പൊലീസിനെ പുറത്ത് കാവൽ നിർത്തി അകത്ത് മോഷണം ; നടന്നത് മോഷണമാണെന്ന് പൊലീസ് അറിഞ്ഞത് നേരംവെളുത്തപ്പോൾ

പൊലീസിനെ പുറത്ത് കാവൽ നിർത്തി അകത്ത് മോഷണം ; നടന്നത് മോഷണമാണെന്ന് പൊലീസ് അറിഞ്ഞത് നേരംവെളുത്തപ്പോൾ

സ്വന്തം ലേഖിക

എറണാകുളം : പാലാരിവട്ടം ആലിഞ്ചുവടിൽ പൊലീസിനെ കാവൽക്കാരാക്കി കവർച്ച. വെണ്ണല സർവ്വീസ് സഹകരണസംഘത്തിന്റെ നീതി സ്റ്റോറിലാണ് നാലംഗസംഘം കവർച്ച നടത്തിയത്. സംഭവസമയത്ത് നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തിയെങ്കിലും മോഷണമാണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ മടങ്ങുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. വെണ്ണല സഹകരണസംഘത്തിന്റെ നീതി സൂപ്പർമാർക്കറ്റിലാണ് നാലംഗ സംഘം മോഷണം നടത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന അറുപതിനായിരം രൂപ മോഷ്ടാക്കൾ കവർന്നു. കടയിലെ സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടാക്കൾ കടയുടെ ഷട്ടറുകളുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുന്ന ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ചിട്ടുളള സിസിടിവി ക്യമറയിൽ പതിഞ്ഞിച്ചുണ്ട്. നാൽവർ സംഘത്തിലെ രണ്ട് പേരെ പുറത്ത് കാവൽനിർത്തിയായിരുന്നു കവർച്ച. മോഷണ ശ്രമം നടക്കുന്നതിനിടയിൽ പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കടക്ക് പുറത്തുണ്ടായിരുന്ന രണ്ട് പേരോട് കാര്യങ്ങൾ തിരക്കി പൊലീസ് സംഘം മടങ്ങിയതല്ലാതെ മോഷണമാണ് നടക്കുന്നതെന്ന് പൊലീസിന് മനസിലാക്കാൻ സാധിച്ചില്ല. ഇതേസമയത്ത് തന്നെ സമീപത്തുള്ള ക്ഷേത്രത്തിൽ കള്ളൻ കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളിലും പൊലീസ് വാഹനം കടന്നു പോകുന്നതായി കാണാം. രണ്ട് സംഭവങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ പകൽപോലെ വ്യക്തമാണ്. സമീപ പ്രദേശത്ത് അടുത്തിടെ മോഷണങ്ങൾ പതിവാകുന്നതായ നാട്ടുകാരുടെ പരാതി നിലനിൽകെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.