ഒപ്പിട്ട ചെക്കുകൾ; പണത്തിന്റെ കൂമ്പാരം; മുദ്രപത്രങ്ങൾ, വാഹനങ്ങളുടെ താക്കോലും രേഖകളും: ജില്ല ഭരിക്കുന്ന ബ്ലേഡ് സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ: ബ്ലേഡ് മാഫിയ സംഘത്തലവൻമാരായ നാലു പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണത്തിൽ ജില്ല ഭരിച്ചിരുന്ന അനധികൃത ബ്ലേഡ് മാഫിയ സംഘങ്ങത്തലവൻമാരായ നാലു പേർ പൊലീസ് പിടിയിലായി. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ നടന്ന ഓപ്പറേഷൻ കുബേര പരിശോധനയിലാണ് നാലു പേർ പൊലീസ് പിടിയിലായത്. വാകത്താനം പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത് കാവുങ്കൽമൂലയിൽ കെ.എം കുര്യൻ (70), അയർകുന്നം തിരുവഞ്ചൂർ സ്വദേശി രാജേഷ്(43),  ഏറ്റുമാനൂർകാണക്കാരി മനോജ് ഭവനിൽ മനോജ് ജോസഫ്(43), അതിരമ്പുഴ ചിറയിൽ രാജൻ പി. തോമസ്(47) എന്നിവരെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഭവവുമായി […]

ആദിവാസികളുടെ ദുരിതത്തിൽ ആയുധമെടുത്ത് പോരാടാൻ മാവോയിസ് തീരുമാനം: അജിതയ്ക്കും കുപ്പു ദേവരാജിനും പിന്നാലെ രക്തസാക്ഷിയായി ജലീലും: പ്രതികാരവും പോരാട്ടവും കടുപ്പിക്കാൻ കബനീദളം

സ്വന്തം ലേഖകൻ നിലമ്പൂർ: സർക്കാർ സേവനങ്ങളുടെ ഗുണഫലം നേരിട്ട് ലഭിക്കാതെ , ഇപ്പോഴും ദുരിതത്തിൽ തന്നെ കഴിയുന്ന ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ആദിവാസി വിഭാഗങ്ങൾക്കായി പോരാട്ടം ശക്തമാക്കാൻ മാവോയിസ്റ്റ് തീരുമാനം. പോരാട്ടത്തിനായി കേരളത്തിലെ മാവോയിസ്റ്റ് വേദിയായ കബനീദളം പുനസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഒരു വർഷം മുൻപ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിനും പിന്നാലെയാണ് ഇപ്പോൾ ജലീലും കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് പ്രത്യാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന സൂചന ഇന്റലിജൻസ് വിഭാഗം തണ്ടർ ബോൾട്ട് അടക്കമുള്ള മാവോയിസ്റ്റ് വിരുദ്ധ സേനകൾക്ക് നൽകുന്നത്. 2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ വരയന്‍മലയുടെ […]

സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണക്കില്ലാത്ത പണം: ഡ്രൈവർമാരുടെ ലൈസൻസും ആധാർകാർഡും ‘കസ്റ്റഡിയിൽ’; വിജിലൻസ് സംഘത്തെ കണ്ട് എല്ലാം ഒളിപ്പിച്ച് എസ്‌ഐ; ഹൈവേ പെട്രോളിംഗ് സംഘത്തിന്റെ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡ്രൈവർമാരിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണം ഒളിപ്പിക്കുന്നത് സിഗരറ്റ് പാക്കറ്റിനുള്ളിൽ. രാത്രിയിൽ നന്നായി മദ്യപിച്ച്, ഇടവഴിയിൽ വാഹനം മാറ്റിയിട്ട് ഉറക്കം. വാഹനാപകടങ്ങൾ കുറയ്ക്കാൻ ആഭ്യന്തരവകുപ്പും പൊലീസും ചേർന്ന് നിരത്തിലിറക്കിയ ഹൈവേ പൊലീസ് സംഘത്തിന്റെ ലീലാവിലാസങ്ങളായി വിജിലൻസ് കണ്ടെത്തിയത് ഇവയാണ്. സംസ്ഥാനത്തെ 47 ഹൈവേ പൊലീസ് വാഹനങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിമുതൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. നിരവധി ഹൈവേ വാഹനങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും, ചില ഹൈവേ പെട്രോളിംഗ് വാഹനങ്ങളിലെ ഉദ്യോഗസ്ഥർ വാഹനങ്ങൾ റോഡരികിലേയ്ക്ക് മാറ്റിയിട്ട് ഉറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില […]

