play-sharp-fill

അഴിമതിക്കാരെ സംരക്ഷിച്ച് സർക്കാർ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസി.എൻജിനീയർക്ക് 24 മണിക്കൂർ കഴിഞ്ഞിട്ടും സസ്‌പെൻഷനില്ല; വനിതാ എൻജിനീയറെ സ്ഥലം മാറ്റിയത് കുമാരനല്ലൂരിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എല്ലാ വിധ സംരക്ഷണവും ഉറപ്പാക്കി സംസ്ഥാന സർക്കാർ. കോട്ടയം നഗരസഭ ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ നഗരസഭയിലെ അസി.എൻജിനീയറെ 24 മണിക്കൂർ പൂർത്തിയായിട്ടും ഇതുവരെയും സർക്കാർ സസ്‌പെന്റ് ചെയ്തിട്ടില്ല. വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ സ്ഥലം മാറ്റിയ നടപടി ഉടൻ തന്നെ കോട്ടയം നഗരസഭ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിന് ഇവരെ പുറത്താക്കണമെന്ന് കാട്ടി നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന റിപ്പോർട്ടും അയച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇവരെ സസ്‌പെന്റ് ചെയ്യുന്നതിനുള്ള […]

മിഷേൽ ഷാജിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം ;സിസിടിവി ദൃശ്യത്തിൽ കണ്ട രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു: ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയുടെ ദുരൂഹസാചര്യത്തിലുള്ള മരണം,രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വീണ്ടും ആരംഭിച്ചു. സി.എ. വിദ്യാർഥിനി മിഷേൽ ഷാജിയെയാണ് ഒന്നര വർഷം മുമ്പ് കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിഷേലിനെ ബൈക്കിൽ പിന്തുടർന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുകയാണ്. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരസ്യം നൽകി.2017 മാർച്ച് അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ രണ്ട് പേർക്കായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. […]

ഗുരുവായൂരിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ

സ്വന്തം ലേഖകൻ ഗുരുവായൂർ: ഗുരുവായൂരിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയെയാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറെനടയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്.കോയമ്പത്തൂരിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. പോലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി.തീരമേഖല കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു […]

തിരുവല്ലയിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച്‌ കത്തിച്ച കേസ് ; കുറ്റപത്രം സമർപ്പിച്ചു,പ്രതിയുടെ ജാമ്യത്തിനായി ഇതുവരെ ആരും വന്നില്ലെന്ന് തിരുവല്ല പൊലീസ്

സ്വന്തം ലേഖിക തിരുവല്ല: തിരുവല്ലയിൽ പെൺകുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതി കൊല നടത്തിയതെന്നാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.അതേസമയം ജയിൽ കഴിയുന്ന പ്രതി അജിൻ റെജി മാത്യുവിന്റെ ജാമ്യത്തിനായി ബന്ധുക്കൾ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.പരമാവധി ശിക്ഷ ലഭിക്കത്തക്കവിധം പഴുതടച്ച കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ, ഇരുവരുടെയും അധ്യാപകരും സുഹൃത്തുക്കളുമടക്കം 90 പേരുടെ സാക്ഷി മൊഴികൾ, തൊണ്ണുറോളം രേഖകൾ എന്നിവയും […]

ടിക് ടോക് പ്രണയം ചതിച്ചു;കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കേരള പൊലീസ് അകത്താക്കി

സ്വന്തം ലേഖിക ചാവക്കാട്: ഒന്നേകാൽ വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്, ടിക് ടോക്കിൽ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ വിവാഹം കഴിച്ച യുവതി വെട്ടിലായി. വിവാഹിതയും അമ്മയുമാണെന്ന സത്യം മറച്ചുവച്ചായിരുന്നു കാമുകനെ വരിച്ചത്. ഇക്കാര്യമറിഞ്ഞ കാമുകൻ താലികെട്ടി മണിക്കൂറുകൾക്കുള്ളിൽ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം കേസിൽ കുടുങ്ങിയ യുവതി റിമാൻഡിലുമായി. ഇവരുടെ ഭർത്താവ് വിദേശത്താണ്.ചാവക്കാട് എടക്കഴിയൂരിലാണ് സിനിമയെ വെല്ലുന്ന കാര്യങ്ങൾ അരങ്ങേറിയത്. എടക്കഴിയൂർ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി വെള്ളിയാഴ്ച കുട്ടിയെ അയൽവാസിയുടെ അടുക്കലാക്കി കണ്ണൂർ മയ്യിൽ സ്വദേശിയായ കാമുകനടുത്തേക്കാണ് പോയത്. കടയിൽ […]

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസെടുത്തു

സ്വന്തം ലേഖിക മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി യുവതി. ബിഹാർ സ്വദേശിനിയാണ് വിവാഹ വാഗ്ദാനം നൽകി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇവർ മുംബയ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും അന്ധേരി ഓഷിവാര പൊലീസിൽ നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. 2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന 33 കാരിയാണ് […]

