play-sharp-fill

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇടുക്കി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ബന്ധു പിടിയിൽ. മൂന്നാർ സ്വദേശിയായ 21 കാരനെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനൽക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാൻ ഇയാൾ ദിവസവും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഇത്തരത്തിൽ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. മാതാവിന്റെ പരാതിയിലാണ് മൂന്നാർ പോലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

യുവാവ് ഭാര്യയേയും ഭാര്യാമാതാവിനെയും കുത്തി; ഭാര്യമാതാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക   തിരുവനന്തപുരം: യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തി.ഭാര്യമാതാവ് വസുമതി (65) തൽക്ഷണം മരിച്ചു.കുത്തേറ്റ ഭാര്യ സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണം.നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം. ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയ സന്തോഷ് അപ്പോൾ തന്നെ അവിടെ നിന്നും കടന്നു കളഞ്ഞു. യുവാവിനായി നഗരൂർ പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

കുടുംബത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന ദോഷങ്ങൾക്ക് പരിഹാരം കാണാൻ വന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ജോത്സ്യൻ അറസ്റ്റിൽ

സ്വന്തം ലേഖിക റാന്നി; മന്ത്രവാദവും ജോലി വാഗ്ദാനവും നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. കുടുംബത്തിൽ അടിക്കടിയുണ്ടാകുന്ന ദോഷങ്ങൾക്കു പരിഹാരം കാണാൻ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് 1.65 ലക്ഷം രൂപ പലപ്പോഴായി വീട്ടുകാരിൽ നിന്ന് വാങ്ങിയത്.പെരുനാട്ടിലുള്ള അഭിലാഷിന്റെ ബന്ധുവിന്റെ കുടുംബത്തെയാണ് മന്ത്രവാദം നടത്താമെന്നു പറഞ്ഞ് രൂപ കൈക്കലാക്കിയത്. കേസിൽ അട്ടച്ചാക്കലിൽ താമസിക്കുന്ന കോന്നി താഴം പാലയ്ക്കൽ സ്വദേശി അഭിലാഷ്്(38) ആണ് അറസ്റ്റിലായത്.ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നിരവധി കേസുകളും പുറത്തു വന്നു. കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളിൽ നിന്നുമായി […]

വീണ്ടും സ്വർണ്ണക്കടത്ത് ; യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിൽ.ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. രണ്ടര കിലോ സ്വർണ്ണവുമായി ദുബായിലേക്ക് കടന്ന ഇവർ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.അതേസമയം ഒരേ വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിൽ വന്നിറിങ്ങിയ രണ്ടു മലയാളി യുവാക്കളിൽ നിന്ന് 29.15 ലക്ഷം രൂപ വരുന്ന സ്വർണ്ണം പിടികൂടിയിരുന്നു. ശനിയാഴ്ച രാവിലെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് കുനിയ കാളിയടുക്കം അഹമദ് മൻസിലിലെ ഷിഹാബുദീൻ (25), ബദിയടുക്ക നെക്രാജെ കോലാരി വീട്ടിൽ ബദ്രുമുനീർ (25) എന്നിവരാണ് കസ്റ്റംസ് […]

പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറുന്നുവോ: വീടിനുള്ളിൽ കിടന്ന യുവതിയ്ക്ക് നേരെ വീണ്ടും പെട്രോൾ ആക്രമണം; കിടപ്പുമുറിയുടെ ഓട് ഇളക്കിമാറ്റി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു: പ്രാണരക്ഷാർത്ഥം ഓടിയ പെൺകുട്ടി രക്ഷപെട്ടു; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുകളിൽ കയറി ഓട് ഇളക്കിമാറ്റി മുറിയ്ക്കുള്ളിലേയ്ക്ക് പെട്രോൾ ഒഴിച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയിൽ പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ വടശ്ശേരിക്കോണം ചാണിക്കൽ ചാമവിളവീട്ടിൽ ഷിനു (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുംമുൻപേയാണ് യുവതിയ്ക്കു നേരെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനുള്ള ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പെൺകുട്ടി ചാത്തന്നൂർ […]

