play-sharp-fill

ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ: കൊലപാതകമെന്ന സംശയത്തിൽ നാട്ടുകാർ; സംഭവത്തിൽ ദുരൂഹത; പരിശോധനയ്ക്ക് ഗാന്ധിനഗർ പൊലീസ് സംഘം

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യാക്കവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഡയപ്പറും തുണിയുടെ അവശിഷ്ടങ്ങളും മനുഷ്യന്റെ ആന്തരിക അവയവയുടെ അവശിഷ്ടങ്ങളും അടങ്ങിയ ബക്കറ്റാണ് റോഡരികിൽ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് കണ്ടെത്തിയതോടെ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആർപ്പൂക്കര – മണിയാപറമ്പ് റോഡിൽ സൂര്യാക്കവലയ്ക്ക് സമീപത്താണ് ബക്കറ്റിൽക്കെട്ടിയ നിലയിൽ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബക്കറ്റിനുള്ളിൽ മൃതദേഹത്തിന്റെ തലയാണെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ചു കൂടി. തുടർന്ന് വിവരം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് […]

ചന്ദ്രനിൽ തട്ടിപ്പ് നടന്നാലും അവിടെയും ഒരു മലയാളി ഉണ്ടാകും: വ്യാജ എൻ.ഐ.എ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തന്റെ തലവൻ മലയാളി

സ്വന്തം ലേഖകൻ മംഗലാപുരം: ചന്ദ്രനിൽ ചെന്നാലും തട്ടിപ്പു നടത്താൻ ഒരു മലയാളിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ. മംഗലാപുരത്ത് എൻഐഎ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനു പിടിയിലായത് മലയാളിയാണ്. അഞ്ചു മലയാളികൾ ഉൾപ്പെട്ട വ്യാജ എൻഐഎ ആൾക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തുകൊണ്ടിരുന്നത്. ദേശീയ കുറ്റാന്വേഷണ സംഘം ചമഞ്ഞു ഹോട്ടലിൽ മുറിയെടുത്ത സംഘത്തിന്റെ തലവൻ മലയാളിയായ സാംപീറ്റർ എന്നയാൾ. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.അഞ്ചു മലയാളികളും നാലു കർണാടകാ സ്വദേശികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന […]

ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: വിചിത്ര വാദങ്ങൾ നിരത്തി രക്ഷപെടാൻ പൊലീസിന്റെ ശ്രമം; എല്ലാം ഐ.എ.എസ് ലോബിയ്ക്ക് വേണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവ മാധ്യമപ്രവർത്തകരനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താൻ കഴിയാവുന്ന എല്ലാ ശ്രമങ്ങളുമായി ഐ.എ.എസ് ലോബി രംഗത്ത്. ബഷീറിന്റെ മരണത്തിൽ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു വിചിത്ര വാദമാണ് ഇപ്പോൾ പൊലീസും അന്വേഷണ സംഘവും ഉന്നയിക്കുന്നത്. കെ എം ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയടക്കം അന്വേഷിക്കുന്നതിനുവേണ്ടിയാണ് ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചത്. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി. […]

ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; എട്ടു പെൺകുട്ടികൾ അസ്വസ്ഥതകളോടെ ആശുപത്രിയിൽ; വിദ്യാർത്ഥികൾ ആശുപത്രിയിലായിട്ടും തിരിഞ്ഞ് നോക്കാതെ കോളേജ് മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ കീഴിലുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായി കുട്ടികൾ ആസുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും കോളേജ് മാനേജ്‌മെന്റോ അധികൃതരോ തിരിഞ്ഞു നോക്കിയില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ അന്വേഷിച്ച് അധികൃതർ എത്തിയത് വൈകിട്ട് അ്ഞ്ചു മണിയോടെയാണ്. അതും മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞ് എത്തിയ ശേഷം മാത്രം. അസംപ്ഷൻ കോളേജിന്റെ   ജ്യോതി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.  എട്ടു  പേർ  ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ  ചികിത്സ […]