കണ്ണടച്ച് നഗരസഭയിലെ ക്യാമറകൾ: അഴിമതിക്കാർക്ക് കുടപിടിച്ച് രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം; കുത്തഴിഞ്ഞ പുസ്തകമായി കോട്ടയം നഗരസഭ; നഗരസഭയിലെ കൊടുംകൊള്ള തടയാനാവാതെ രാഷ്ട്രീയ നേതൃത്വം; പരാതിക്കാരനെ പിൻതുടർന്ന് കൈക്കൂലി ചോദിച്ച് വാങ്ങി അഴിമതിക്കാരിയായ വനിതാ രത്‌നം; ഓഫിസിലിരുന്ന് മദ്യപിച്ചിരുന്നതായും പരാതി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിലെ കൊടുംകൊള്ളയും കൈക്കൂലിയും തടയാനാവാതെ രാഷ്ട്രീയ നേതൃത്വം. ജീവനക്കാരുടെയും ഓഫിസിലെത്തുന്ന സാധാരണക്കാരുടെയും സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകൾ പോലും കൈക്കൂലിക്കൊള്ളക്കാർ സ്വിച്ച് ഓഫ് ചെയ്തു വച്ചു. ഓഫിസുകളിലെ ജീവനക്കാരെ മറച്ച് ക്യാബിനുകൾ കൂടി സ്ഥാപിച്ചതോടെ നഗരസഭയിലെ ഓരോ ജീവനക്കാര്ക്കും സുഖമായി കൈക്കൂലി വാങ്ങാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. തിങ്കളാഴ്ച കൈക്കൂലിക്കേസിൽ അറസ്റ്റിലായ കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അസി.എൻജിനീയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനിൽ എം.പി ഡെയ്സിയെ വിജിലൻസ് പിടികൂടിയതോടെയാണ് വീണ്ടും നഗരസഭയിലെ കൈക്കൂലിയും അഴിമതിയും വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. […]

അടിതൊട്ട് മുടി വരെ അഴിമതി: നാലാഴ്ചയ്ക്കിടെ പിടിയിലായത് നഗരസഭയിലെ മൂന്നു കൊള്ളക്കാർ; വിജിലൻസ് വേട്ടയിൽ ഒരു മാസത്തിനിടെ കുടുങ്ങിയത് നാലാമത്തെ സർക്കാർ ജീവനക്കാരൻ; അഴിമതിക്കെതിരെ കോട്ട തുറന്ന് കോട്ടയത്തെ വിജിലൻസ് സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം ജില്ല കൈവെള്ള പോലെ സുപരിചിതമായ പൊലീസ് ഉദ്യോഗസ്ഥർ ഒന്നിച്ച് ചേർന്നതോടെ കോട്ടയത്തെ വിജിലൻസ് സംഘം അഴിമതിക്കാർക്ക് പേടി സ്വപ്നമായി മാറുന്നു. ഒരു ഡോക്ടർ അടക്കം അഴിമതിയുടെ വീരൻമാരായ രാവണന്മാരെ പിടികൂടിയ വിജിലൻസ് സംഘം തുറന്നു വിട്ടത് അഴിമതി രഹിത പോരാട്ടത്തിന്റെ ഭൂതത്തെയാണ്. തുടർച്ചയായി റെയ്ഡുകളും, അറസ്റ്റുകളുമുണ്ടായതോടെ ജില്ലയിലെ വിജിലൻസിലേയ്ക്ക് പരാതികളുടെ ഒഴുക്കാണ്. ഓരോ വകുപ്പിലെയും അഴിമതിക്കാരുടെ നീണ്ട പട്ടിക തന്നെ ഇതോടെ ജില്ലയിലെ വിജിലൻസ് സംഘം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 25 ന് നഗരസഭ സോണൽ ഓഫിസിലെ […]

നഗരസഭയിലെ വനിതാ അസി.എൻജിനീയർ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി: പിടിയിലായത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് നഗരസഭയിലെ വൻ അഴിമതിക്കാരി; ഒരു മാസത്തിനിടെ പിടിയിലായത് രണ്ടാമത്തെ ജീവനക്കാരൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ  ഒരു മാസത്തിനിടെ നഗരസഭയിലെ രണ്ടാമത്തെ ജീവനക്കാരിയും പിടിയിൽ. നഗരസഭ എൻജിനീയറിംങ് വിഭാഗത്തിലെ അസി. എൻജിനീയർ എം.പി ഡെയ്‌സിയെയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് അയച്ച പരാതിക്കാരനിൽ നിന്നും നോട്ട് കയ്യിൽ വാങ്ങാതിരുന്ന ജീവനക്കാരി, നോട്ട് മേശയിൽ ഇടാൻ നിർദേശിക്കുകയായിരുന്നു. ബ്യൂഫിനോഫ്തലിൻ പൗഡർ കയ്യിൽ പറ്റാതിരുന്നതിനാൽ, സാങ്കേതികമായി ഇവർ കൈക്കൂലി വാങ്ങിയത് തെളിയിക്കാൻ വിജിലൻസിന് സാധിച്ചില്ല. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസിന് സാധിക്കാതെ പോയത്. കഴിഞ്ഞ ഏപ്രിൽ 16 നാണ് സംഭവങ്ങൾ […]

ബാലഭാസ്‌കറിന്റെ ദൂരൂഹ മരണം;സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആർഐ ഓഫീസിൽ കീഴടങ്ങി. ഡിആർഐ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിനോട് ഇന്ന് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്‌ക്കറിന്റെ മുൻ കോർഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഡിആർഐയും ക്രൈംബ്രാഞ്ചും ഊർജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.അതേസമയം സ്വർണക്കടത്തു കേസിൽ […]