അഴിമതിക്കാരെ സംരക്ഷിച്ച് സർക്കാർ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസി.എൻജിനീയർക്ക് 24 മണിക്കൂർ കഴിഞ്ഞിട്ടും സസ്‌പെൻഷനില്ല; വനിതാ എൻജിനീയറെ സ്ഥലം മാറ്റിയത് കുമാരനല്ലൂരിലേയ്ക്ക്

അഴിമതിക്കാരെ സംരക്ഷിച്ച് സർക്കാർ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസി.എൻജിനീയർക്ക് 24 മണിക്കൂർ കഴിഞ്ഞിട്ടും സസ്‌പെൻഷനില്ല; വനിതാ എൻജിനീയറെ സ്ഥലം മാറ്റിയത് കുമാരനല്ലൂരിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എല്ലാ വിധ സംരക്ഷണവും ഉറപ്പാക്കി സംസ്ഥാന സർക്കാർ. കോട്ടയം നഗരസഭ ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ നഗരസഭയിലെ അസി.എൻജിനീയറെ 24 മണിക്കൂർ പൂർത്തിയായിട്ടും ഇതുവരെയും സർക്കാർ സസ്‌പെന്റ് ചെയ്തിട്ടില്ല. വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ സ്ഥലം മാറ്റിയ നടപടി ഉടൻ തന്നെ കോട്ടയം നഗരസഭ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിന് ഇവരെ പുറത്താക്കണമെന്ന് കാട്ടി നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന റിപ്പോർട്ടും അയച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇവരെ സസ്‌പെന്റ് ചെയ്യുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ചിട്ടില്ല. കോട്ടയം നഗരസഭ ഓഫിസിലെ അസി.എൻജിനീയർ കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്ക പൂയപ്പള്ളി ജിജോ ഭവനിൽ എം.പി ഡെയ്‌സിയെയാണ് കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
ഇവർക്കെതിരെ നേരത്തെയും നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവരെ പിടികൂടാൻ വിജിലൻസ് പദ്ധതി തയ്യാറാക്കിയത്. കൈക്കൂല നൽകാതെ ഒരു ഫയൽ പോലും നീക്കില്ലെന്ന് ഇവർക്കെതിരെ നേരത്തെ തന്നെ വിജിൻസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇവരെ നേരത്തെ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന തന്നെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും ഇവർ കൈക്കൂലി വാങ്ങുകയായിരുന്നു. തുടർന്നാണ് വിജിലൻസ് നടപടി ശക്തമാക്കിയത്.
കഴിഞ്ഞ മേയ് 25 ന് വിജിലൻസ് പിടിയിലായ റവന്യു ഇൻസ്‌പെക്ടർ പ്രമോദിനെ തൊട്ടടുത്ത മണിക്കൂറിൽ തന്നെ നഗരസഭ അധികൃതർ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ, നഗരസഭയുടെ പരിധിയിൽ നി്ന്നും പുറത്തു നിൽക്കുന്ന ഡെയ്‌സിയെ സസ്‌പെന്റ് ചെയ്യാൻ സർക്കാരിനു കത്തെഴുതി കാത്തിരിക്കുകയാണ് നഗരസഭ അധികൃതർ.