ലുക്ക് ഔട്ട് ഗേൾസ് , ഹാപ്പി എൻഡിങ്‌സ് തുടങ്ങിയ പേരുകളിൽ താരങ്ങളുടെ മുഖചിത്രവുമായി ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ സജീവം ; വലവിരിച്ച് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: പുത്തൻ പേരുകളും പിടിക്കപ്പെടാതിരിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്. ‘ലുക്ക് ഔട്ട് ഗേൾസ് ‘, ‘ഹാപ്പി ‘, ‘ഹാപ്പി എൻഡിംഗ്‌സ് ‘ എന്നീ പേരുകളിൽ ഒറ്റനോട്ടത്തിൽ അശ്ലീല സൈറ്റുകളാണെന്ന് ആർക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓൺലൈൻ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളിൽ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് വിവരം. എന്നാൽ, പൊലീസിന്റെ നിരന്തര നിരീക്ഷണവും പിടിക്കപ്പെടാനുള്ള സാദ്ധ്യതകളും കണക്കിലെടുത്ത് തികഞ്ഞ ജാഗ്രതയോടെയാണ് ഇവരുടെ നീക്കങ്ങൾ. ചില താരങ്ങളുടെ മുഖചിത്രം ചേർത്താണ് […]

പൊലീസിനെ പുറത്ത് കാവൽ നിർത്തി അകത്ത് മോഷണം ; നടന്നത് മോഷണമാണെന്ന് പൊലീസ് അറിഞ്ഞത് നേരംവെളുത്തപ്പോൾ

സ്വന്തം ലേഖിക എറണാകുളം : പാലാരിവട്ടം ആലിഞ്ചുവടിൽ പൊലീസിനെ കാവൽക്കാരാക്കി കവർച്ച. വെണ്ണല സർവ്വീസ് സഹകരണസംഘത്തിന്റെ നീതി സ്റ്റോറിലാണ് നാലംഗസംഘം കവർച്ച നടത്തിയത്. സംഭവസമയത്ത് നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തിയെങ്കിലും മോഷണമാണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ മടങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. വെണ്ണല സഹകരണസംഘത്തിന്റെ നീതി സൂപ്പർമാർക്കറ്റിലാണ് നാലംഗ സംഘം മോഷണം നടത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന അറുപതിനായിരം രൂപ മോഷ്ടാക്കൾ കവർന്നു. കടയിലെ സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. മോഷ്ടാക്കൾ കടയുടെ ഷട്ടറുകളുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുന്ന ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ചിട്ടുളള സിസിടിവി […]

കോൺസ്റ്റബിൾ പരീക്ഷയുടെ മുഴുവൻ രേഖകളും ഉടൻ ഹാജരാക്കണമെന്ന് പിഎസ്‌സിയോട് ക്രൈംബ്രാഞ്ച് ; ശിവരഞ്ജിത്ത് കുടുങ്ങിയേക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കോൺസ്റ്റബിൾ പരീക്ഷയുടെ വിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള മുഴുവൻ രേഖകളും നടപടിക്രമങ്ങളും ഉടൻ നൽകണമെന്ന് പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പരീക്ഷ നടത്തുന്നതിന്റെ ചുമതലകൾ ആർക്കൊക്കെയാണ്, നടപടിക്രമങ്ങൾ എന്തൊക്കെ, എട്ട് ബറ്റാലിയനുകളുടെ റാങ്ക് പട്ടികകൾ, അതിലെ ആദ്യ 100 റാങ്കുകളിലുള്ളവർ, പരീക്ഷാകേന്ദ്രം മാറ്റിനൽകുന്നതിനുള്ള മാനദണ്ഡം, പ്രതികൾ അപേക്ഷിച്ച പ്രൊഫൈൽ വിവരങ്ങൾ എന്നിവയെല്ലാം നൽകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവ ലഭിച്ചാലേ എന്തൊക്കെ ക്രമക്കേടുകളാണ് നടന്നതെന്ന് കണ്ടെത്താനാവൂ. പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവ […]

മന്ത്രിവാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പാവം പൊലീസുകാരന് സസ്‌പെൻഷൻ: പണിയാക്കിയത് വയർലെസ് സെറ്റിലിരുന്ന പൊലീസുകാരൻ; മന്ത്രിയെ കുരുക്കിയതിനും പഴി പൊലീസിന്

