ഒപ്പിട്ട ചെക്കുകൾ; പണത്തിന്റെ കൂമ്പാരം; മുദ്രപത്രങ്ങൾ, വാഹനങ്ങളുടെ താക്കോലും രേഖകളും: ജില്ല ഭരിക്കുന്ന ബ്ലേഡ് സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ: ബ്ലേഡ് മാഫിയ സംഘത്തലവൻമാരായ നാലു പേർ പൊലീസ് പിടിയിൽ

ഒപ്പിട്ട ചെക്കുകൾ; പണത്തിന്റെ കൂമ്പാരം; മുദ്രപത്രങ്ങൾ, വാഹനങ്ങളുടെ താക്കോലും രേഖകളും: ജില്ല ഭരിക്കുന്ന ബ്ലേഡ് സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ: ബ്ലേഡ് മാഫിയ സംഘത്തലവൻമാരായ നാലു പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണത്തിൽ ജില്ല ഭരിച്ചിരുന്ന അനധികൃത ബ്ലേഡ് മാഫിയ സംഘങ്ങത്തലവൻമാരായ നാലു പേർ പൊലീസ് പിടിയിലായി. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ നടന്ന ഓപ്പറേഷൻ കുബേര പരിശോധനയിലാണ് നാലു പേർ പൊലീസ് പിടിയിലായത്.

കുര്യൻ

വാകത്താനം പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത് കാവുങ്കൽമൂലയിൽ കെ.എം കുര്യൻ (70), അയർകുന്നം തിരുവഞ്ചൂർ സ്വദേശി രാജേഷ്(43),  ഏറ്റുമാനൂർകാണക്കാരി മനോജ് ഭവനിൽ മനോജ് ജോസഫ്(43), അതിരമ്പുഴ ചിറയിൽ രാജൻ പി. തോമസ്(47) എന്നിവരെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട് നെടുനിലം ജെസ്റ്റിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജൻ


ജില്ലയിലെ വിവിധ മേഖലകളിൽ വൻ തോതിൽ പണമിറക്കി ബ്ലേഡ് മാഫിയ സംഘങ്ങൾ വിലസുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നിരവധി തിരിച്ചറിയൽ രേഖകൾ, മുദ്രപത്രങ്ങൾ, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. കറുകച്ചാൽ, വാകത്താനം, ഏറ്റുമാനൂർ, അയർകുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറെ നാളുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമിതമായ പലിശയിടപാടു നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലപോലീസ് മേധാവി ഹരി ശങ്കർ ഐ.പി.സ്. റെയ്ഡിനു നിർദേശം നൽകുകയായിരുന്നു.

മനോജ്


         വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ അറസ്റ്റ് ചെയ്ത കുര്യന്റെ പക്കൽ നിന്നും തിരിച്ചറിയൽ രേഖകൾ, മുദ്രപത്രങ്ങൾ, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ എന്നിവയും കണ്ടെടുത്തു. വാകത്താനം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. അയർക്കുന്നത്ത് രാജേഷിന്റെ വീട്ടിൽ നിയമപരമായ ലൈസൻസ് ഇല്ലാതെ പണമിടപാട് സ്ഥാപനം നടത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാജേഷ്

ഇയാളുടെ വീട്ടിൽനിന്നും  വാഹനങ്ങളുടെ ആർ.സി ബുക്ക്,വാഹനങ്ങളുടെ താക്കോൽ,രണ്ടു ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. 
ജില്ലയിൽ ഏറ്റുമാനൂരിലും പരിസര പ്രദേശത്തും ബ്ലേഡ് മാഫിയ ശക്തമാണെന്നു ജില്ലാ പൊലീസ് മേധാവിയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ അനധികൃത ധനകാര്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിയിലായി.രുടെ സ്ഥാപനങ്ങളിലും, വീടുകളിലും നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെടുത്തത്.ഇവരെ അറസ്റ്റ് ചെയ്തു.നിയമവിരുദ്ധമായി ഇടപാടുകാരുടെ കൈയ്യിൽ നിന്നും വാങ്ങിയ രേഖകളുടെ വലിയശേഖരം പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുകഎഴുതാത്ത ഒപ്പിട്ട ചെക്കുകൾ,ഒപ്പിട്ട മുദ്രപത്രങ്ങൾ, വെള്ള പേപ്പറിൽ സ്റ്റാമ്പ് ഒട്ടിച്ചുഒപ്പിട്ടത്, പ്രോമിസറി നോട്ട് എന്നിവയുടെ ശേഖരമാണ് പിടികൂടിയത്. കോട്ടയം ഡി.വൈ.സ്.പി ആർ.ശ്രീകുമാറിൻറെ നേതൃത്തത്തിലാണ് റെയ്ഡു നടന്നത്.
                കടുത്തുരുത്തി, കുറുവിലങ്ങാട്, കറുകച്ചാൽ തുടങ്ങിയ സ്റ്റേഷൻ പരിധിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.