രാത്രി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോയി; ഇടയ്ക്ക് നോക്കിയപ്പോൾ മകളെ കാണുന്നില്ല: ട്രെയിനിൽ മടങ്ങി വന്ന യുവതി മിസി്ംഗ്; കോളേജിൽ പോയ ഭാര്യയെ കണ്ടെത്താനായില്ല: കോട്ടയത്തു നിന്നും കാണാതായത് നാല് സുന്ദരി യുവതികളെ: ഇവരെല്ലാം എവിടെയെന്ന് അന്വേഷിച്ച് നട്ടം തിരിഞ്ഞ് പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ നിന്നും കാണാതായത് നാലു യുവതികളെ..! ഒറ്റ ദിവസം കൊണ്ട് ഇവരെല്ലാം എവിടെ പോകുന്നു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കോട്ടയത്തെ പൊലീസ്. 23 കാരികളായ മൂന്നു യുവതികളെയാണ് ജനുവരി 23 ന് മാത്രം കാണാതായത്. ഇരുപതുകാരിയും യുവാവും അടക്കമുള്ളവരെയും കാണാതായിട്ടുണ്ട്. കോ്ട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പുതുപ്പള്ളി തലപ്പാടി സ്വദേശിയായ പെൺകുട്ടിയെയാണ് ആദ്യം കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഈസ്റ്റ് പൊലീസിൽ പരാതിയുമായി എത്തി. ഇതിനു പിന്നാലെ പെൺകുട്ടി ബന്ധുക്കളെ വിളിച്ച് തന്റെ വിവാഹം നടത്തിത്തരണമെന്നും, […]

ഐ.എസ് ലക്ഷ്യമിട്ടത് കുംഭമേളയിൽ കൂട്ടക്കൊല..! ഇന്ത്യയെ തകർക്കാൻ തയ്യാറെടുത്ത് ഒൻപത് ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് ട്രക്കോടിച്ചു കയറ്റാനും, ആളുകളെ കഴുത്തറുത്ത് കൊല്ലാനും

സ്വന്തം ലേഖകൻ മുംബൈ: കുംഭമേളയിൽ കൂട്ടക്കൊല ലക്ഷ്യമിട്ട് രാജ്യത്തെത്തിയ ഒൻപത് ഭീകരർ പിടിയിൽ. കുംഭമേളയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുന്നതിനും, ആളുകളെ പരസ്യമായി കഴുത്തറുത്ത് കൊന്ന് ഭീകര അന്തരീക്ഷം സൃ്ഷ്ടിക്കുന്നതിനുമാണ് ഐ.എസ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പരിശീലനം നൽകുന്നതിനിടെയാണ് ഇപ്പോൾ തീവ്രവാദി സംഘം പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിൽ നിന്നുമാണ് ഇവർ പിടിയിലായത്. പോലീസ് വലയിൽ അകപ്പെട്ടവരിൽ കുപ്രസിദ്ധ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനുമുണ്ട്. രാസവസ്തുക്കൾ അടക്കമുള്ളവ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളത്തിലും വിഷം കലർത്തി കൂട്ടക്കൊല നടത്താനാണ് ഇവർ ലക്ഷ്യമിട്ടതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കുംഭമേളയ്ക്കിടെ കൂട്ടക്കൊല […]

ബംഗളൂരുവിലെ മലയാളി നഴ്‌സിന്റെ മരണം: യുവ വൈദികനെതിരെ ആരോപണവുമായി പിതാവ്; വൈദികനും കേസിൽ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ തൃശൂർ: ബംഗളൂരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ മരണത്തിൽ യുവ വൈദികനെതിരെ ആരോപണവുമായി മരിച്ച യുവതിയുടെ പിതാവ്. മരണം നടന്ന് നാലു മാസത്തിനു ശേഷം യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ വൈദികനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്. എം.എസ്സി നഴ്സിങ് വിദ്യാർഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആൻലിയയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടുനിന്നെന്നും കള്ളമൊഴി നൽകിയെന്നുമാണ് യുവതിയുടെ പിതാവ് ഏറ്റവും ഒടുവിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. കേസിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ […]

അർത്തുങ്കൽ പള്ളിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു: കോട്ടയത്ത് കറങ്ങി നടന്നു; നമ്പരും മാറ്റി നഗരത്തിലോടിയ ബൈക്കുമായി യുവാവിനെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ കോട്ടയം: ആലപ്പുഴ ചേർത്തലയിലെ അർത്തുങ്കൽ പള്ളി പെരുന്നാളിനിടെ മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് മാല മോഷണം നടത്താൻ പദ്ധതിയിട്ട പ്രതിയെ പൊലീസ് പിടികൂടി. ചെങ്ങളം പുതിയ പുരയിടത്തിൽ ജിഷ്ണു (24)വിനെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ ചേർത്തലയിലെ പള്ളി പെരുന്നാളിനിടെ കറങ്ങി നടന്ന പ്രതി ഇവിടെ നിന്നും ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ബൈക്കുമായി നേരെ കോട്ടയത്ത് എത്തി. നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ കയറ്റിയ […]

നാട്ടകത്തെ പെൺവാണിഭ കേന്ദ്രം: പിന്നിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ; പൊലീസിനും രാഷ്ട്രീയക്കാർക്കും ലഭിച്ചിരുന്നത് കൃത്യമായ മാസപ്പടി: നിത്യസന്ദശകരായി എത്തിയിരുന്നവരിൽ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാവും; റെയ്ഡ് നടക്കുമ്പോൾ ഭരണകക്ഷി നേതാക്കൾ എത്തിയതിലും ദുരൂഹത; പെൺകുട്ടികളെ കുടുക്കിയത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്

തേർഡ് ഐ ബ്യൂറോ നാട്ടകം: നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനു പിന്നാലെ ഇവിടെ നടന്ന ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പ്രദേശത്തെ ഭരണ – പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്ക് അനാശാസ്യ കേന്ദ്രവും ഇവിടുത്തെ നടത്തിപ്പുകാരനുമായി അടുപ്പമുണ്ടായിരുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്ത് വരുന്നത്. ലോഡ്ജ് പ്രവർത്തിച്ചിരുന്ന ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥർക്കും, കോൺഗ്രസിന്റെ ജില്ലാ ഭാരവാഹിയ്ക്കും, പ്രാദേശിക ഭരണപക്ഷ നേതാക്കൾക്കും കൃത്യമായി മാസപ്പടി നൽകിയിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ചിങ്ങവനം സ്റ്റേഷനിൽ നിന്നു വിവരം ചോരാതിരിക്കുന്നതിനായാണ് […]

ബംഗളൂരുവിലെ മലയാളി നഴ്സിന്റെ മരണം: നാല് മാസത്തിന് ശേഷം ഭർത്താവ് പൊലീസ് പിടിയിൽ; അറസ്റ്റ് യുവതിയുടെ പിതാവിന്റെ പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ബംഗളുരുവിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് നാല് മാസത്തിന് ശേഷം പിടിയിൽ. ഭർത്താവ് ജസ്റ്റിനാണ് കഴിഞ്ഞ ദിവസം ചാവക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈ മാറിയതിന് പിന്നാലെയാണ് ജസ്റ്റിൻ കീഴടങ്ങിയത്. സംഭവം നടന്ന് നാലു മാസത്തിന് ശേഷമാണ് ഇയാൾ ഒടുവിൽ കോടതിയിൽ എത്തി കീഴടങ്ങിയിരിക്കുന്നത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ ഒളിച്ച് കളിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ അറസ്റ്റ്. ഇയാളെ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ […]

ബാലഭാസ്കറിന്റെ മരണം: പിന്നിൽ സാമ്പത്തിക ഇടപാടോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്: ബാലുവിന്റെ ഡ്രൈവർ പ്രതിക്കൂട്ടിൽ; എല്ലാം കാലം തെളിയിക്കുമെന്ന് അർജുൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനാപകടത്തിൽ മകൾ തേജസ്വിയ്ക്കൊപ്പം വാഹനാപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയും സാമ്പത്തിക ഇടപാടുകളുടെ രഹസ്യ ചതികളും ഉണ്ടെന്നാരോപിച്ച് ബാലുവിന്റെ പിതാവ് തന്നെ രംഗത്ത് എത്തി. ആരോപണമുന മുഴുവൻ ബാലുവിന്റെ ഡ്രൈവർ അർജുന് നേരെ നീണ്ടതോടെ അപകടം സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങളും സംശയവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട്ടുള്ള ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരക്കോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ടെന്നാണ് ബാലുവിന്റെ പിതാവ് സി.കെ ഉണ്ണിയുടെ വെളിപ്പെടുത്തലോടെയാണ് അപകടം തന്നെ ദുരൂഹമാണെന്ന സംശയം ഉയരുന്നത്. […]