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് എന്തു സംഭവിച്ചാലും ഇപ്പോൾ പഴി പൊലീസിനാണ്. ലോക്കപ്പിൽ പ്രതിമരിച്ചാലും, വെള്ളപ്പൊക്കത്തിനും മന്ത്രിമാർക്ക് വഴി തെറ്റിയാലും വരെ പഴിയും പണിയും പൊലീസിനാണ്. ഏറ്റവും ഒടുവിൽ കൊല്ലത്തെ ട്രാഫിക്‌നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉ്‌ദ്യോഗസ്ഥനാണ് മന്ത്രിയുടെ പേരിൽ സസ്‌പെൻഷനിലായത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കിൽപ്പെട്ടതിന്റെ പേരിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ പോയത്. സംഭവത്തിൽ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന നിഗമനം ശക്തിപ്രാപിക്കുന്നതിന്നിടയിലാണ് എഎസ്ഐ അടക്കം മൂന്നു പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ ഉണ്ടായിരിക്കുന്നത്. ശൂരനാട് സ്റ്റേഷനിൽ ജിഡി ചാർജ് ഉണ്ടായിരുന്ന സീനിയർ സിപിഒ ഹരിലാലിനെയും, പാറാവ് ഡ്യൂട്ടിയിൽ […]

കുളിപ്പിക്കുന്നതിനിടെ അമ്മ തലകറങ്ങി വീണു: ഈരാറ്റുപേട്ടയിൽ അമ്മയുടെ കയ്യിലിരുന്ന പിഞ്ചു കുഞ്ഞിന് ബക്കറ്റിൽ വീണ് ദാരുണാന്ത്യം; നെഞ്ചുപൊട്ടിക്കരഞ്ഞ് അമ്മയും കുടുംബവും

സ്വന്തം ലേഖകൻ കോട്ടയം: കുട്ടിയെ ഒക്കത്തിരുത്തി, കുളിപ്പിക്കാൻ ബക്കറ്റിൽ വെള്ളം നിറയക്കുന്നതിനിടെ തല കറങ്ങി വീണ അമ്മയ്ക്ക് നഷ്ടമായത് ആറു മാസം പ്രായമുള്ള പൊന്നോമനയെ. രക്ത സമ്മർദത്തെ തുടർന്ന് അമ്മയുടെ തല കറങ്ങിയതോടെ, കുട്ടി കയ്യിൽ നിന്നും വഴുതി സമീപത്ത് ചൂട് വെള്ളം നിറച്ചു വച്ച ബക്കറ്റിലേയ്ക്കു വീഴുകയായിരുന്നു. തന്റെ കുഞ്ഞ് വെള്ളത്തിൽ മുങ്ങിമരിക്കുമ്പോൾ ബോധമില്ലാതെ സമീപത്ത് കിടക്കുകയായിരുന്നു ആ അമ്മ. ഈരാറ്റുപേട്ട വട്ടക്കയം കുറുമുള്ളൂംതടത്തിൽ മാഹിന്റെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞാണ് അമ്മയുടെ പിടിയിൽ നിന്നും വഴുതി ബക്കറ്റിൽ വീണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച […]

കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ആർഭാട ജീവിതം: ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ലോഡ്ജ് മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി: കുമളിൽ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്

സ്വന്തം ലേഖകൻ കുമളി: കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി ആർഭാട ജീവിതം നയിച്ച കുടുംബം ഒടുവിൽ അഭയം കണ്ടെത്തിയത് ആത്മഹത്യയിൽ. ഇടുക്കി തേക്കടിയിലെ ഹോംസ്റ്റേയിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നിർണ്ണായകമായ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജീവയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജീവയെ ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 31നാണ് തിരുവനന്തപുരം ആഴൂർ പെരുങ്കുഴി കരിക്കാട്ടുവിള പ്രമോദ് (40), മാതാവ് ശോഭന (60), പ്രമോദിന്റെ രണ്ടാം ഭാര്യയും ചെന്നെ കാഞ്ചിപുരം സ്പതഗിരി നഗറിൽ ജീവ അശോകാ (39) […]