play-sharp-fill

പൊലീസിനെ സീറ്റ് ബെൽറ്റ് ധരിപ്പിച്ച് ബൈക്ക് യാത്രക്കാരന്റെ ഷോ..! യുവാവ് എത്തിയത് അതിവേഗം പായുന്ന ഡ്യൂക്ക് ബൈക്കിൽ; പൊലീസിനെതിരെ ആയതിനാൽ വീഡിയോയും വൈറലായി

സ്വന്തം ലേഖകൻ ആലപ്പുഴ: പൊലീസിനെതിരെ ആർക്കും എന്തും പറയാം, പ്രവർത്തിക്കാം. പൊലീസിന്റെ പുറത്ത് കുതിരയും കയറാം..! സോഷ്യൽ മീഡിയയിൽ പൊലീസ് വിരുദ്ധ പോസ്റ്റുകൾക്ക് കട്ട സപ്പോര്ട്ടുമാണ് കിട്ടുന്നത്. ഇത് തന്നെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആലപ്പുഴയിൽ നിന്നും പുറത്ത് വന്ന വീഡിയോയും പറയുന്നത്. ബൈക്കിൽ ഹെൽമറ്റിൽ ക്യാമറയും വച്ച് അതിവേഗം പാഞ്ഞെത്തിയ ചെത്തുപയ്യൻ പൊലീസുദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിക്കാതെ സാവധാനം ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പൊലീസിന്റെ നിയമലംഘനത്തെ ചോദ്യം ചെയ്യാനായി യുവാവ് എത്തിയതാണ് മണിക്കൂറിൽ നൂറിനു മുകളിൽ […]

സ്വർണ്ണവില കുതിച്ചുയരുന്നു: സംസ്ഥാനത്ത് കള്ളക്കടത്തുകാർക്ക് കൊയ്ത്തുകാലം; തിങ്കളാഴ്ച പിടിച്ചെടുത്തത് അഞ്ചു കോടിയുടെ അനധികൃത സ്വർണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിടിച്ചാൽക്കിട്ടാത്ത രീതിയിൽ സ്വർണ വില സംസ്ഥാനത്ത് കുതിച്ചുയരുമ്പോൾ അതിർത്തികൾ വഴി അതിരില്ലാതെ ഒഴുകുന്നത് കോടികളുടെ സ്വർണം. അഞ്ച് കോടിയിലധികംരൂപ വില വരുന്ന സ്വർണബിസ്‌കറ്റുകൾ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഡി.ആർ.ഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോ ഗ്രാം സ്വർണവും കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. തിങ്കളാഴ്ച മാത്രം 15 കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയോടെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയനാല് […]

വിലയ്ക്കുവാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകിയില്ല: ഗുണ്ടാ സംഘം യുവാവിനെ വീട് കയറി മർദിച്ചു; ആക്രമണക്കേസിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആറ്റിങ്ങൾ: വിലയ്ക്കു വാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകാത്തതിനെ ചോദ്യം ചെയ്ത യുവാവിനെ വീട് കയറിയ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ അ്ഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റിലായി. അക്രമി സംഘത്തെ തടയാനുള്ള ശ്രമത്തിനിടെ പ്രദേശത്തെ സ്റ്റേഷനിലെ എസ്.ഐയ്ക്കും പരിക്കേറ്റിട്ടുണ്ട്. കിഴുവിലം ചെറുവള്ളിമുക്ക് പറയത്തുകോണം വിജയാ വിഹാറിൽ അജിത് (25), പാങ്ങപ്പാറ ചാവടിമുക്ക് പുതുവൽ ജംഗ്ഷൻ മേക്കോണത്ത് വീട്ടിൽ ശ്രീകുമാർ (46), ആറ്റിങ്ങൽ പച്ചംകുളം കമലാ രംഗത്തിൽ മഞ്‌ജേഷ് (35), ആറ്റിങ്ങൽ തോട്ടവാരം തമ്പുരാൻ വിളാകത്ത് വീട്ടിൽ അനിൽകുമാർ (40), ആറ്റിങ്ങൽ ബി.എച്ച്.എസ്.എസിനു സമീപം […]

ആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യാക്കവലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും പൊലീസ് അന്വേഷണം; ആവശ്യമെങ്കിൽ പൊലീസ് കേസെടുത്തേയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം ആർപ്പൂക്കര കരിപ്പൂത്തട്ടിൽ റോഡരികിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഞായറാഴ്ച വൈകുന്നേരത്തോടെ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ആശുപത്രിയ്‌ക്കെതിരെയും അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ രണ്ടു പ്രതികളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. കേസിൽ അറസ്റ്റിലായ അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയിൽ ക്രിസ്‌മോൻ ജോസഫ് (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ […]

ലൈഗിക പീഡനക്കേസ് :തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി ; കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖിക ഡൽഹി : ലൈംഗികപീഡന കേസിൽ തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്പാലിൻറെ ഹർജി സുപ്രീംകോടി തള്ളി. ആറു മാസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2013 സെപ്റ്റംബറിൽ പനാജിയിൽ നടന്ന ബിസിനസ് മീറ്റിനിടെ സഹ പ്രവർത്തകയെ ലിഫ്റ്റിനുള്ളിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തേജ്പാലിനെതിരായ കേസ്. […]

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ബഷീർ മരിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു ; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക തിരുവനന്തപുരം : ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി സിറാജ് മാനേജ്മെന്റ്. കേസിൽ പരാതിക്കാരൻറെ മൊഴി വൈകിയതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധന വൈകിയതെന്നാണ് പൊലീസ് വാദം. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് മാനേജർ സെയ്ഫുദ്ദീൻ ഹാജി പറഞ്ഞത്. കൃത്യസമയത്ത് തന്നെ മൊഴി നൽകിയിട്ടുണ്ട്. വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ബഷീറിൻറെ കാണാതായ ഫോണിന് പിന്നിൽ പല ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നും സിറാജ് മാനേജ്‌മെൻറ് ആരോപിക്കുന്നു. ‘പൊലീസ് റിപ്പോർട്ട് തയാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. പൊലീസ് […]

പൊട്ടിയ മുട്ടത്തോട് കൊടുത്തത് എട്ടിന്റെ പണി: മുട്ടത്തോടിൽ ‘വിരൽ കുടുങ്ങിയ’ കള്ളൻ അകത്തായി

സ്വന്തം ലേഖകൻ പത്തനംതിട്ട: മോഷണത്തിനിടെ ഹോട്ടലിൽ നിന്നും പൊട്ടിച്ച് കുടിച്ച മൊട്ടയുടെ തോടിൽ പതിഞ്ഞ വിരലടയാളത്തിൽ പിടിച്ചു കയറിയ പൊലീസ് കള്ളനെപൊക്കി അകത്താക്കി. പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ,കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപ് മോഷണം നടത്താൻ കയറിയ ഹോട്ടലിൽ നിന്നും മുട്ട പൊട്ടിച്ച് കഴിച്ചിരുന്നു. ഈ മുട്ടയുടെ തോട് ഇവിടെ ഫുക്രു ഉപേക്ഷിച്ചു. ഈ മുട്ടതോടിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഇയാളുടെ വിരലടയാളം ലഭിച്ചു. തുടർന്ന് […]

ആർപ്പൂക്കരയിലെ റോഡരികിൽ തള്ളിയത് കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ; രണ്ട് ആംബുലൻസ് ഡ്രൈവർമാർ അറസ്റ്റിൽ; മനുഷ്യന്റെ അവശിഷ്ടങ്ങൾ പോലും റോഡിൽ തള്ളി സ്വകാര്യ ആശുപത്രി അധികൃതരുടെ ക്രൂരത

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യക്കവലയിലെ റോഡരികിൽ തള്ളിയ മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയത് കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ നിന്നും. ഇവിടെ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകിയയച്ചത്. രണ്ടായിരം രൂപ നൽകി ഗുരുതരമായ രോഗങ്ങൾ പോലും പകരാൻ സാധ്യതയുള്ള മാംസാവശിഷ്ടങ്ങളാണ് രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകി ആശുപത്രി അധികൃതർ അയച്ചത്. സംഭവത്തിൽ പൊലീസ് പിടികൂടിയ രണ്ട് ആംബുലൻസ് ഡ്രൈവർമാർക്കെതിരെയും ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തു. അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ […]

കോട്ടയം നഗരത്തിലെ തീയറ്ററുകൾ പിടിച്ചെടുത്ത് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന സംഘം: തീയറ്ററിൽ തിരക്കേറിയാൽ പോക്കറ്റ് വർപ്പിച്ച് ഗുണ്ടകൾ നിയന്ത്രിക്കുന്ന ബ്ലാക്ക് ടിക്കറ്റ് സംഘം; നടപടിയെടുക്കാനാവാതെ മൗനം പാലിച്ച് പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ തീയറ്ററുകളിൽ തിരക്കേറുമ്പോൾ പോക്കറ്റ് വീർപ്പിക്കാനുള്ള വഴി തേടുകയാണ് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന മാഫിയ സംഘം. തീയറ്റുകളിലേയ്ക്കുള്ള വഴി മുതൽ ടിക്കറ്റ് കൗണ്ടർ വരെ സംഘടിച്ച് നിൽക്കുന്ന മാഫിയ സംഘം ടിക്കറ്റുകൾ മൂന്നിരട്ടി വരെ വിലയ്ക്കാണ് വിൽക്കുന്നത്. 100 രൂപയുടെ ടിക്കറ്റിന് മുന്നൂറ് രൂപ വരെ ഈടാക്കുന്ന മാഫിയ സംഘം ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകളിൽ സജീവമായ കുടുംബങ്ങളെ അകറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. നഗരത്തിൽ ആനന്ദ്, അഭിലാഷ്, ആഷ തീയറ്ററുകളിലാണ് ഇപ്പോൾ മികച്ച സിനിമകൾ ഓടുന്നത്. […]

റോഡരികിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: റോഡരികിൽ തള്ളിയത് സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന; ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽ മനുഷ്യശരീരം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു; ബക്കറ്റിനുള്ളിൽ സ്ത്രീയുടെ തലയെന്ന് പ്രചാരണം

സ്വന്തം ലേഖകൻ കോട്ടയം: റോഡരികിൽ ബക്കറ്റിനുള്ളിലാക്കി മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ റോഡരികിൽ തള്ളിയതെന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം എംബാം ചെയ്ത ശേഷം ലഭിച്ച അവശിഷ്ടങ്ങൾ മറവ് ചെയ്യാതെ റോഡരികിൽ ഉപേക്ഷിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് ആർപ്പൂക്കര സൂര്യാക്കവലയിൽ റോഡരികിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിൽ എത്തിയവർ റോഡിൽ […]