ഗ്യാസിന്റെ സബ്‌സിഡി കിട്ടാൻ സ്വർണമാലയുടെ തൂക്കം അറിയണം: കാറിലെത്തിയ തട്ടിപ്പുകാർ വയോധികയുടെ മാലയുമായി കടന്നു; കോട്ടയം അയ്മനത്ത് തട്ടിപ്പ് നടത്തിയ ഗ്യാസ് ഏജൻസിയിൽ നിന്നെന്ന് പറഞ്ഞെത്തിയ രണ്ടംഗ സംഘം; കവർന്നത് രണ്ടര പവന്റെ മാല; പ്രതികളുടെ രേഖാചിത്രം പുറത്തു വിട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഗ്യാസിന്റെ സബ്‌സിഡി ലഭിക്കാൻ സ്വർണമാലയുടെ തൂക്കം അറിയണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം വയോധികയുടെ രണ്ടര പവന്റെ സ്വർണമാലയുമായി കടന്നു. മകന്റെ സുഹൃത്തുക്കളാണെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘമാണ് 83 കാരിയായ വയോധികയുടെ മാലയുമായി കവർന്നത്. സംഭവത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ അയ്മനത്തു നിന്നും പുത്തൻതോടിന് പോകുന്ന വഴിയിലെ കല്ലുങ്കത്ര വട്ടക്കാട്ട് വീട്ടിലായിരുന്നു തട്ടിപ്പ് നടന്നത്. ഇവിടെയുണ്ടായിരുന്ന ജാനകിയുടെ (83) സ്വർണമാലയാണ് തട്ടിപ്പ് സംഘം കവർന്ന് മുങ്ങിയത്. ഇവരുടെ ഇളയ മകൻ […]

ഭാര്യയുടെ സീരിയൽ പ്രേമം ഭർത്താവിന് കലികയറി: ചാനൽമാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

സ്വന്തം ലേഖകൻ ചെന്നൈ: ഭാര്യയുടെ സീരിയൽപ്രേമത്തെച്ചൊല്ലി ഭർത്താവുമായി തർക്കം. ടിവിയുടെ റിമോട്ട് നൽകിയിരുന്ന ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി. 50 കാരനായ വീരനാണ് ഭാര്യ ഉഷ (47)യെ കുത്തി പരിക്കേൽപ്പിച്ചത്. ട്രിപ്ലിക്കെയിനിലെ അയോതി നഗറിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പഴയകാല പാട്ടുകൾ കേൾക്കുകയായിരുന്നു വീരൻ. ആ സമയത്താണ് വേറെ ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ട് ഉഷ എത്തിയത്. എന്നാൽ ചാനൽ മാറ്റാൻ വീരൻ വിസമ്മതിക്കുകയും റിമോർട്ട് ഉഷയ്ക്ക് നൽകാതെ തന്റെ കൈവശം വയ്ക്കുകയും ചെയ്തു. വീരന്റെ കയ്യിൽനിന്ന് റിമോർട്ട് പിടിച്ച് വാങ്ങാൻ ഉഷ ശ്രമിച്ചെങ്കിലും […]

വീര്യം കൂടിയ ലഹരിമരുന്ന് വിൽക്കാൻ മറ കള്ളുഷാപ്പ്: മധ്യകേരളത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ കോട്ടയം: വീര്യം കൂടിയ ലഹരിമരുന്ന് വിൽക്കാൻ ഷാപ്പിനെ മറയാക്കി മാറ്റിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് പള്ളം വീട്ടിൽ മുഹമ്മദ് അസ്‌കറി (21)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ വൻ തോതിൽ ലഹരിമരുന്ന് ഗുളികകളുടെ വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി ലഹരിഗുളികകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്ന കളത്തിപ്പടി കാരാണി,ഗാന്ധിനഗർ,അതിരമ്പുഴ എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ […]