പെറ്റിയടിച്ച കാശ് പോക്കറ്റിലിട്ട് എ.എസ്.ഐ: ബ്ലേഡ്കാരനും ക്വാറി ഉടമയും കയറിയിറങ്ങി പൊലീസ് സ്റ്റേഷൻ; തോന്നും പടി വണ്ടി പിടിച്ചിട്ട് ചിങ്ങവനം സ്റ്റേഷൻ; അഴിമതിയ്ക്കായി രേഖകളെല്ലാം കുഴച്ച് മറിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ: ഓപ്പറേഷൻ തണ്ടറിൽ വണ്ടറടിച്ച് പൊലീസ് സ്റ്റേഷനുകൾ: വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: പെറ്റിയടിച്ച കാശ് പോക്കറ്റിലിട്ട് കറങ്ങി നടക്കുന്ന എ.എസ്.ഐ. കൃത്യമായി പരിപാലിക്കേണ്ട ക്യാഷ് ബുക്ക് കുഴച്ച് മറിച്ചിട്ട് പോക്കറ്റിലേയ്ക്ക് കാശിന്റെ വരവ് പരിപാലിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ബ്ലേഡുകാരന് ജാമ്യം കിട്ടാൻ കേസ് നടപടികൾ പരമാവധി വൈകിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ. പിടിച്ചിട്ട വണ്ടികളുടെ കണക്ക് എത്രയെന്നറിയാത്ത പൊലീസ് സ്റ്റേഷൻ ചുമതലക്കാരൻ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന ഇടപാടുകളാണ്. കഴിഞ്ഞ 21 നാണ് എരുമേലി പൊലീസ് സ്റ്റേഷനിൽ പൊലീസ് സംഘം വാഹന […]

നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നു പിടിയിലായവരെല്ലാം 25 വയസിൽ താഴെയുള്ള യുവതികൾ: പ്രതിദിനം സമ്പാദിക്കുന്നത് പതിനായിരങ്ങൾ; പിടിയിലായ പൊലീസിനെ വെല്ലുവിളിച്ച് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ച് എം.സി റോഡരികിൽ; പിടിയിലായവരിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗവും: ഹോട്ടലിൽ താമസിച്ചവരിൽ ഒരു എ.എസ്.ഐയും

തേർഡ് ഐ ബ്യൂറോ  കോട്ടയം: നാട്ടകത്ത് എം.സി റോഡരികിലെ ഹോട്ടലിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും പിടിയിലായവരിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗവും. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം കുറിച്ചി കേളൻകവല ചാലയ്ക്കൽ വീട്ടിൽ ഫിലിപ്പ് ജോസഫ് (43)നെയാണ് പെൺവാണിഭ കേന്ദ്രത്തിൽ നിന്നും ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളും ഹോട്ടൽ ഉടമയും അടക്കം അഞ്ചു പുരുഷൻമാരെയാണ് സംഭവ സ്ഥലത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ കുമരങ്കരി കപ്പിഴാക്കൽ വീട്ടിൽ കെ.വി ജോസൂട്ടി (46), കോട്ടയം പാദുവാ മുണ്ടയ്ക്കൽ റെജിമോൻ […]

നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയിഡ്: ആറു സ്ത്രീകളും അഞ്ചു പുരുഷൻമാരും പിടിയിൽ; പിടിയിലായത് ലക്ഷങ്ങളുടെ ഇടപാട് നടന്ന പെൺവാണിഭ കേന്ദ്രം; പിടിയിലായവരിൽ ജെ.എസ്.എസ് നേതാവും

സ്വന്തം ലേഖകൻ ചിങ്ങവനം: നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് പരിശോധന. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും അടക്കമുള്ള സംഘം പിടിയിലായി. നാട്ടകം പള്ളം പ്രദേശത്തെ സ്വാപ്പ് ഇൻ ഹോട്ടൽ ലോഡ്ജിലാണ് പൊലീസിന്റെ മിന്നൽ പരിശോധന നടത്തിയത്. കറുകച്ചാൽ, ചങ്ങനാശേരി, പൊൻകുന്നം, വാകത്താനം സ്വദേശികളാണ് പിടിയിലായ പെൺകുട്ടികൾ. കോട്ടയം, കഞ്ഞിക്കുഴി, മണർകാട് സ്വദേശികളാണ് പിടിയിലായ പുരുഷൻമാർ. ചിങ്ങവനത്തെ പ്രാദേശിക ജെ.എസ്.എസ് നേതാവിനെയാണ് സംഭവ സ്ഥലത്തു നിന്നും പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തെപ്പറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം […]