കുമളി ചെക്ക്‌പോസ്റ്റിൽ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ

കുമളി ചെക്ക്‌പോസ്റ്റിൽ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കുമളി: കുമളി ചെക്ക്പോസ്റ്റിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം മുട്ടമ്പലം കൊച്ചുപുളിമൂട്ടിൽ ജെസൻ (32) പിടിയിലായത്. കാലിൽ വച്ചാണ് 1.1 കിലോ കഞ്ചാവ് ഇയാൾ കടത്താൻ ശ്രമിച്ചത്.കുമളി ചെക്ക്പോസ്റ്റിലേക്ക് നടന്നു വരികയായിരുന്ന ജെസന്റെ നടത്തത്തിൽ സംശയം തോന്നിയ എക്‌സൈസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് കാലിൽ വെച്ചുകെട്ടിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.കമ്പത്തുനിന്നും 10,000 രൂപയ്ക്ക് വാങ്ങിയതാണെന്നും കോട്ടയത്തെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നുവെന്നും പ്രതി മൊഴി നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.