ഹോസ്റ്റലിൽ നിന്ന് മാർക്കറ്റിൽ പോയ പെൺകുട്ടികളെ കണ്ടെത്തിയത് ആയിരം കിലോമീറ്റർ അകലെ നിന്ന്: അടൂരിൽ മുങ്ങിയവരെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്നും; അടൂരിലെ പെൺകുട്ടികളുടെ കാണാതാകലിന് പിന്നിലെന്ത്

ഹോസ്റ്റലിൽ നിന്ന് മാർക്കറ്റിൽ പോയ പെൺകുട്ടികളെ കണ്ടെത്തിയത് ആയിരം കിലോമീറ്റർ അകലെ നിന്ന്: അടൂരിൽ മുങ്ങിയവരെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്നും; അടൂരിലെ പെൺകുട്ടികളുടെ കാണാതാകലിന് പിന്നിലെന്ത്

Spread the love

സ്വന്തം ലേഖകൻ

അടൂർ: ഹോസ്റ്റലിൽ നിന്നും മാർക്കറ്റിലേയ്ക്ക് പോയ പെൺകുട്ടിളെ പിന്നീട് വീട്ടുകാർ കണ്ടത് ആയിരം കിലോമീറ്റർ അകലെ നിന്ന്. ഹോസ്റ്റലിൽ നിന്നും ഇപ്പം വരാമെന്നറിയിച്ച് പുറത്തേയ്ക്ക് പോയ മൂന്നു കുട്ടികളെയാണ് അടൂരിൽ നിന്നും ആയിരം കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിൽ കണ്ടെത്തിയത്.
മൂന്ന് നഴ്‌സിങ് വിദ്യാർത്ഥിനികളെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലൂടെ ട്രെയിനിൽ യാത്ര ചെയ്യവേ റെയിൽവേ പൊലീസ് കണ്ടെത്തിയത്. എന്തിന് പോയി, എങ്ങിനെ പോയി തുടങ്ങിയ വിവരങ്ങളൊന്നും പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല.

വിദ്യാർത്ഥിനികളിൽ ഒരാൾ പുണെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്പൂർ സ്വദേശിനികളാണ് മറ്റുള്ളവർ. ഇവർ മൂവരും കൂടി ഹോസ്റ്റലിൽ നിന്ന് മാർക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ഹോസ്റ്റൽ അധികൃതരാണ് വിദ്യാർത്ഥിനികളെ കാണാനില്ലെന്നു കാട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. എന്നാൽ ഇടയ്ക്ക് ചില സമയങ്ങളിൽ ഇത് ഓൺ ആയിരുന്നതായും കണ്ടെത്തി. അതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് ഇവരുടെ ഫോൺ പിന്തുടർന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് ഹോസ്റ്റലിൽ നിന്നും മാർക്കറ്റിലേക്കു പോയ വിദ്യാർത്ഥിനികൾ തിരികെ ഹോസ്റ്റലിൽ എത്തിയിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നഴ്സിങ് ഹോമിന് മുന്നിലെ സ്റ്റേഷനറി കടയിൽ നിന്നും പെൻസിൽ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയിൽ മൂവരും കയറിപോകുന്നത് ചിലർ കണ്ടിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം ഇവരുടെ ഫോണുകൾ ചെങ്ങന്നൂർ ടവറിന്റെ പരിധിയിലുണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ പിന്നീട് മൊബൈലുകൾ സ്വിച്ച് ഓഫ് ആയതോടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചു. ഇവരുടെ ആൺ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തിയത്. പരാതിയിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥാപന അധികൃതരുടേയും, പെൺകുട്ടികളുടെ ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു.

മൂവരും പുനെ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് പൊയിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതനുസരിച്ച് റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടും അന്വേഷണം ആരംഭിച്ചിരുന്നു.