സൗമ്യയെ കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന നീല ഷർട്ടുകാരൻ ആര്..? പൊലീസുകാരിയെ കൊലപ്പെടുത്തിയതിൽ ദുരൂഹത വർധിക്കുന്നു; അജാസിന്റെ കാറോടിച്ചത് മറ്റൊരാളെന്ന് സൂചന; പ്രതി അജാസിന്റെ വൃക്കകൾ തകരാറിൽ; ന്യൂമോണിയയും പിടിപെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ: വനിതാ പൊലീസുകാരി സൗമ്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുമ്പോൾ അജാസിനൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നതായുള്ള സൂചനകൾ പുറത്ത്. സൗമ്യയെ കൊലപ്പെടുത്തുമ്പോൾ അജാസിനൊപ്പം നീല ഷർട്ട് ധരിച്ച ആളുണ്ടായിരുന്നെന്ന ബന്ധുക്കളുടെപരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്പി. അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല. പഴുതുകൾ അടച്ചുള്ള അന്വേഷണത്തിനാകും ശ്രമം. അജാസ് എത്തിയ കാറിനെ കേന്ദ്രീകരിച്ചാണ് ദുരൂഹതകൾ. വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നാണ് സംശയം. സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തിയതും ഈ ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറിൽ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ടാണ് വിശദ അന്വേഷണം വേണ്ടി […]

അഴിമതിക്കാരിയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ: നഗരസഭയിലെ അസി.എൻജിനീയറെ സസ്‌പെന്റ് ചെയ്തത് 24 മണിക്കൂറിനു ശേഷം; ഡെയ്‌സിയെ സസ്‌പെന്റ് ചെയ്തത് നഗരസഭയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ അഴിമതിക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ. കോട്ടയം നഗരസഭയിലെ അസി.എൻജിനീയർ കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അസി.എൻജിനീയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനിൽ എം.പി ഡെയ്‌സിയെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെന്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിനു പിടിയിലായ ഡെയ്‌സിയെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ ഒരു മാസത്തിനിടെ കോട്ടയം നഗരസഭയിൽ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്റ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം […]

ഡാൻസ് ബാറിലെ നർത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്: കൊടിയേരിയുടെ പേരക്കുട്ടിയാകാൻ മകനെ അനുവദിക്കണം: ചിലവിന് അഞ്ചു കോടി ആവശ്യപ്പെട്ട് യുവതി ബിനോയ്‌ക്കെഴുതിയ കത്ത് പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡാൻസ് ബാറിലെ നർ്ത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരക്കുട്ടിയായി എന്റെ മകനെ വളരാൻ അനുവദിക്കണം. എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ബിനോയ് കൊടിയേരിക്ക് ഡാൻസ് ബാറിലെ നർത്തകിയായ യുവതി കത്തയച്ചത്. നേരത്തെ അയച്ച കത്ത് ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജിയ്ക്ക് നേരത്തെ തന്നെ ബിനോയ് കൊടിയേരി പരാതിയും നൽകിയിരുന്നു. എന്നാൽ, യുവതി ഇപ്പോൾ മുംബൈയ് പൊലീസിൽ പരാതി നൽകുകയും, കത്ത് പുറത്ത് വരികയും ചെയ്തതോടെ ബിനോട് കൊടിയേരിയും […]

കുമളി ചെക്ക്‌പോസ്റ്റിൽ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കുമളി: കുമളി ചെക്ക്പോസ്റ്റിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം മുട്ടമ്പലം കൊച്ചുപുളിമൂട്ടിൽ ജെസൻ (32) പിടിയിലായത്. കാലിൽ വച്ചാണ് 1.1 കിലോ കഞ്ചാവ് ഇയാൾ കടത്താൻ ശ്രമിച്ചത്.കുമളി ചെക്ക്പോസ്റ്റിലേക്ക് നടന്നു വരികയായിരുന്ന ജെസന്റെ നടത്തത്തിൽ സംശയം തോന്നിയ എക്‌സൈസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് കാലിൽ വെച്ചുകെട്ടിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.കമ്പത്തുനിന്നും 10,000 രൂപയ്ക്ക് വാങ്ങിയതാണെന്നും കോട്ടയത്തെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നുവെന്നും പ്രതി മൊഴി നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സൗമ്യ മരിച്ചതറിയാതെ ഭർത്താവ് സജീവ് നാളെ നാട്ടിലെത്തും

സ്വന്തം ലേഖിക ആലപ്പുഴ : തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ മരണവിവരം ഭർത്താവ് സജീവ് അറിഞ്ഞിട്ടില്ല.ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിലാണെന്നു മാത്രമേ അറിയിച്ചിട്ടുള്ളു.സൗമ്യയുടെ അന്ത്യകർമങ്ങൾ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ.അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന്റെ ആന്തരിക അവയവങ്ങളൊക്കെ നിലച്ച അവസ്ഥയിലാണ്.