർ തുടങ്ങി നിരവധി പേരിൽ നിന്നും ഇത്തരത്തിൽ വൻതുക സമാഹരിച്ചതിനു ശേഷമാണ് അഞ്ചുപേരടങ്ങുന്ന ജെ.എൽ.ജികൾ രൂപീകരിച്ച് ഒരുലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് വാഗ്ദാനം […]

ഓൺലൈൻ കഞ്ചാവ് കച്ചവടം; യൂബർ മറയാക്കി കച്ചവടം ചെയ്ത പത്തംഗസംഘം വൈക്കത്ത് പിടിയിൽ

സ്വന്തം ലേഖകൻ വൈക്കം : യൂബർ ഫുഡ് ഡെലിവറിയുടെ മറവിൽ ഹൈടെക് രീതിയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന പത്തംഗ സംഘത്തെ എക്സൈസ് പിടികൂടി. എറണാകുളം മരടിലെ ഫ്‌ലാറ്റിൽ വാടകയ്ക്ക് മുറിയെടുത്ത് കഞ്ചാവ് വിറ്റുവന്ന വൈക്കം പടിഞ്ഞാറ്റിൻചേരി കൊച്ചാലുങ്കൽ കെ.അനന്തു (21), വെച്ചൂർ ബിൽബി ഭവനിൽ ബിബിൻ (23) ചേർത്തല തണ്ണീർമുക്കം നോർത്ത് പടനിലത്ത് ജോസഫ് ടോം (22), തണ്ണീർമുക്കം നോർത്ത് കുന്നച്ചാൽ ഗോകുൽ തിലക് (22), ചേർത്തല വാരനാട് മണവേലിക്കര ചിറക്കത്തറ ജിതിൻ പോൾ (22), വെച്ചൂർ അച്ചിനകം കളരിക്കൽ തറയിൽ ബെൻ സുധീഷ്(22), […]

ടിപ്പറിന്റെ അമിത വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല് തല്ലിയൊടിച്ചു

സ്വന്തം ലേഖിക വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന് ക്രൂരമർദ്ദനം. വരാപ്പുഴ സ്വദേശിയായ പ്രവീൺ കുമാറിനാണ് മർദ്ദന മേറ്റത്. മകനെ സ്‌കൂളിലാക്കാൻ പോവുകയായിരുന്ന പ്രവീണിന്റെ കാൽ ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചു.കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്.സ്‌കൂൾ സമയത്ത് അമിത വേഗതയിൽ ടിപ്പർ ഓടിച്ചു പോയതിനെ തുടർന്നുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. മകന്റെ മുന്നിൽ വച്ചാണ് പ്രവീണിന്റെ കാൽ തല്ലി ഒടിച്ചത്.മകനുമായി സ്‌കൂളിലേക്കു പോകും വഴി അമിത വേഗതയിൽ എത്തിയ ടിപ്പർ ബൈക്കിൽ ഇടിക്കുമെന്ന സ്ഥിതിയെത്തി. ഇതോടെ […]

മോഷണത്തിനിടെ കുഞ്ഞ് കരഞ്ഞു; കുഞ്ഞിന്റെ വാ പൊത്തി പിടിച്ച് ടെറസിൽ കൊണ്ട് കിടത്തിയ ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നു

സ്വന്തം ലേഖിക കോഴിക്കോട്: പന്തീരങ്കാവിൽ കവർച്ച നടത്തുന്നതിനിടെ തൊട്ടിലിൽ കിടന്ന ഒരുവയസുള്ള കുഞ്ഞിനെയാണ് കള്ളൻ ടെറസിൽ കൊണ്ട് കിടത്തിയത്. മോഷണശ്രമം നടത്തുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോൾ വാ പൊത്തി,വീണ്ടും കുഞ്ഞ് കരഞ്ഞ് വീട്ടുകാർ ഉണരാതിരിക്കാനാണ് ടെറസിൽ കൊണ്ടിട്ടത്. ഒരുമൊബൈല് ഫോണും കുഞ്ഞിൻറെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണവും മോഷണം പോയി. പന്തീരീങ്കാവ് സ്വദേശി മാമുക്കോയയുടെ വീട്ടിലാണ് സംഭവം. രാത്രി ഒരു മണികഴിഞ്ഞാണ് മാമുക്കോയ ഉറങ്ങിയത്. രണ്ടരയായപ്പോ കുഞ്ഞിൻറെ കരച്ചില് കേട്ട് ഞെട്ടി എഴുന്നേറ്റു.ലൈറ്റിട്ടുനോക്കിയപ്പോൾ തൊട്ടിലില് കിടത്തിയ കുട്ടിയെ കാണാനില്ല. കരച്ചില് കേൾക്കുന്നത് വീടിൻറെ ടെറസിൽ നിന്നും. ടെറസിലെ […]

അതിരാവിലെ കേൾക്കുന്നത് കേട്ടാലറയ്ക്കുന്ന അസഭ്യം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിക്കുന്ന ഉന്നതർ സിഐമാരെ അടക്കം പറയുന്നത് പച്ചമലയാളം തെറി: നവാസിനെ കാണാതായതിന് പിന്നിൽ പൊലീസിലെ അമിത ജോലിഭാരവും സമ്മർദവും; അമിത സമ്മർദത്തിൽ അടിതെറ്റി പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ കോട്ടയം: പൊലീസ് സേനയിലെ ഓരോ ഉദ്യോഗസ്ഥരും അതിരാവിലെ കേൾക്കുന്ന അസഭ്യ വർഷത്തിന്റെയും അമിത സമ്മർദത്തിന്റെയും ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്നാണ്  കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ നിന്നും കാണാതായ സിഐയുടെ അനുഭവം. സാട്ടായെന്ന പേരിലും റോൾകോൾ എന്ന പേരിലും വയർലെസ് സെറ്റിലൂടെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും നേരിടേണ്ടി വരുന്ന വൻ മാനസിക സമ്മർദവും അസഭ്യവുമാണ്. ചെറിയ പിഴവുകൾക്കു പോലും സബ് ഡിവിഷനിലെയും, ജില്ലയിലെയും മുഴുവൻ പൊലീസുകാരും കേൾക്കെ വയർലെസ് സെറ്റിലൂടെയാണ് അസഭ്യം നേരിടേണ്ടി വരിക. ഇതൊന്നും കൂടാതെയാണ് എസ്.പിയുടെയും ഡിവൈഎസ്പിയുടെയും […]

എ ടി എം നന്നാക്കാൻ എന്ന വ്യാജേന ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എ ടി എം കുത്തിതുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖിക ആലപ്പുഴ: ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാർ ആണ് അറസ്റ്റിലായത്. രാവിലെ കണിച്ചുകുളങ്ങര ടൗണിൽ കട തുറക്കാനെത്തിയ വ്യാപാരികൾ ശബ്ദം കേട്ട് എംടിഎം കൗണ്ടറിന് സമീപത്ത് ചെന്നപ്പോൾ ഉളിയും ചുറ്റികയും ഉപോഗിച്ച് എംടിഎം കൗണ്ടർ പൊളിക്കുന്ന ശ്രീകുമാറിനെയാണ് കണ്ടത്. ചോദിച്ചപ്പോൾ എടിഎം മെക്കാനിക്ക് ആണെന്നായിരുന്നു ഇയാളുടെ മറുപടി.എന്നാൽ സംശയം തോന്നിയ വ്യാപാരികൾ പോലീസിൽ വിവരറിയിക്കുകയും പോലീസെത്തി ഇയാളെ പിടികൂടുകയും ചെയ്തു. തനിക്കൊപ്പം മറ്റ് ചിലർ കൂടി ഉണ്ടെന്നും കേടായ എംടിഎം […]

അതിരുവിട്ട എസിപിയുടെ അസഭ്യ വർഷം: സത്യസന്ധനായ സർക്കിൾ ഇൻസ്‌പെക്ടറെ കാണാതായിട്ട് 30 മണിക്കൂർ: തുമ്പില്ലാതെ പൊലീസ് വട്ടം കറങ്ങുന്നു; ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരന് എങ്ങിനെ നീതി ലഭിക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി: സെൻട്രൽ സ്‌റ്റേഷനിലെ സി.ഐ നവാസിനെ കാണാതായി 30 മണിക്കൂർ പിന്നിട്ടിട്ടും ഇദ്ദേഹത്തെപ്പറ്റി തുമ്പൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തേയ്ക്ക് പോകുകയാണെന്നും, ഒരു യാത്രയുണ്ടെന്നും ഭാര്യയ്ക്ക് സുഖമില്ലെന്നും അവസാനം അയച്ച വാട്‌സ്അപ്പ് സന്ദേശം മാത്രമാണ് ഇപ്പോൾ പൊലീസിനു ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഇദ്ദേഹം കായംകുളം വരെ എത്തിതയാതി വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ഫോണും, സിം കാർഡും സ്‌റ്റേഷനിൽ ഏൽപ്പിച്ച സിഐ അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീട്, തന്റെ പഴ്‌സൺ മൊബൈൽ ഫോണും സിഐ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. ബന്ധുവിന് ഏറ്റവും ഒടുവിൽ അയച്ച വാട്‌സ്അപ്പ് […]