പാലായിൽ പൊലീസ് മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ പാലാ: മാല മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ശനിയാഴ്ച വൈകിട്ട് അഞ്ചിനു മുൻപ് റിപ്പോർട്ട് നൽകാനാണ് പാലാ ഡിവൈഎസ്പി ബിജുമോന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ ആരോപണ വിധേയനായ മേലുകാവ് എസ്.ഐ കെ.ടി സന്ദീപിനെതിരെയാണ് ഡിവൈഎസ്പി അന്വേഷണം നടത്തുക. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സന്ദീപിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മേലുകാവ് സ്വദേശിയായ രാജേഷാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്ക് ലൈവ് വീഡിയോ അയച്ചു നൽകിയ ശേഷം […]

ജമ്മുവിൽ ബസിന് ബോംബ് എറിഞ്ഞത് ഒൻപതാം ക്ലാസുകാരൻ; കുട്ടിയ്ക്ക് പരിശീലനം നൽകിയത് പാക്കിസ്ഥാൻ തീവ്രവാദി

സ്വന്തം ലേഖകൻ ശ്രീനഗര്‍: ജമ്മുവിൽ ബസിന് ബോംബെറിഞ്ഞ ഒൻപതാം ക്ലാസുകാരന് പാക്കിസ്ഥാൻ തീവ്രവാദി സംഘത്തിന്റെ പരിശീലനം ലഭിച്ചിരുന്നതായി റിപ്പോർട്ട്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ് ബോംബ് എറിഞ്ഞ് തകർത്ത കുട്ടിയ്ക്കാണ് പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചിരുന്നതായി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബസ് തകര്‍ന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ അടിയില്‍ കിടന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിനടിയിലേയ്ക്ക് ഗ്രനേഡ് എറിഞ്ഞ 15 കാരന്‍ ലഞ്ച് ബോക്‌സിനുള്ളിലാണ് ഗ്രനേഡ് സൂക്ഷിച്ചത്. ജമ്മുവില്‍ […]

കട്ടവനെ കിട്ടിയില്ല, പകരം കിട്ടിയവനെ കള്ളനാക്കി പൊലീസ്: പൊലീസിന്റെ ഭീഷണിയിൽ രാജേഷ് ഭയന്നു: ആറു ദിവസം ജയിലിൽ കിടന്ന രാജേഷ് ഒടുവിൽ വീഡിയോയിൽ സത്യം വിളിച്ചു പറഞ്ഞ് ജീവനൊടുക്കി; പൊലീസിന്റെ ഗുണ്ടായിസത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ അത്താണി; മൃതദേഹവുമായി നാട്ടുകാർ നടത്തിയ സമരത്തിനൊടുവിൽ രാജേഷിന്റെ നിരപരാധിത്വം തെളിയുമെന്ന് ഉറപ്പായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസിന്റെ ഗുണ്ടായിസവും മർദനവും ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ ജീവിതം തന്നെ തകർത്ത് കളയുന്ന കാഴ്ചയാണ് ഇന്ന് കോട്ടയം കാണുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവരെ കള്ളനാക്കുന്ന രീതിയിലാണ് കടനാട് സ്വദേശിയായ രാജേഷിന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ തകർത്ത് കളഞ്ഞത്. ഒടുവിൽ രാജേഷിന്റെ മൃതദേഹവുമായി നാട്ടുകാർ മണിക്കൂറുകളോളം റോഡിൽ ധർണ നടത്തിയതിനെ തുടർന്നാണ് കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും, രാജേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ഉറപ്പായത്. കടനാട് വല്യാത്ത് പനച്ചിക്കാലായിൽ രാജേഷിന്റെ മൃതദേഹവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തിയത്. […]

മന്ത്രി മണിയുടെ വാഹന വ്യൂഹം പാഞ്ഞെത്തി: യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

സ്വന്തം ലേഖകൻ അടിമാലി: മന്ത്രി എം.എം മണിയുടെ വാഹന വ്യൂഹം കണ്ട് ഭയന്ന യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വാഹന വ്യൂഹത്തിലെ പൊലീസ് വാഹനങ്ങൾ കണ്ട് ഭയന്നാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി കല്ലാറിന് സമീപമായിരുന്നു സംഭവം. ഇവിടെ ഒന്ന് രണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി എം.എം മണി എത്തിയത്. ഒരു വശത്തു നിന്നും ഹോൺ മുഴക്കി ലൈറ്റിട്ട് പാഞ്ഞെത്തിയ വാഹന വ്യൂഹം കണ്ട് യുവാവ് ഭയന്ന് ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച […]