കോടീശ്വരനായ കാമുകനു വേണ്ടി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി: യുവതിയ്ക്ക് ജീവപര്യന്തം; കാമുകൻ രക്ഷപെട്ടു
സ്വന്തം ലേഖകൻ പറവൂർ: യുകെയിൽ കോടീശ്വരനായ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭാര്യയ്ക്ക് ജീവപര്യന്തം. കാക്കനാട് സ്വദേശി സജിതയെ(39)യാണ് എറണാകുളം വടക്കൻപറവൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സജിതയുടെ കാമുകനും യുകെയിലെ സെയിൽ്സ് മാനുമായ ടിസൺ കുരുവിളയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. ടിസൺ കുരുവിളയ്ക്കൊപ്പം ജീവിക്കാൻ സജിത ഭർത്താവ് പോൾ വർഗീസിനെ ഉറക്ക ഗുളിക നൽകിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുകെയിലെ സ്വകാര്യ സ്ഥാപനത്തിലെ […]